ഗുരുദക്ഷിണയായി ചോദിച്ചത് എന്റെ ശരീരം ! അനുഭവിക്കേണ്ടി വന്നത് സമാനകളില്ലാത്ത പീഡനം; മുത്തച്ഛന്റെ പ്രായമുള്ള വ്യക്തിയും വെറുതെ വിട്ടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി വീണ്ടും…

ചില തുറന്നു പറച്ചിലുകളിലൂടെ വിവാദ നായികയെന്ന പേര് ചാര്‍ത്തിക്കിട്ടിയ നടിയാണ് കസ്തൂരി. മലയാളത്തിലും തമിഴിലും നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടി തനിക്ക് സിനിമാ രംഗത്തു നിന്നു നേരിടേണ്ടി വന്നിട്ടുള്ള ചൂഷണങ്ങളെപ്പറ്റി തുറന്നു പറഞ്ഞതാണ് പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഇപ്പോള്‍ വീണ്ടുമൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ് നടി. താന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭവമെന്നും എന്നാല്‍ ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ ആ കാര്യത്തെ കൂള്‍ ആയിത്തന്നെ താന്‍ ഡീല്‍ ചെയ്തുവെന്നും കസ്തൂരി പറയുന്നു.. താന്‍ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്‍ തന്നോട് ഗുരുദക്ഷിണയായി ചോദിച്ചത് തന്റെ ശരീരമായിരുന്നുവെന്ന് കസ്തൂരി തുറന്നു പറഞ്ഞു. ഗുരു ദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ചകാര്യം മനസ്സിലായിരുന്നില്ല. എന്നാല്‍ തനിക്ക് കാര്യം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി തന്നെ താന്‍ കൊടുത്തെന്നും പിന്നീട്…

Read More

വളരെ വേദനയോടെയാണ് മകള്‍ക്കു കാന്‍സറാണെന്ന സത്യം ഞാന്‍ മനസിലാക്കിയത്. എന്നിലെ അമ്മ അത് അംഗീകരിക്കാന്‍ തയാറായില്ല; നടി കസ്തൂരിയുടെ വെളിപ്പെടുത്തല്‍…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള നടിയായിരുന്നു കസ്തൂരി രവികുമാര്‍. കസ്തൂരിയുടെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി സ്വാമി-2ന്റെ ട്രെയിലറിനെ ട്രോളി വിക്രം ആരാധകരുടെ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ശ്രീദേവിയുടെ മരണത്തെ ട്രോളിയും താരം പുലിവാല്‍ പിടിച്ചു.എന്നാല്‍ ഇപ്പോള്‍ കസ്തൂരി വെളിപ്പെടുത്തിയ കാര്യം ആരാധകരുടെ കണ്ണു നിറയ്ക്കുകയാണ്. തന്റെ എല്ലാമായ മകള്‍ക്ക് കാന്‍സര്‍ ബാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് കസ്തൂരി. ആ കാലഘട്ടത്തെ തരണം ചെയ്തത് കണ്ണുനീരോടെയാണ് താരം ഓര്‍ത്തെടുത്തത്. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.”മകള്‍ ഒന്നും കാലുതെറ്റി വീണാല്‍ നെഞ്ച് തകരുന്നവരാണ് നമ്മള്‍ അമ്മമാര്‍. മകള്‍ക്കു തീരെ വിശപ്പില്ലാതെ ആയപ്പോഴാണ് അവളെയൊന്ന് ഉപദേശിക്കണമെന്ന മുഖവരയോടെ സുഹൃത്തായ ഡോക്ടറുടെ അടുക്കല്‍ ഞാന്‍ അവളെ കൊണ്ടു പോയത്. അപ്രതീക്ഷിതമായ സംഭവങ്ങളാണ് പിന്നീട് എന്റെ ജീവിതത്തില്‍ ഉണ്ടായത്.…

Read More