സകല സമ്പാദ്യവും ദാനം ചെയ്ത് സന്യാസം സ്വീകരിക്കാനൊരുങ്ങി സമ്പന്ന കുടുംബം ! പ്രദേശത്ത് വന്‍ ആഘോഷം…

പണത്തിനു പിന്നാലെ മനുഷ്യന്‍ പരക്കം പായുന്ന ഈ കാലഘട്ടത്തില്‍ തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ദാനം ചെയ്ത് സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ ഒരു സമ്പന്നകുടുംബം. ഗുജറാത്തിലെ ജൈനമത വിശ്വാസികളായ ഒരു കുടംബത്തിലെ അംഗങ്ങളാണ് സമ്പാദ്യവും ബിസിനസും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്. വസ്ത്ര വ്യാപാരിയായ മുമുക്ഷ് പീയൂഷ് കാന്തിലാല്‍ മേത്ത, ഭാര്യ പുര്‍വി ബെന്‍, മകന്‍ മേഘ് കുമാര്‍, അനന്തരവന്‍ കൃഷ്ണ കുമാര്‍ നികുഞ്ച് എന്നിവരാണ് സന്യാസം സ്വീകരിക്കുന്നത്. വ്യവസായ കുടുംബത്തിലെ നാല് അംഗങ്ങളാണ് ബാഹ്യ സമ്പാദ്യങ്ങളില്‍ നിന്നും വിമുക്തി നേടി സന്യാസത്തില്‍ ആകൃഷ്ടരായി, അത്തരത്തില്‍ ഒരു ജീവിതം സ്വീകരിക്കാന്‍ ആഗ്രഹിച്ച് കൊണ്ട് ദീക്ഷ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ഗുജറാത്തിലെ ഭുജില്‍ വഗഡ പ്രദേശത്തെ അജ്രാമര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍. ശ്രീ കോടി സ്ഥാങ്കവാസി ജൈന സംഘത്തിന് കീഴില്‍ ഔപചാരിക ഭഗവതി ദീക്ഷ എടുക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. സന്യാസം സ്വീകരിക്കാന്‍…

Read More