മരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി പക്ഷെ…ഹരീഷ് പേരടി പറയുന്നത് ഇങ്ങനെ…

തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാകാത്ത സംഭവമാണ് മരക്കാര്‍ സിനിമയെനന നടന്‍ ഹരീഷ് പേരടി.തന്റെ അഭിനയ ജീവിതത്തിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്് എന്നാണ് പേരടി സിനിമയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നടന്‍ ഇങ്ങനെ പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മരക്കാര്‍ സിനിമ റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്‍ പ്രിയദര്‍ശന്‍ അയച്ച ഒരു സന്ദേശം പങ്കുവെച്ച് കൊണ്ടാണ് ഹരീഷ് കുറിപ്പ് ആരംഭിക്കുന്നത്. മരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയെന്നും പക്ഷേ ഈ വലിയ കലാകാരന്റെ വാക്കുകള്‍ തന്റെ ജീവിതകാല സമ്പാദ്യമാണെന്നും ഹരീഷ് പേരടി കുറിച്ചു. കഥാപാത്രങ്ങളുടെ മനസ്സ് നിരവധി തവണ നമുക്ക് മുന്നില്‍ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയമികവ് മലയാളികളോട് താന്‍ പറയേണ്ട ആവശ്യമില്ലെന്നും പക്ഷെ സിനിമ ഒന്നിച്ച് കളിച്ചു വളര്‍ന്ന, തമ്മില്‍ തമ്മില്‍ എടാ പോടാ ബന്ധമുള്ള പ്രിയദര്‍ശനും മോഹന്‍ലാലും പരസ്പരം കൈമാറുന്ന ബഹുമാനവും ഒരു…

Read More

മരയ്ക്കാര്‍ മലയാള സിനിമയ്ക്ക് നാഴികക്കല്ലാവും ! ചിത്രത്തിന്റെ പ്രീ ബിസിനസ് കളക്ഷന്‍ അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്ന് പൃഥിരാജ്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരയ്ക്കാര്‍ മലയാള സിനിമയില്‍ നാഴികക്കല്ലാവുമെന്ന് നടന്‍ പൃഥിരാജ്. ചിത്രത്തിന്റെ പ്രീ ബിസിനസ് കളക്ഷന്‍ എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്നും പൃഥ്വി പറഞ്ഞു. പുതിയ ചിത്രം ബ്രദേഴ്സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മലയാളസിനിമയില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. മരക്കാര്‍ പോലൊരു സിനിമ. മലയാളത്തില്‍ കുറച്ച് കാലങ്ങള്‍ക്കു മുമ്പ് അങ്ങനെയൊരു സിനിമ ചിന്തിക്കാന്‍ പോലും സാധിക്കില്ല. മാമാങ്കം മറ്റൊരു ഉദാഹരണം. കാരണം അത്ര മാത്രം ബജറ്റാണ് ആ സിനിമകള്‍ക്ക് ആവശ്യം.’ ‘മരക്കാര്‍ സിനിമ റിലീസിനു മുമ്പ് പ്രി-ബിസിനസ്സ് വഴി എത്ര രൂപയാണ് കലക്ട് ചെയ്തതെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. എനിക്ക് ആ കണക്കറിയാം. ഞാന്‍ അതിന്റെ നിര്‍മാതാവൊന്നുമല്ല. അതുകൊണ്ട് തന്നെ ആ കണക്ക് വെളിപ്പെടുത്താനും കഴിയില്ല. അത്രയും വളര്‍ന്നു കഴിഞ്ഞു മലയാളസിനിമ. ഇനി നമ്മളാണ് വലിയ സ്വപ്നങ്ങള്‍ കാണേണ്ടത്. സ്വപ്നം കണ്ടാല്‍…

Read More