ന്യൂനപക്ഷത്തില്‍പ്പെട്ട ബാലികമാരുടെ ശവപ്പറമ്പായി പാകിസ്ഥാന്‍ ! 13കാരിയായ ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടു പോയി മതംമാറ്റി വിവാഹം കഴിച്ചത് 44കാരന്‍; വയസു തിരുത്താന്‍ സഹായവുമായി നിയമസംവിധാനങ്ങളും…

‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന അവസ്ഥയിലൂടെയാണ് ഇപ്പോള്‍ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ കടന്നു പോകുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഈ രാജ്യത്തുള്ളത്. തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്ത ന്യൂനപക്ഷ സമുദായാംഗങ്ങളെ മതനിന്ദക്കുറ്റം ചുമത്തിയാണ് പാകിസ്ഥാനിലെ മതമൗലീകവാദികള്‍ പൂട്ടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരേ എന്ത് അതിക്രമം നടത്തിയാലും ചോദിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ് പാക്കിസ്ഥാനിലുള്ളത്. അതിര്‍ത്തി രാജ്യങ്ങളിലെ ന്യുനപക്ഷ മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം എളുപ്പമാക്കിക്കൊണ്ട് പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ അതിനെ കണ്ണടച്ച് എതിര്‍ത്തവര്‍ ഒന്നു കാണണം പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ. സര്‍വ്വ അധികാരവും കൈയില്‍ വച്ച്, ന്യുനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്ക് വേണ്ടിയായിരുന്നു അന്ന് മനുഷ്യത്വം ഏറെ പ്രസംഗിക്കുന്ന മനുഷ്യസ്‌നേഹികള്‍ സ്വരമുയര്‍ത്തിയത്. പാക്കിസ്ഥാനില്‍ ന്യുനപക്ഷങ്ങളോട് ചെയ്യുന്ന ക്രൂരതയുടെ ഒരു പുതിയ കഥയും കൂടി വെളിച്ചത്തു വന്നിരിക്കുകയാണ്. 13 വയസ്സുമാത്രം പ്രായമുള്ള ഒരു ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി ഒരു 44 കാരന്‍ വിവാഹം…

Read More

തട്ടിക്കൊണ്ടു പോയ ആളോട് പ്രണയം നടിച്ച് ബ്രിട്ടീഷ് മോഡലിന്റെ തടവുചാട്ടം; ഫോട്ടോഗ്രാഫര്‍ തട്ടിക്കൊണ്ടു പോയത് മോഡലിംഗ് ജോലി ശരിയാക്കിത്തരാം എന്ന വാഗ്ദാനത്തില്‍

ലണ്ടന്‍: ഇരുപതുകാരിയായ ബ്രിട്ടീഷ് മോഡല്‍ ക്ലോ എയ്‌ലിംഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചത് ഒരു തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ടായിരുന്നു. ഇറ്റലിയിലെ മിലാനില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ഫോട്ടോഗ്രാഫറായിരുന്നു എയ്‌ലിംഗിനെ തട്ടിക്കൊണ്ടു പോയത്. ലൂക്കാസ് ഹെര്‍ബ എന്ന ആ ഫോട്ടോഗ്രാഫര്‍ ഇവരെ ആറ് ദിവസമാണ് ഇറ്റലിയില്‍ തടവിലാക്കിയത്. പിന്നീട് മിലാനിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ അക്രമി തന്നെ മോഡലിനെ കൊണ്ടു ചെന്നാക്കി. ഈ കഥകള്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും തടവുകാലത്ത് താന്‍ അനുഭവിച്ച പരീക്ഷണങ്ങളെ കുറിച്ച് എയ്‌ലിംഗ് ഇതുവരെയും പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഡല്‍ എല്ലാ വിവരങ്ങളും വെളിപ്പെടുത്തി. രണ്ട് ദിവസം കെട്ടിയിട്ട ശേഷം താനുമായി കിടക്ക പങ്കിടണമെന്ന അക്രമിയുടെ ആവശ്യത്തോട് ക്ലോ എയ്‌ലിംഗ് സമ്മതിച്ചു. ‘ഇതിന് ശേഷം ഞങ്ങള്‍ സംസാരിക്കും തോറും അയാള്‍ക്ക് എന്നോടുളള ഇഷ്ടം കൂടി വരുന്നതായി എനിക്ക് മനസ്സിലായി. ഇതാണ് അവസരമെന്ന് ഞാന്‍…

Read More

അമ്മയ്ക്കൊപ്പം ഉറങ്ങിയ ചോരക്കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്തു; വനംവകുപ്പ് അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍…

ഭുവനേശ്വര്‍:അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം പ്രായമുള്ള നവജാതശിശുവിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി. ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. കുട്ടിക്കുവേണ്ടി കാട്ടില്‍ വ്യാപക തിരച്ചില്‍ നടന്നുവരികയാണ്. കുട്ടിയെ കുരങ്ങ് എടുത്തോടുന്നതു കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമനസേനാംഗങ്ങളും ചേര്‍ന്നാണ് കുട്ടിയെ തിരഞ്ഞു കൊണ്ടിരിക്കുന്നത്.വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തി പറഞ്ഞു. പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു. പരാതി നല്‍കിയിട്ടും വനംവകുപ്പധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.  

Read More