രാജസ്ഥാനിലെ രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി ! റിമി ടോമിയെ ട്രോളി രമേഷ് പിഷാരടി…

മലയാളികളുടെ ഇഷ്ടതാരമാണ് ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി തന്റെ എല്ലാക്കാര്യങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. റിമിയുടെ യൂട്യൂബ് ചാനലിനെക്കുറിച്ചും റിമിയെ കുറിച്ചുമുള്ള നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ട്രോളാണ് ഇപ്പോള്‍ ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നത്. പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയില്‍ വെച്ചാണ് റിമിയെ പിഷാരടി ഗംഭീരമായി ട്രോളിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള റിമിയുടെ യാത്രകളും യാത്രാവിവരണങ്ങളും എടുത്തു പറഞ്ഞു കൊണ്ടാണ് രമേഷ് പിഷാരടി റിമിയ്ക്ക് പണികൊടുത്തത്. രാജസ്ഥാനിലെ അപൂര്‍വ ജീവികളെയൊക്കെ കാണിച്ചു തരാം എന്നു പറഞ്ഞ് റിമി തന്റെ ചാനലിലൂടെ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചായിരുന്നു പിഷാരടിയുടെ ട്രോള്‍. റിമി എന്ന ഒരു അപൂര്‍വ ജീവിയെ കാണിച്ചു തരാം എന്നു പറഞ്ഞ് രാജസ്ഥാനിലെ രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി എന്നും റിമി അവരെ ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ അവര്‍…

Read More

ഞങ്ങളുടെ രണ്ടു പേരുടെയും ബ്ലഡ് ഗ്രൂപ്പുകള്‍ ഒന്നായിരുന്നു ! പഴയ പ്രണയം തുറന്നു പറഞ്ഞ് റിമി ടോമി; അന്തം വിട്ട് ആരാധകര്‍…

ഗായിക റിമി ടോമി ഇപ്പോള്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മഴവില്‍ മനോരമയിലെ സൂപ്പര്‍ 4ന്റെ വേദിയില്‍ വച്ചാണ് ഗായിക കൗമാര കാലത്തെ പ്രണയത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ഒരു പാലാക്കാരന്‍ അച്ചായന്‍ പയ്യനായിരുന്നു പ്രണയകഥയിലെ നായകനെന്നും അയാളെ താന്‍ പ്രേമിക്കുകയല്ല മറിച്ച് അയാള്‍ തന്നെ പ്രേമിക്കുകയായിരുന്നുവെന്നാണ് റിമി പറഞ്ഞത്. പ്രണയത്തെക്കുറിച്ച് റിമി പറഞ്ഞതിങ്ങനെ…’ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ് എന്റെ മനസ്സില്‍ ആദ്യമായി പ്രണയം തോന്നിയത്. പാലായില്‍ തന്നെയുള്ള ആളാണ്. അയാള്‍ക്ക് എന്നേക്കാള്‍ അഞ്ചോ ആറോ വയസ്സ് കൂടുതലുണ്ട്. പാട്ടു പാടുന്ന കുട്ടിയായതു കൊണ്ടു തന്നെ ആ നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. ആ പയ്യന് എന്നെ ഇഷ്ടമാണെന്ന് എനിക്കു മനസ്സിലായി. സ്‌കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ അയാള്‍ എനിക്കെതിരെ വരുമായിരുന്നു. പക്ഷേ അന്നൊക്കെ നേരിട്ടു കണ്ടാല്‍ പോലും മുഖത്തു നോക്കാന്‍ പേടിയായിരുന്നു. അക്കാലം മുതല്‍ ഞാന്‍ പള്ളി ക്വയറില്‍ സജീവമായിരുന്നു.…

Read More

പ്രതികരിക്കണമെന്ന് തോന്നാറുണ്ട് എന്നാല്‍ പിന്നീട് നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത് ! തന്റെ ജീവിതത്തില്‍ ഏറെ പ്രചോദനം നല്‍കിയ ആ വ്യക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് റിമി ടോമി…

