ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിൽ യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു. ഹൈദരാബാദ് സ്വദേശി യാരം അനുരാധ റെഡ്ഡിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 48 കാരൻ ചന്ദർമോഹനെ പോലീസ് പിടികൂടി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചന്ദർ മോഹന്റെ വീട്ടിലായിരുന്നു അനുരാധ വാടകയ്ക്ക് താമസിച്ചിരുന്നത്. അനുരാധയിൽനിന്ന് വലിയതോതിൽ ഇയാൾ പണവും വാങ്ങിയിരുന്നു. അനുരാധ ഇത് തിരികെ ചോദിച്ചതാണ് ചന്ദർ മോഹനെ പ്രകോപിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ 17നു തീഗൽഗുഡ റോഡിന് സമീപമുള്ള അഫ്സൽ നഗർ കമ്യൂണിറ്റിഹാളിന് എതിർവശത്തു മാലിന്യം തള്ളുന്ന സ്ഥലത്ത് കറുത്ത കവറിൽ യുവതിയുടെ തല കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകം പുറത്തറിയുന്നത്.
Read MoreTag: women
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം ! കരിപ്പൂരില്‍ യുവതി പിടിയില്‍…
അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയില്‍. ജിദ്ദയില്‍ നിന്നെത്തിയ കുന്നമംഗലം സ്വദേശിനി ഷബ്നയാണ് പിടിയിലായത്. 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വര്‍ണമാണ് ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പാക്കറ്റുകളിലാക്കി ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് യുവതിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ പോലീസ് സംഘം കാത്തിരുന്നാണ് പിടികൂടിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി സ്വര്‍ണമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ ലഗേജും ഹാന്‍ഡ് ബാഗും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ കാറിന്റെ ഡോറില്‍ നിന്നും സ്വര്‍ണമിശ്രിതം കണ്ടെത്തി. സ്വര്‍ണക്കടത്തു സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിക്കുന്നയാളാണ് ഷബ്നയെന്നാണ് വിവരം.
Read Moreകുടുംബജീവിതം തകര്‍ക്കാന്‍ നോക്കി ! യുവതിയ കഴുത്തറുത്തു കൊന്ന യുവാവിന്റെ മൊഴി…
പട്ടാപ്പകല്‍ നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊന്ന് യുവാവ്. സംഭവത്തിനു ശേഷം പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്. പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കര്‍ (സബീഷ്-34) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലാണു സംഭവം. വൈകിട്ടാണു കൊലപാതകം പുറംലോകം അറിഞ്ഞത്. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം. ഇന്നലെ രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നില്‍ക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പോലീസിനോടു വെളിപ്പെടുത്തി. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടരുകയായിരുന്നു. ഡിവൈഎസ്പി. പി.ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ പോലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധര്‍ എത്തിയ…
Read Moreയുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പങ്കാളികളുടെ ദൃശ്യങ്ങള്‍ കൈമാറുന്ന ആപ്പില്‍ പ്രചരിപ്പിച്ചു ! യുവാവ് പിടിയില്‍…
യുവതിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സെക്സ്ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബി(33)യെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തശേഷം ആപ്പില്‍ ചാറ്റ് ചെയ്യാനും യുവതിയെ പ്രേരിപ്പിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പങ്കാളികളുടെ നഗ്നദൃശ്യങ്ങള്‍ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. എ.സി.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം എരുമപ്പെട്ടി എസ്.ഐ. ടി.സി. അനുരാജ്, സി. ശ്രീകുമാര്‍, കെ.എസ്. ഓമന, എ.വി. സജീവന്, കെ.എ. ഷാജി എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
