മരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി പക്ഷെ…ഹരീഷ് പേരടി പറയുന്നത് ഇങ്ങനെ…

തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാകാത്ത സംഭവമാണ് മരക്കാര്‍ സിനിമയെനന നടന്‍ ഹരീഷ് പേരടി.
തന്റെ അഭിനയ ജീവിതത്തിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്് എന്നാണ് പേരടി സിനിമയെ വിശേഷിപ്പിച്ചത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നടന്‍ ഇങ്ങനെ പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മരക്കാര്‍ സിനിമ റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്‍ പ്രിയദര്‍ശന്‍ അയച്ച ഒരു സന്ദേശം പങ്കുവെച്ച് കൊണ്ടാണ് ഹരീഷ് കുറിപ്പ് ആരംഭിക്കുന്നത്.

മരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയെന്നും പക്ഷേ ഈ വലിയ കലാകാരന്റെ വാക്കുകള്‍ തന്റെ ജീവിതകാല സമ്പാദ്യമാണെന്നും ഹരീഷ് പേരടി കുറിച്ചു.

കഥാപാത്രങ്ങളുടെ മനസ്സ് നിരവധി തവണ നമുക്ക് മുന്നില്‍ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയമികവ് മലയാളികളോട് താന്‍ പറയേണ്ട ആവശ്യമില്ലെന്നും പക്ഷെ സിനിമ ഒന്നിച്ച് കളിച്ചു വളര്‍ന്ന, തമ്മില്‍ തമ്മില്‍ എടാ പോടാ ബന്ധമുള്ള പ്രിയദര്‍ശനും മോഹന്‍ലാലും പരസ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകന്‍ എന്ന നിലക്ക് ലാലേട്ടന്‍ പ്രിയന്‍ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാര്‍ത്ഥിയായ തനിക്ക് വലിയ പാഠങ്ങളായിരുന്നെന്ന് ഹരീഷ് കുറിച്ചു.

ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

‘Our film is releasing on December 2nd ..u hv done a fabulous job on marrakkar ..thanks for being wt me’ ഉള്ള് തുറന്ന് ഉറക്കെ ചിരിക്കുന്ന, മുഴുവന്‍ സമയവും സിനിമയെ സ്വപ്നം കാണുന്ന ഇന്‍ഡ്യ കണ്ട വലിയ സംവിധായകന്‍ കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് എനിക്കയ്ച്ചു തന്ന വാക്കുകള്‍…

മരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി…പക്ഷെ ഈ വലിയ കലാകാരന്റെ വാക്കുകള്‍ എന്റെ ജീവിതകാല സമ്പാദ്യമാണ്…

നിരവധി തവണ കഥാപാത്രങ്ങളുടെ മനസ്സ് നമുക്ക് മുന്നില്‍ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയ മികവ് ഞാന്‍ മലയാളികളോട് പറയേണ്ട ആവിശ്യമില്ല…

പക്ഷെ സിനിമ ഒന്നിച്ച് കളിച്ചുവളര്‍ന്ന, തമ്മില്‍ തമ്മില്‍ എടാ പോടാ ബന്ധമുള്ള ഇവര്‍.. പരസ്പ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകന്‍ എന്ന നിലക്ക് ലാലേട്ടന്‍ പ്രിയന്‍ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാര്‍ത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു…

മരക്കാര്‍ എനിക്ക് ഒരു സിനിമ മാത്രമല്ല… എന്റെ അഭിനയ ജീവിതത്തിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റിയുട്ട് കൂടെയായിരുന്നു… പ്രിയേട്ടാ… ലാലേട്ടാ..സ്‌നേഹം മാത്രം…’

Related posts

Leave a Comment