മലയാളികളുടെ പ്രിയ ഗായികയും നടിയും അവതാരകയുമായ റിമി ടോമി ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധാലുവാണ്. ഇപ്പോള്‍ റിമിയെ കാണുന്ന ആരും താരത്തിന് ഒരു പത്തു വയസ് കുറഞ്ഞുവെന്നേ പറയൂ. എന്നാല്‍ ഇതിനെല്ലാം റിമി നന്ദി പറയുന്നത് തന്റെ സുഹൃത്തും നടിയുമായ ഭാവനയോടാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുമൊന്നിച്ചുള്ള പഴയ ചാനല്‍ അഭിമുഖങ്ങളൊക്കെ രസകരമാണ്. ജീവിത്തതില്‍ തനിക്ക് ഏറ്റവുമധികം പ്രചോദനം തന്നിട്ടുള്ള ഒരു വ്യക്തികൂടിയാണ് ഭാവന എന്നാണ് റിമി പറയുന്നത്. പിന്നണിഗാന രംഗത്തേക്ക് വരുന്ന സമയത്ത് അത്യാവശ്യം തടിയുണ്ടായിരുന്ന റിമി, ഇപ്പോള്‍ തടിയൊക്കെ കുറച്ചു. വ്യായാമവും ഡയറ്റുമാണ് മുഖ്യം. ഇതിന് തന്നെ പ്രചോദിപ്പിച്ചത് ഭാവനയാണെന്ന് റിമി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമി ഇക്കാര്യം പറഞ്ഞത്. ”ഒന്ന് മെലിഞ്ഞ് നോക്ക് റിമി എന്ന് ഭാവന പറഞ്ഞു. അപ്പോള്‍ എനിക്കും തോന്നി. ഇതുവരെ തടിയുള്ള അനുഭവമല്ലേ അറിയൂ, മെലിഞ്ഞു നോക്കാം എന്ന്. മാത്രമല്ല,…

Read More

ആദ്യരാത്രിയെക്കുറിച്ച് പറഞ്ഞപ്പോള്‍ പിന്നെ റിമി ടോമിയ്ക്കു മിണ്ടാട്ടമില്ലായിരുന്നു ! റിമിയുടെ ജീവിതത്തിലുണ്ടായ നികത്താനാവാത്ത ആ നഷ്ടത്തിന്റെ കാരണം…

മലയാളികളുടെ പ്രിയ ഗായികയും അവതാരകയുമൊക്കെയാണ് റിമി ടോമി. സിനിമയിലും താരം മുഖം കാണിച്ചിട്ടുണ്ട്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീഡനിലും തിളങ്ങാന്‍ കഴിഞ്ഞെങ്കിലും വിവാഹ ജീവിതത്തില്‍ റിമിക്ക് തിരിച്ചടിയാണ് കിട്ടിയത്. ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു റിമിയുടെ വിവാഹ മോചനം.ഒരു സമയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വിഷയവുമായിരുന്നു അത്. റോയ്സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. വിവാഹമോചന വാര്‍ത്ത റിമിയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എന്നാല്‍ വിവാഹമോചനത്തിനു ശേഷം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം നാടുചുറ്റുന്ന റിമിയെയാണ് മലയാളികള്‍ കണ്ടത്. എന്നാല്‍ റിമിയുടെ കരിയറിലുണ്ടായ ഒരു വലിയ നഷ്ടത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംവിധായകന്‍ എബ്രിഡ്‌ഷൈന്‍ തന്റെ ആദ്യ ചിത്രം ചെയ്യാന്‍ തുടങ്ങുന്ന സമയം. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായിക ആരാകുമെന്ന ചോദ്യം ബാക്കിയായി. സിനിമയില്‍ നിവിന്‍ പോളിയുടെ ഭാര്യയുടെ വേഷം ചെയ്യാന്‍…

