തൃശൂർ ജില്ലയിൽ കനത്ത മഴ ; പു​ല​ർ​ച്ചെ വീ​ശീ​യ കാ​റ്റി​ൽ പ​ര​ക്കെ നാ​ശ​ന​ഷ്ടം; അതിരപ്പിള്ളി വെള്ളം നിറഞ്ഞൊഴുകുന്നു

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ വീ​ശി​യ അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ​മ​ര​ങ്ങ​ള​ട​ക്കം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പു​തൂ​ർ​ക്ക​ര, പു​ല്ല​ഴി, അ​യ്യ​ന്തോ​ൾ, പൂ​ങ്കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണു. ചെ​റു​തും വ​ലു​തു​മാ​യ മ​ര​ങ്ങ​ൾ വീ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്കും റോ​ഡു​ക​ളി​ലേ​ക്കും വൈ​ദ്യു​തി പോ​സ്റ്റി​നു മു​ക​ളി​ലേ​ക്കു​മാ​ണ് മ​റി​ഞ്ഞു വീ​ണ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടെ​ങ്കി​ലും ആ​ള​പാ​യ​ങ്ങ​ളി​ല്ല. പൂ​ങ്കു​ന്നം എ.​കെ.​ജി.​ന​ഗ​റി​ൽ വീ​ടി​നു മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റ് പ​റ​ന്ന് നൂ​റ്റ​ന്പ​തോ​ളം മീ​റ്റ​റോ​ളം മാ​റി മ​റ്റൊ​രു വീ​ടി​ന്‍റെ ടെ​റ​സി​ലെ വാ​ട്ട​ർ ടാ​ങ്കി​നു മു​ക​ളി​ൽ ചെ​ന്നു​വീ​ണ ടാ​ങ്ക് ത​ക​ർ​ന്നു. മ​റ്റൊ​രു വീ​ടി​ന്‍റെ ഓ​ടു​ക​ൾ പ​റ​ന്നു​പോ​യി. വീ​ടി​ന​ക​ത്ത് കി​ട​ന്നു​റ​ങ്ങി​യ​വ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി. പു​തൂ​ർ​ക്ക​ര​യി​ൽ ശ്രീ​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണ് മ​തി​ൽ ത​ക​ർ​ന്നു. പു​തൂ​ർ​ക്ക​ര ദേ​ശീ​യ വാ​യ​ന​ശാ​ല​യു​ടെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു​പോ​യി. അ​യ്യ​ന്തോ​ൾ-​പൂ​ങ്കു​ന്നം മേ​ഖ​ല​യി​ൽ…

Read More