Read Moreകിടപ്പുമുറിയില്‍ വീട്ടുജോലിക്കാരന് ഒളികാമറ സ്ഥാപിച്ചെന്ന് യുവതി ! സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതി
വീട്ടുജോലിക്കാരന് കിടപ്പറയില്‍ ഒളികാമറ സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായി യുവതിയുടെ പരാതി. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ യുവതിയാണ് വീട്ടുജോലിക്കാരനായിരുന്ന ശുഭംകുമാര്‍ എന്നയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഏജന്‍സി വഴിയാണ് ശുഭംകുമാറിനെ യുവതി വീട്ടിലെ ജോലിക്കായി നിയമിച്ചത്. യുവതിയുടെ വീട്ടില്‍ തന്നെയായിരുന്നു ഇയാളുടെ താമസവും. അടുത്തിടെയാണ് തന്റെ കിടപ്പുമുറിയില്‍ രഹസ്യമായി സ്ഥാപിച്ചിരുന്ന ഒളികാമറ വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. കാമറ ഉപയോഗിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായും കണ്ടെത്തി. ഇതേത്തുടര്‍ന്ന് ശുഭംകുമാറിനെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടെങ്കിലും മാനഹാനി ഭയന്ന് അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ശുഭംകുമാര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. കിടപ്പുമുറി വൃത്തിയാക്കുന്നതിനിടെയാണ് ഒളികാമറ കണ്ടെത്തിയതെന്നാണ് യുവതിയുടെ മൊഴി. രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ശുഭംകുമാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍…
Read Moreമകനെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കൊല്ലം സ്വദേശിനിയില്‍ നിന്ന് തട്ടിയത് ആറുലക്ഷം രൂപ ! വ്യാജ നിര്‍മാതാവ് അറസ്റ്റില്‍…
മകനെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കൊല്ലം സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വ്യാജ നിര്‍മാതാവ് പിടിയില്‍. ഇളമ്പള്ളുര്‍ സ്വദേശിനിയുടെ പക്കല്‍ നിന്നാണ് പ്രതി ആറുലക്ഷം രൂപ തട്ടിയെടുത്തത്. മലപ്പുറം നിലമ്പൂര്‍ എടക്കര അറക്കാപറമ്പില്‍ വീട്ടില്‍ ജോസഫ് തോമസ് (52) ആണ് പിടിയിലായത്. ഇയാളെ പിരപ്പന്‍കോടു നിന്നാണ് കൊട്ടാരക്കര സൈബര്‍ പോലീസ് പിടികൂടിയത്. ടിക്കി ആപ്പിലൂടെ ആണ് സ്ത്രീ ജോസഫിനെ പരിചയപ്പെട്ടത്. സിനിമയുടെ നിര്‍മാണ ആവശ്യത്തിന് എന്നു പറഞ്ഞ് പലതവണയായി ആറു ലക്ഷം രൂപ ഗൂഗിള്‍ പേ വഴി വാങ്ങുകയായിരുന്നു. മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി എസ് ശിവപ്രകാശ്, എസ്ഐ എ എസ് സരിന് അടക്കമുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreമന്ത്രവാദം ചെയ്യുന്നതിനിടെ ബലാല്‍സംഗത്തിന് ശ്രമം ! യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി…
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മന്ത്രവാദിയായ യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി. അസമിലെ മോറിഗാവോണ്‍ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം. കടന്നുപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷാര്‍ത്ഥമാണ് യുവതി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഡാരംഗ് ജില്ലക്കാരനായ ഉസ്മാന് അലി എന്നയാള്‍ക്കാണ് പരിക്കേറ്റത്. വിവരം അറിഞ്ഞെത്തിയ പോലീസാണ് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ ഗുവാഹത്തിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ പരാതിയില്‍ പോലീസ് ഉസ്മാനെതിരെ കേസെടുത്തിട്ടുണ്ട്. മന്ത്രവാദിയായ ഇയാള്‍, പൂജകളിലൂടെയും മറ്റും രോഗശാന്തി ലഭ്യമാക്കാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിക്കുന്നത്.