Read More

റിമി കുടിച്ച ചായയുടെ കാശ് ചോദിച്ച് ലാലേട്ടന്‍ ! ചായ വേണോയെന്ന് താന്‍ പറഞ്ഞോയെന്ന് റിമി; വീഡിയോ വൈറലാകുന്നു…

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സെലിബ്രിറ്റികളെല്ലാം വീട്ടിനകത്തായെങ്കിലും ഓരോ കലാപരിപാടികളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അവിചാരിതമായി ലഭിച്ച നീണ്ട ഒഴിവുദിനങ്ങള്‍ എങ്ങനെ രസകരമാക്കാം എന്നതില്‍ ഗവേഷണം ചെയ്യുകയാണ് ഗായികയും അവതാരകയുമായ റിമി ടോമി. ലോക്ക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് റിമി. ടിക്ക് ടോക്ക് ആണ് ഇക്കുറി സ്‌പെഷ്യല്‍. തേന്മാവിന്‍ കൊമ്പത്ത് എന്ന് മോഹന്‍ലാല്‍-ശോഭന ജോഡികള്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഒരു ഡയലോഗാണ് റിമി അവതരിപ്പിച്ചിരിക്കുന്നത്. വഴി തെറ്റി മറ്റൊരു ഗ്രാമത്തിലെത്തി അവിടെയുള്ള കടയില്‍ നിന്നും ചായ കുടിച്ചതിന് ശേഷമുള്ള ഏറെ ചിരിപ്പിച്ചൊരു ഡയലോഗ്. അങ്ങനെ ഞാനും ലാലേട്ടന്റെ കൂടെ അഭിനയിച്ചേ എന്ന അടിക്കുറിപ്പോടെയാണ് റിമി ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും നിരവധി ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

Read More

ലോക്ഡൗണ്‍ കാലത്ത് ആടിത്തിമിര്‍ത്ത് റിമിടോമി ! ക്വാറന്റൈന്‍ ഡാന്‍സ് കിടുക്കാച്ചി ഐറ്റമെന്ന് ആരാധകര്‍; വീഡിയോ വൈറലാകുന്നു…

പാട്ട്,അഭിനയം,അവതരണം എന്നു വേണ്ട എന്തും ചെയ്യുന്ന കൂട്ടത്തിലാണ് റിമിടോമി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല താരങ്ങളും വീട്ടിലിരുന്ന് ടിക് ടോക്കും പാചകവുമുള്‍പ്പെടെയുള്ള കലാപരിപാടികളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. റിമിടോമിയുടെ ലോക്ക്ഡൗണ്‍ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.തന്റെ ഡാന്‍സ് വീഡിയോ റിമി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. അടുത്തിടെ ഈസ്റ്ററിന് പാട്ടുപാടുന്ന വീഡിയോയും റിമി പങ്കുവച്ചിരുന്നു. ”ഈ വര്‍ഷത്തെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്ന്. എല്ലാ സഹോദരിസഹോദരന്മാര്‍ക്കും ഹാപ്പി ഈസ്റ്റര്‍. നമ്മളും ഉടനെ ഈ സാഹചര്യത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും,” എന്ന കുറിപ്പോടെ സ്റ്റീഫന്‍ ദേവസ്യയുടെ കീബോര്‍ഡ് വായനയ്ക്ക് ഒപ്പം പാടുന്ന ഒരു വീഡിയോയാണ് റിമി പങ്കുവച്ചത്. ക്വാറന്റെയിന്‍ കാലത്തുും ഫിറ്റ്നസ് കാര്യങ്ങളില്‍ ശ്രദ്ധാലുവാണ് റിമി ടോമി. ഫിറ്റ്‌നസ് സെന്ററില്‍ വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ റിമി നിരവധി തവണ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ജിമ്മുകളും ഫിറ്റ്‌നസ്…

Read More

മനസ്സറിഞ്ഞ് മനുഷ്യരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന പൊട്ടിക്കാളിപ്പെണ്ണ് ! തനിക്കറിയാവുന്ന റിമി ടോമിയെക്കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് രഞ്ജു…

