തുറവൂരിൽ തീ​ര​ത്തെ ഭീ​തി​യി​ലാ​ക്കി ക​ട​ലി​ള​ക്കം; വൻ തിരുമാലകൾ കരയിലേക്ക് അഞ്ഞടിക്കുന്നു; തീരം വറുതിയിലേക്ക്

തു​റ​വൂ​ര്‍: തീ​ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി ക​ട​ലി​ള​ക്കം. വ​ന്‍ തി​ര​മാ​ല​ക​ളാ​ണ് ക​ര​യി​ലേ​യ്ക്ക് ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ള​കി ചെ​ളി​യോ​ടു കൂ​ടി​യു​ള്ള തി​ര​മാ​ല​യാ​ണ് ക​ര​യി​ലേ​ക്ക് അ​ടി​ച്ചു ക​യ​റു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി നി​ല​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ക​ട​ല്‍ ക​ര​യി​ലേ​യ്ക്ക് ക​യ​റി. വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ല്‍ കൂ​റ്റ​ന്‍ തി​ര​മാ​ല​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പ​ള്ളി​ത്തോ​ട്, ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി, അ​ഴി​ക്ക​ല്‍, ഒ​റ്റ​മ​ശേ​രി, തൈ​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ട​ല്‍​ക​യ​റി​യ​ത്. ക​ട​ല്‍​ഭി​ത്തി ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും ക​ട​ല്‍ ഭി​ത്തി ത​ക​ര്‍​ന്ന സ്ഥ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ തി​ര​മാ​ല ക​ര​യി​ലേ​യ്ക്ക് ഇ​ര​ച്ചു​ക​യ​റു​ന്നു​ണ്ട്. ഇ​തു​വ​രെ കാ​ണാ​ത്ത പ്ര​തി​ഭാ​സ​മാ​ണ് ക​ട​ലി​ല്‍ കാ​ണു​ന്ന​തെ​ന്ന് തീ​ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ക​ട​ല്‍ പ്ര​ക്ഷു​ബ്ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​യി​ട്ട്. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്. മാ​സ​ത്തി​ല്‍ കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കു​വാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ഇ​തു മൂ​ലം തീ​രം വ​റു​തി​യി​ലേ​യ്ക്ക് നീ​ങ്ങു​ക​യാ​ണ്.

Read More

‘മഹാ’യോടൊപ്പം കനത്ത മഴയും..! സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ കടൽക്ഷോഭം; എറണാകുളത്ത് നിന്ന് തീരദേശവാസികളെ മാറ്റി പാർപ്പിച്ചു

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ രൂ​പം കൊ​ണ്ട ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ൽ ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. നാ​യ​ര​ന്പ​ലം, എ​ട​വ​ന​ക്കാ​ട്, ചെ​ല്ലാ​നം ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. നാ​യ​ര​ന്പ​ല​ത്ത് അ​ന്പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്ന​ത്. താ​ന്തോ​ന്നി തു​ര​ത്തി​ലും വെ​ള്ളം ക​യ​റി. ഇ​വി​ടെ​നി​ന്നും 62 കു​ടും​ബ​ങ്ങ​ളെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ 15ലേ​റെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ത​ക​ർ​ന്നു. ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി, പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, ചാ​വ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി. എ​റ​ണാ​കു​ളം തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More