വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ഇ​ന്ന്; പത്തോളം സംസ്ഥാനത്തു നിന്നുള്ളവർ അക്രമത്തിൽ പങ്കെടുത്തതായി പോലീസ്…

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ല​ത്ത് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ഇ​ന്നു ന​ട​ക്കും. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന സൂ​ച​ന​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന​ത്. പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ആ​ക്ര​മി​ക്കു​ന്ന​തും പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തും ത​ക​ർ​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഇ​ത​നു​സ​രി​ച്ചാ​ണ് കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​കു​ക. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് പോ​ലീ​സി​നു​നേ​രേ ഇ​ത്ത​ര​മൊ​രു ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. ക​ണ്ടാ​ല​റി​യു​ന്ന 300 പേ​ർ​ക്കെ​തി​രേ കേ​സ് ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന മു​ന്നൂ​റോ​ളം പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പു​ത്ത​ന്‍​കു​രി​ശ് ഡി​വൈ​എ​സ്പി ജി. ​അ​ജ​യ്‌​നാ​ഥ് പ​റ​ഞ്ഞു. ഇ​തി​ൽ ഇ​ന്ന​ലെ റി​മാ​ൻ​ഡ് ചെ​യ്ത 164 പേ​ർ വി​യ്യൂ​ർ, മൂ​വാ​റ്റു​പു​ഴ, കാ​ക്ക​നാ​ട് ജ​യി​ലു​ക​ളി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ 51 പേ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നും മ​റ്റു​ള്ള​വ​ര്‍​ക്കെ​തി​രേ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍…

Read More