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമിടോമി. അവതാരകയായും എന്തിന് നടിയായി വരെ റിമി മലയാളികളുടെ പ്രശംസയ്ക്ക് പാത്രമാവുന്നു. ഈ അടുത്ത കാലത്തായിരുന്നു താരം ഡിവോഴ്‌സ് ആയത്. സോഷ്യല്‍മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞു നിന്ന താരത്തെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രതിസന്ധിയിലായ കലാകാരന്‍മാരെ സഹായിക്കുന്ന റിമിയെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് രഞ്ജുവിന്റെ കുറിപ്പിലുള്ളത്. വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങള്‍ ചെയ്തിരിക്കുന്നു ആരോക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാന്‍ കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട്, എന്നാണ് രഞ്ജു കുറിച്ചിരിക്കുന്നത്. രഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… എനിക്കറിയാവുന്ന റിമി റ്റോമി ഇതാണ്, മനസ്സറിഞ്ഞ് മനുഷ്യരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണ്,, ഇപ്പോള്‍ മാത്രമല്ല എത്ര എത്ര സഹായങ്ങള്‍ എത്രയൊ പേര്‍ക്ക് ചെയ്തിരിക്കുന്നു. വീട്, വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര…

Read More

അവളെ പ്രേമിച്ച് ശല്യം ചെയ്തപ്പോള്‍ അവന്റെ അടുത്തേക്ക് ഞാന്‍ ഗുണ്ടകളെ അയച്ചു; നടിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി റിമി ടോമി…

സഹോദരങ്ങളെ ശല്യപ്പെടുത്തുന്നവരെ ഗുണ്ടകളെ അയച്ച് തല്ലിക്കുന്നത് സിനിമകളില്‍ പതിവു കാഴ്ചയാണെങ്കിലും ഒരു നടിയുടെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടെ അവതാരകയായ റിമിടോമിയോടായിരുന്നു ഈ വെളിപ്പെടുത്തല്‍. അനുജത്തിയും സിനിമാ താരവുമായ ഇനിയയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ടെന്ന് ഇനിയയുടെ സഹോദരിയും സീരിയല്‍ താരവുമായ സ്വാതിയാണ് വെളിപ്പെുടുത്തിയത്. താരത്തിന്റെ വാക്കുകള്‍ കേട്ട് അമ്പരന്ന റിമി, അതിനെപ്പറ്റി കൂടുതല്‍ ചോദിച്ചപ്പോള്‍ സ്വാതിയുടെ മറുപടി ഇങ്ങനെയായിരുന്നു… ‘സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ചിലര്‍ അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നു. ആ സമയത്തൊക്കെ ഞാന്‍ ഇടപെട്ടു പ്രശ്‌നം തീര്‍ത്തു. കുറച്ചു കൂടി വലുതായ ശേഷം അവള്‍ ഒരാളെ പ്രണയിച്ചു. അവളുടെ ഫോണില്‍നിന്ന് അവന്റെ ഫോട്ടോ എടുത്ത് ഞാന്‍ വീട്ടില്‍ കാണിച്ചു. കുറച്ച് ആണുങ്ങളെ അവന്റെ വീട്ടിലേക്കു പറഞ്ഞയച്ച് ഭീഷണിപ്പെടുത്തി. അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഞാന്‍ അന്ന് അങ്ങനെ ചെയ്തത്.…

Read More

റിമിയെ ടോമിയെ പ്രൊപ്പോസ് ചെയ്ത് നടന്‍ ഹരീഷ് കണാരന്‍ ! ഇതിനോട് റിമി പറഞ്ഞ രസകരമായ മറുപടി ഇങ്ങനെ…

