കുമ്പളം പാ​ല​ത്തി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​ന‌ി കാ​യ​ലി​ൽ ചാ​ടി; പാലത്തിൽ നിന്ന് ബാഗ് കണ്ടെത്തി; ക​ലൂ​രി​ലു​ള്ള സ്വ​കാ​ര്യ ഐ​ടി​ഐ​യി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നിയെന്ന് സംശയം

അ​രൂ​ർ: കു​ന്പ​ളം പാ​ല​ത്തി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​നി കാ​യ​ലി​ൽ ചാ​ടി​യെ​ന്ന് സം​ശ​യം. ഫ​യ​ർ​ഫോ​ഴ്സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ 20 വ​യ​സു​കാ​രി​ക്കു വേ​ണ്ടി​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. കു​ന്പ​ളം പാ​ല​ത്തി​ൽ​നി​ന്നു കൈ​ത​പ്പു​ഴ കാ​യ​ലി​ലേ​ക്കു പെ​ൺ​കു​ട്ടി ചാ​ടി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പാ​ല​ത്തി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ ബാ​ഗി​ൽ​നി​ന്നു​മാ​ണ് പെ​ൺ​കു​ട്ടി​യെ സം​ബ​ന്ധി​ച്ച പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. എ​റ​ണാ​കു​ളം ക​ലൂ​രി​ലു​ള്ള സ്വ​കാ​ര്യ ഐ​ടി​ഐ​യി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. വി​വ​ര​മ​റി​ഞ്ഞ് സ​ഹ​പാ​ഠി​ക​ള​ട​ക്കം ആ​ളു​ക​ൾ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബ ടീ​മും സ്ഥ​ല​ത്തെ​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്കു ചാ​ടു​ന്ന​തു ക​ണ്ടെ​ന്നു ചി​ല​ർ ​അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

Related posts