ലോക്ഡൗണ്‍ കാലത്ത് ആടിത്തിമിര്‍ത്ത് റിമിടോമി ! ക്വാറന്റൈന്‍ ഡാന്‍സ് കിടുക്കാച്ചി ഐറ്റമെന്ന് ആരാധകര്‍; വീഡിയോ വൈറലാകുന്നു…

പാട്ട്,അഭിനയം,അവതരണം എന്നു വേണ്ട എന്തും ചെയ്യുന്ന കൂട്ടത്തിലാണ് റിമിടോമി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല താരങ്ങളും വീട്ടിലിരുന്ന് ടിക് ടോക്കും പാചകവുമുള്‍പ്പെടെയുള്ള കലാപരിപാടികളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. റിമിടോമിയുടെ ലോക്ക്ഡൗണ്‍ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.തന്റെ ഡാന്‍സ് വീഡിയോ റിമി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. അടുത്തിടെ ഈസ്റ്ററിന് പാട്ടുപാടുന്ന വീഡിയോയും റിമി പങ്കുവച്ചിരുന്നു. ”ഈ വര്‍ഷത്തെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്ന്. എല്ലാ സഹോദരിസഹോദരന്മാര്‍ക്കും ഹാപ്പി ഈസ്റ്റര്‍. നമ്മളും ഉടനെ ഈ സാഹചര്യത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും,” എന്ന കുറിപ്പോടെ സ്റ്റീഫന്‍ ദേവസ്യയുടെ കീബോര്‍ഡ് വായനയ്ക്ക് ഒപ്പം പാടുന്ന ഒരു വീഡിയോയാണ് റിമി പങ്കുവച്ചത്. ക്വാറന്റെയിന്‍ കാലത്തുും ഫിറ്റ്നസ് കാര്യങ്ങളില്‍ ശ്രദ്ധാലുവാണ് റിമി ടോമി. ഫിറ്റ്‌നസ് സെന്ററില്‍ വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ റിമി നിരവധി തവണ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ജിമ്മുകളും ഫിറ്റ്‌നസ്…

Read More