എന്തൊക്കെയായിരുന്നു… ലക്ഷ്മി നായര്‍ വീണ്ടും പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്; ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്ന പരാതി യുവജനസംഘടനാ നേതാവ് പിന്‍വലിച്ചു;സമരക്കാര്‍ വെട്ടില്‍…

വിദ്യാര്‍ഥികള്‍ അഹോരാത്രം നടത്തിയ സമരം നടത്തിയതു മാത്രം. വിദ്യാര്‍ഥികളുടെ മനസില്‍ ഭീതിയുടെ വിത്തു വിതച്ചു കൊണ്ട് ലക്ഷ്മി നായര്‍ വീണ്ടും ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്. ലക്ഷ്മി നായര്‍ വിജയിയാവുമ്പോള്‍ പരാജയമണഞ്ഞത് വിദ്യാര്‍ഥികളാണ്. ലോ അക്കാദമിയിലെ സമരത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെ ആരോപിക്കപ്പെട്ട ജാതി അധിക്ഷേപ പരാതി പിന്‍വലിപ്പിച്ചതിന് പിന്നില്‍ സിപിഐ സംസ്ഥാന നേതൃത്വമാണെന്നാണ് സൂചന. അക്കാദമിയിലെ വിദ്യാര്‍ത്ഥികളും സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന എഐഎസ്എഫുകാരുമായ വിവേക് വിജയഗിരി,ശെല്‍വം എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സിപിഐയുടെ ഇടപെടലുണ്ടായത്. സിപിഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരില്‍ ഒരാളാണ് പാര്‍ട്ടി നിര്‍ദേശ പ്രകാരം കേസ് പിന്‍വലിപ്പിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ നേരിട്ട് നല്‍കിയതും. ലോ അക്കാദമിയില്‍ നടന്ന വിദ്യാര്‍ഥി സമരത്തില്‍ സിപിഎമ്മിനെയും എസ്എഫ്‌ഐയുടെയും തീരുമാനങ്ങള്‍ക്ക ഘടകവിരുദ്ധമായായിരുന്നു സിപിഐയും അവരുടെ യുവജന സംഘടനയായ ഐഐഎസ്എഫും പെരുമാറിയത്. ആദ്യം ഉണ്ടാക്കിയ കരാറില്‍ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചപ്പോള്‍ സമരത്തിലുറച്ച് നില്‍ക്കുകയും…

Read More