സൈനികരുടെ ആവശ്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ‘കംഫര്‍ട്ട് വിമെന്‍’ ! 70 പേരുടെ ആവശ്യം നിറവേറ്റാനായി നിയോഗിക്കപ്പെട്ടിരുന്നത് ഒരു സ്ത്രീ; ജപ്പാനിലെ ലൈംഗിക അടിമകളുടെ കഥ ഞെട്ടിപ്പിക്കുന്നത്…

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍ സൈനികര്‍ക്കായി എത്തിച്ചിരുന്ന ലൈംഗിക അടിമകളുടെ കഥ വീണ്ടും ചര്‍ച്ചയാകുകയാണ്. സൈനിക മേധാവികള്‍ ആവശ്യപ്പെട്ടതനുസരിച്ച് സൈനികരുടെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാനായി ജാപ്പനീസ് ഗവണ്‍മെന്റ് തന്നെയാണ് ഇത്തരത്തില്‍ ലൈംഗിക അടിമകളെ ഏര്‍പ്പാടാക്കിയതെന്നതാണ് വസ്തുത. യുദ്ധം മൂര്‍ദ്ധന്യഘട്ടത്തിലായിരിക്കുമ്പോള്‍ സൈനികരുടെ ആവശ്യം തള്ളിക്കളയാന്‍ ഗവണ്‍മെന്റിനാവുമായിരുന്നില്ല. അങ്ങനെ അന്നത്തെ ഇംപീരിയല്‍ ജാപ്പനീസ് സൈന്യം സ്വന്തം നാട്ടില്‍ നിന്നും, ജപ്പാന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്നും ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടു പോയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘കംഫര്‍ട്ട് വിമെന്‍’ എന്നായിരുന്നു വിളിച്ചിരുന്നത്. ജാപ്പനീസില്‍ അവരെ വിളിച്ചിരുന്നത് ഇയാന്‍ഫു എന്നായിരുന്നു. ജാപ്പനീസില്‍ ആ വാക്കിന്റെ അര്‍ഥം ‘വേശ്യ’ എന്നായിരുന്നു. 1939 സെപ്തംബര്‍ 1 മുതല്‍, 1945 സെപ്തംബര്‍ 2 വരെയാണ് ലോകമഹായുദ്ധം നീണ്ടുനിന്നത്. സെക്ഷ്വല്‍ ‘കംഫര്‍ട്ട്’ അഥവാ ‘ലൈംഗികസാന്ത്വനം’ നല്കാന്‍ വേണ്ടി ജപ്പാനില്‍ തുടക്കത്തില്‍ സ്വമേധയാലുള്ള വേശ്യാവൃത്തി നിലവിലുണ്ടായിരുന്നു. യുദ്ധം തുടങ്ങിയതോടെ അതിലേക്ക് വരുന്നവരുടെ എണ്ണം…

Read More