സ്ത്രീശക്തീകരണത്തിന്‍റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് സരിത സോമന്‍

ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴികാട്ടിയായി മാറുകയാണ് ഇടുക്കി ജില്ലയില്‍ തൊടുപുഴ പുതുപ്പരിയാരം സ്വദേശിനി സരിത സോമന്‍ കൃഷ്ണ തീര്‍ഥം. എരമല്ലൂര്‍ സ്വദേശിനി ഷിജി വര്‍ഗീസുമായി പരിചയപ്പെട്ടതോടെയാണു സരിത കൂണ്‍ കൃഷിയിലെത്തിയത്. 2017ല്‍ അവര്‍ നല്‍കിയ ബെഡില്‍ നിന്നാണു തുടക്കം. ഇതിന്റെ വിളവെടുപ്പിനോടനുബന്ധിച്ചു പുതുപ്പരിയാരം മഷ്‌റൂം എന്ന പേരില്‍ സരിത ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതുകണ്ടു തൊടുപുഴയിലെ ബിസിനസുകാരനായ ഇഎപി അനുമോനാണ് ആദ്യം കൂണ്‍ വാങ്ങാനെത്തിയത്. 200 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി 70 രൂപ ക്രമത്തിലായിരുന്നു വില്പന. വ്യാപാരം പച്ചപടിച്ചതോടെ പുതുപ്പരിയാരത്തെ വീട് കൂണ്‍ശാലയാക്കി മാറ്റുകയായിരുന്നു. പിന്നീട് 600 ചതുരശ്ര അടി വലുപ്പമുള്ള ഹൈടെക് ഫാം തന്നെ ആരംഭിച്ചു. സംരംഭം കൂടുതല്‍ വിപുലമക്കുന്നതിന്റെ ഭാഗമായി തൊടുപുഴ യ്ക്ക് സമീപം ഇറക്കുംപുഴയില്‍ 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മറ്റൊരു ഫാം കൂടി…

Read More