Read Moreരാത്രി ആരോഎന്റെ കാലില്‍ തോണ്ടി ! ക്ഷമിക്കണം എന്ന് ആ പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം തോന്നി; വെളിപ്പെടുത്തലുമായി ഷീല…
മലയാള സിനിമയിലെ നിത്യവസന്തമാണ് ഷീല. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തില്‍ തുടങ്ങി ഇപ്പോഴിതാ ഈ ഒടിടി കാലത്തും ഷീല അഭിനയം തുടരുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് ഷീല മലയാള സിനിമയുടെ സഞ്ചരിക്കുന്ന ചരിത്രം കൂടിയാണ്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവത്തെക്കുറിച്ച് മനോരമയിലെ തന്റെ ജീവിതകഥയില്‍ തുറന്നു പറയുകയാണ് ഷീല. ഒപ്പം ഇന്നത്തെ കാലത്തെ നായികമാര്‍ കൈവരിച്ച തന്റേടത്തെക്കുറിച്ചും ഷീല വാചാലയാകുന്നുണ്ട്. പണ്ടൊക്കെ എന്നെ ഏതെങ്കിലും പരിപാടിക്കു ക്ഷണിച്ചാല്‍ ഞാന്‍ എന്റെ കൂടെ വരേണ്ട സ്ത്രീകളെ വിളിച്ച് ആദ്യം ചോദിക്കും. അവര്‍ക്ക് തിരക്കാണെങ്കില്‍ ഞാന്‍ ആ പരിപാടികള്‍ക്ക് പോകുന്നില്ലെന്ന് വയ്ക്കും. ആദ്യം ഞാന്‍ അവരുടെ കോള്‍ ഷീറ്റ് വാങ്ങിക്കും എന്നിട്ടേ എന്റെ കോള്‍ ഷീറ്റ് കൊടുക്കുകയുള്ളൂവെന്നാണ് ഷീല പറയുന്നു. അന്നൊക്കെ തനിച്ചു പോകുന്നതില്‍ അപകടമുണ്ടായിരുന്നുവെന്നാണ് ഷീല പറയുന്ന കാരണം. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ഷീലയുടെ…
Read Moreദി കേരള സ്റ്റോറിയ്ക്ക് പോസിറ്റീവ് റിവ്യൂ പങ്കുവച്ച യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു ! പ്രായപൂര്‍ത്തിയാകാത്തയാള്‍ പിടിയില്‍
‘ദി കേരള സ്റ്റോറി’ സിനിമയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നല്ല അഭിപ്രായം പങ്കുവച്ച യുവാവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ റിവ്യൂ പങ്കുവയ്ക്കുകയും യുവതികളോട് സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്ത രാജസ്ഥാന് സ്വദേശിയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിശ്വഹിന്ദു പരിഷത്തിലെ അംഗമാണ് ഇയാള്‍. സംഭവത്തിന് പിന്നാലെ മൂന്നുപേര്ക്കെതിലെ മര്‍ദ്ദനമേറ്റയാള്‍ രാജസ്ഥാനിലെ മന്ദിര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ശനിയാഴ്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങവേ മൂന്ന് പേര് തടഞ്ഞുനിര്‍ത്തുകയും തങ്ങളുടെ സമുദായത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് യുവാവ് പോലീസില്‍ പറഞ്ഞത്. മര്‍ദ്ദനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത വിവാദ ഹിന്ദി സിനിമയായ ‘ദി കേരള സ്റ്റോറി’ മേയ് അഞ്ചിനാണ് തീയേറ്ററുകളിലെത്തിയത്. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ മതം മാറി ഇസ്ളാം മതം സ്വീകരിച്ചുവെന്നും…
Read Moreഅഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ നിന്ന് കാണാതായത് 40,000ല്‍ അധികം സ്ത്രീകളെ ! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…
അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായെന്നു റിപ്പോര്‍ട്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) ആണ് ഡേറ്റ പുറത്തുവിട്ടത്. 2016ല്‍ 7105 സ്ത്രീകളെ കാണാതായപ്പോള്‍ 2017ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268, 2020ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്. ഇക്കാലയളവില്‍ ആകെ 41,621 പേരെ കാണാതായി. 2021ല്‍ സര്‍ക്കാര്‍ നിയമസഭയില്‍ നല്കിയ കണക്കില്‍ 2019-20 കാലയളവില്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു നിര്‍ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് ഈ കാണാതായവരില്‍ പലരുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു. ആളുകളെ കാണാതാവുന്ന പരാതികളോട് പോലീസിന് തണുപ്പന്‍ പ്രതികരണമാണുള്ളത്. കൊലക്കേസുകളേക്കാള് ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കണമെന്നും ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നതെന്നും സിന്‍ഹ പറഞ്ഞു. പെണ്‍കുട്ടികളെ കാണാതാകുന്നതില്…
Read More