മലയാളികളുടെ ഇഷ്ടതാരമാണ് ഗായിക റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയും കാണിക്കാത്തതാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. ഇപ്പോള്‍ ഒരു കോമഡി പരിപാടിയില്‍ റിമിയും ഹാസ്യ താരം ഹരീഷ് കണാരനും ഒന്നിച്ചപ്പോഴുണ്ടായ രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പരിപാടിയില്‍ വിധികര്‍ത്താവായാണ് റിമി എത്തിയത്. അതിഥിയായാണ് ഹരീഷ് എത്തിയത്. പരിപാടിയില്‍ അവതാരികയായി മീരയായിരുന്നു എത്തിയത്. ”സാധാരണ ചില ആണുങ്ങളെ കാണുമ്പോള്‍ നമുക്ക് ക്രഷ് അല്ലെങ്കില്‍ പേടി തോന്നും, എന്നാല്‍ ”ഹരീഷേട്ടനെ കാണുമ്പോള്‍ ഒരു ടെഡി ബിയറിനെ പോലെ കൊഞ്ചിക്കാനും വീട്ടില്‍ കൊണ്ടുപോകാനുമാണ് തോന്നുന്നതെന്ന്” അവതാരക മീര പരിപാടിയ്ക്കിടയില്‍ പറഞ്ഞു. ഇതോടെ റിമിയുടെ ശ്രദ്ധ ഹരീഷിന്റെ നേര്‍ക്കായി. ഹരീഷേട്ടനെ പോലൊരാള്‍ വന്ന് ഐ ലവ് യു പറഞ്ഞാല്‍ തനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്നാണ് റിമി പറഞ്ഞത്. ഇതോടെ പരിപാടിയിലെ മറ്റൊരു വിധികര്‍ത്താവായ ജഗദീഷ് ഹരീഷിനോട് റിമിയെ ആത്മാര്‍ത്ഥമായി…

Read More

റിമിയെ കവച്ചു വെയ്ക്കുന്ന പാട്ടുമായി മുക്തയുടെ മകള്‍; കണ്മണിയുടെ പാട്ട് കേട്ട് റിമിയുടെ വരെ കണ്ണുതള്ളി; വീഡിയോ വൈറലാവുന്നു…

മലയാളത്തിലെ പ്രമുഖ ഗായികയായ റിമി ടോമി വേദികളില്‍ ആരാധകരെ കൈയ്യിലെടുക്കാന്‍ ബഹുമിടുക്കിയാണ്. പാട്ടുപാടി സദസ്സിനെ ഇളക്കിമറിക്കുന്ന താരം ഒരു കൊച്ചുകുട്ടിയുടെ പാട്ടിനു മുന്നില്‍ തോറ്റിരിക്കുകയാണ്. വീട്ടിലെ മികച്ച ഗായികപ്പട്ടം നഷ്ടമാകുമോയെന്നാണ് ഇപ്പോള്‍ താരത്തിന്റെ പേടി. സഹോദരന്‍ റിങ്കുടോമിയുടെ മകള്‍ കിയാരയാണ് വീട്ടിലെ താരമായിരിക്കുന്നത്. വീടിനകത്ത് പാട്ട് പരിശീലിക്കുന്ന റിമിയുടെ കൂടെ പാടാന്‍ നോക്കിയതാണ് കുട്ടി താരം. ഒന്നുവരാമോ ഈശോയേ..മേലെ മാനത്തെ ഈശോയെ എന്ന ഗാനമാണ് താരം പാടിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ കരോക്കെയുമുണ്ട്. മൈക്കും പിടിച്ച് വട്ടം ചുറ്റി പാടുന്ന കിയാരയുടെ പാട്ടുകേട്ട് അത്ഭുതവും സന്തോഷവുമാണ് റിമിക്ക്. വീഡിയോ എടുക്കുന്ന മുക്ത മകള്‍ക്ക് പാടാനുള്ള പ്രോത്സാഹനവും നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും കൊച്ചു ഗായിക തന്റെ അവസരങ്ങള്‍ തട്ടിയെടുക്കുമോയെന്ന ഭയത്തിലാണ് റിമി.

Read More