കൊറോണ വൈറസ് ആളുകളെ വീടിനുള്ളില്‍ തളച്ചിട്ടപ്പോള്‍ പലരും സമയം ചിലവിടാനായി തങ്ങളുടേതായ വഴികള്‍ കണ്ടെത്തുകയാണുണ്ടായത്. ചിലര്‍ക്ക് താല്‍പര്യം പുത്തന്‍ ഭക്ഷണ വിഭവങ്ങളുടെ പരീക്ഷണമായിരുന്നു. ഇപ്പോഴും അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ആളുകള്‍ എല്ലാ തരം ഭക്ഷണ കോമ്പിനേഷനുകളും പരീക്ഷിക്കുന്നു. വിചിത്രമായി തോന്നുമെങ്കിലും പലര്‍ക്കും അത് നല്ല രുചിയുള്ള വിഭവങ്ങളായിട്ടാണ് അനുഭവപ്പെടുന്നത്. ഇപ്പോള്‍ വിചിത്രമായ കോമ്പിനേഷന്‍ രുചിയുടെ റെസിപ്പി അവതരിപ്പിക്കുന്ന ഒരു ചിത്രം ട്വിറ്ററില്‍ വൈറലാണ്. മാഗി ഉപയോഗിച്ചുള്ള ഒരു മില്‍ക്ക് ഷേക്കിന്റെ ചിത്രമായിരുന്നു അത്. ക്രീം പാലില്‍ മുക്കിയ സൂപ്പി മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷെ പലരെയും ഇത് അലോസരപ്പെടുത്തിയെന്നതാണ് വാസ്തവം. ചില ഭക്ഷണപ്രേമികള്‍ മാഗി മില്‍ക്ക് ഷേക്കിന്റെ രുചിയില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഒട്ടുമിക്ക ആളുകളും കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.
Read More