കു​ഞ്ഞി​ന് വെ​റും 10 മാ​സം പ്രാ​യ​മു​ള്ള​പ്പോ​ള്‍ സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി ! താ​ന്‍ ജീ​വി​ത​ത്തി​ല്‍ ചെ​യ്ത വ​ലി​യ ത്യാ​ഗം വെ​ളി​പ്പെ​ടു​ത്തി കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍…

ഒ​രു​കാ​ല​ത്ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ താ​ര​റാ​ണി​യാ​യി വി​ള​ങ്ങി​യ ന​ടി കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍ 2020ല്‍ ​ആ​ണ് വി​വാ​ഹി​ത​യാ​യ​ത്. മും​ബൈ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി ഗൗ​തം കി​ച്ച്ലു​വി​നെ​യാ​ണ് കാ​ജ​ള്‍ ജീ​വി​ത പ​ങ്കാ​ളി​യാ​ക്കി​യ​ത്. ഇ​രു​വ​രും നേ​ര​ത്തെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ണ​യ​മാ​ണ് വി​വാ​ഹ​ത്തി​ലെ​ത്തി​യ​ത്. മും​ബൈ താ​ജ്മ​ഹ​ല്‍ പാ​ല​സ് ഹോ​ട്ട​ലി​ല്‍ വ​ച്ച് ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ല്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ ഒ​രു​കു​ഞ്ഞി​ന്റെ അ​മ്മ​യാ​യി​രി​ക്കു​ക​യാ​ണ് കാ​ജ​ല്‍. തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മെ​ല്ലാം കാ​ജ​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2020 ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ആ​യി​രു​ന്നു കാ​ജ​ലി​ന്റെ​യും ഗൗ​ത​മി​ന്റെ​യും വി​വാ​ഹം. സു​ഹൃ​ത്തു​ക്ക​ളാ​യി ഇ​രു​ന്ന സ​മ​യ​ത്ത് ഞ​ങ്ങ​ള്‍ ആ​ഘോ​ഷ വേ​ള​ക​ളി​ല്‍ എ​ല്ലാം അ​ടി​ക്ക​ടി കാ​ണാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ലോ​ക്ക് ഡൗ​ണ്‍ സം​ഭ​വി​ച്ച​തോ​ടെ ആ​ഴ്ച​ക​ളോ​ളും പ​ര​സ്പ​രം കാ​ണാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നു. അ​പ്പോ​ഴാ​ണ് എ​ത്ര​മാ​ത്രം ഞ​ങ്ങ​ള്‍ പ്ര​ണ​യി​ക്കു​ന്നു​ണ്ട് എ​ന്ന് ബോ​ധ്യ​മാ​യ​ത്. ലോ​ക്ക് ഡൗ​ണി​ല്‍ ചെ​റി​യ അ​യ​വ് സം​ഭ​വി​ച്ച​പ്പോ​ള്‍ ത​ന്നെ വി​വാ​ഹം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ഒ​രി​യ്ക്ക​ല്‍…

Read More

സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ഷ്ട​മാ​കു​മോ​യെ​ന്ന ഭ​യ​ത്താ​ല്‍ മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​നെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ദ​മ്പ​തി​മാ​ര്‍ ! ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

അ​ഞ്ചു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ദ​മ്പ​തി​ക​ള്‍. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ളു​ടെ എ​ണ്ണം മു​ന്ന് ആ​കു​ന്ന​തോ​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​മാ​ണ് ക്രൂ​ര​കൃ​ത്യ​ത്തി​ന് ദ​മ്പ​തി​ക​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ ജ​വ​ര്‍​ലാ​ല്‍ മേ​ഘ്വാ​ള്‍ ആ​ണ് ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പെ​ണ്‍​കു​ഞ്ഞി​നെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്. ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ദ​മ്പ​തി​ക​ള്‍​ക്ക് നി​ല​വി​ല്‍ ത​ന്നെ ര​ണ്ടു കു​ട്ടി​ക​ള്‍ ഉ​ണ്ട്. മൂ​ന്നാ​മ​തൊ​രു കു​ട്ടി കൂ​ടി ജ​നി​ച്ച​തോ​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​മാ​ണ് ഇ​തി​ന് പ്രേ​രി​പ്പി​ച്ച​ത്. ര​ണ്ടു കു​ട്ടി​ക​ള്‍ ന​യ​മാ​ണ് രാ​ജ​സ്ഥാ​നി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​ത്. ത​നി​ക്ക് മൂ​ന്ന് കു​ട്ടി​ക​ള്‍ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ല്‍ ജോ​ലി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​മാ​ണ് 36കാ​ര​നെ കൊ​ണ്ട് ക്രൂ​ര​കൃ​ത്യ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ സ്ഥി​രം ജോ​ലി പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ് ജ​വ​ര്‍​ലാ​ല്‍. അ​തി​നി​ടെ​യാ​ണ് മൂ​ന്നാ​മ​തൊ​രു കു​ട്ടി ദ​മ്പ​തി​ക​ള്‍​ക്ക് ജ​നി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ…

Read More

മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശുവിനെ കുരങ്ങന്മാര്‍ തട്ടിക്കൊണ്ടുപോയി ! വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു

മുത്തശ്ശിയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയി വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് കുരങ്ങന്മാര്‍ തട്ടിയെടുത്തത്. രണ്ടുമാസം പ്രായമുള്ള കേശവ് കുമാര്‍ എന്ന കുഞ്ഞാണ് മുങ്ങിമരിച്ചത്. ബാഗ്പത്തിലാണ് സംഭവം.മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേര്‍ന്നുള്ള മുറിയില്‍ രാത്രി കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങന്മാര്‍ പ്രവേശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കുരങ്ങന്മാര്‍ തട്ടിയെടുത്ത വിവരം മുത്തശ്ശി അറിഞ്ഞിരുന്നില്ല. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്നതായാണു കണ്ടത്. ബാഗ്പതിലെ ദമ്പതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാര്‍. മുന്‍പും കുരങ്ങന്മാര്‍ തങ്ങളുടെ ഏക മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതു കണ്ട് ഓടിവന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും തങ്ങളുടെ മകനെ അന്വേഷിച്ചു കുരങ്ങന്മാര്‍ വരുമെന്നു…

Read More

അമ്മയ്ക്കൊപ്പം ഉറങ്ങിയ ചോരക്കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്തു; വനംവകുപ്പ് അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍…

ഭുവനേശ്വര്‍:അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം പ്രായമുള്ള നവജാതശിശുവിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി. ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. കുട്ടിക്കുവേണ്ടി കാട്ടില്‍ വ്യാപക തിരച്ചില്‍ നടന്നുവരികയാണ്. കുട്ടിയെ കുരങ്ങ് എടുത്തോടുന്നതു കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമനസേനാംഗങ്ങളും ചേര്‍ന്നാണ് കുട്ടിയെ തിരഞ്ഞു കൊണ്ടിരിക്കുന്നത്.വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തി പറഞ്ഞു. പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു. പരാതി നല്‍കിയിട്ടും വനംവകുപ്പധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.  

Read More