മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് ര​ണ്ടു പേ​രെ ഇ​ടി​ച്ചു കൊ​ന്നു ! ശി​ക്ഷ പൂ​ര്‍​ത്തി​യാ​ക്കി​യ യു​വ​തി ക​ര​ള്‍ രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ചു

മ​ദ്യ​ല​ഹ​രി​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ച് ര​ണ്ടു പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്നെ​ടു​ത്ത കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട യു​വ​തി നൂ​റി​യ ഹ​വേ​ലി​വാ​ല (41) ക​ര​ള്‍ രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്നു മ​രി​ച്ചു. 2010 ജ​നു​വ​രി​യി​ല്‍​ഇ​വ​ര്‍ ഓ​ടി​ച്ച കാ​ര്‍ ദ​ക്ഷി​ണ മും​ബൈ​യി​ലെ മ​റൈ​ന്‍ ലൈ​ന്‍​സി​ല്‍ വ​ച്ചാ​ണ് യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പോ​ലീ​സു​കാ​ര​നും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. ഈ ​സ​മ​യ​ത്ത് ഇ​വ​ര്‍ മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞി​രു​ന്നു. കേ​സി​ല്‍ അ​ഞ്ചു വ​ര്‍​ഷ​ത്തെ ശി​ക്ഷ പൂ​ര്‍​ത്തി​യാ​ക്കി അ​മ്മ​യ്‌​ക്കൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​വും ബാ​ധി​ച്ചി​രു​ന്നു. യു​എ​സി​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി, ബ്യൂ​ട്ടി​ഷ്യ​നും ഹെ​യ​ര്‍ സ്‌​റ്റൈ​ലി​സ്റ്റു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന നൂ​റി​യ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം നി​ശാ​പാ​ര്‍​ട്ടി ക​ഴി​ഞ്ഞ് വാ​ഹ​ന​മോ​ടി​ക്ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം.

Read More