ഓമനേ എന്റെ തലയൊന്നു പിന്നിത്താടീ… മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയെ മറക്കാന്‍ പറ്റുമോ…ബേബി അമ്പിളി ഇപ്പോള്‍ ഇവിടെയുണ്ട്…

ഒരു കാലത്ത് മലയാളികളുടെയാകെ വാത്സല്യം പിടിച്ചു പറ്റിയ ബാലതാരമായിരുന്നു ബേബി അമ്പിളി. പഠനത്തിന് വേണ്ടി സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ കുടുംബിനിയായും അഡ്വക്കേറ്റ് ആയും തിളങ്ങുകയാണ്. വാത്സല്യം, മീനത്തില്‍ താലിക്കെട്ട്, ഗോഡ്ഫാദര്‍ എന്നി ചിത്രങ്ങളിലൂടെ തിളങ്ങിയ ബേബി അമ്പിളിയെ മലയാളികള്‍ മറക്കാന്‍ സാധ്യതയില്ല. ഓമനത്വമുള്ള മുഖമാണ് അമ്പിളിയെ മലയാളികള്‍ ഓര്‍ത്തിരിക്കാന്‍ കാരണം. ബേബി ശാലിനിയും ബേബി ശാമിലിയും തിളങ്ങി നിന്ന സമയമാണ് ബേബി അമ്പിളിയും സിനിമ ലോകത്ത് എത്തുന്നത്. വര്‍ത്തമാനകാലം, വ്യൂഹം എന്നീ സിനിമകളിലൂടെയായിരുന്നു ആദ്യ അഭിനയം. വ്യൂഹം, വര്‍ത്തമാവകാലം എന്നീ ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് സര്‍ഗ്ഗം, വര്‍ത്തമാനകാലം, ഗോഡ് ഫാദര്‍, സൗഹൃദം, അദ്വൈതം, കല്യാണ പിറ്റേന്ന്, വാത്സല്യം, എന്റെ ശ്രീക്കുട്ടിയ്ക്ക്, ഘോഷയാത്ര, വാരഫലം തുടങ്ങി ഒരുപിടി നല്ലചിത്രങ്ങളില്‍ ബാലതാരമായി എത്തി. വാത്സല്യത്തിലെ ആ കുഞ്ഞ് ചേച്ചിയേയും മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയേയുമാണ് പ്രേക്ഷകരുടെ മനസില്‍…

Read More

വിവാഹത്തിന്റെയന്ന് രാവിലെ വരന്‍ മുങ്ങി; വധുവിന്റെ സഹോദരന്റെ ഉറ്റ സുഹൃത്ത് താലി ചാര്‍ത്തി; മീനത്തില്‍ താലികെട്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത് പന്തളത്ത്…

പന്തളം:മീനത്തില്‍ താലികെട്ട് എന്ന ദിലീപ് സിനിമ മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. ഇതിനു സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പന്തളത്ത് അരങ്ങേറിയത്. നിശ്ചയിച്ച വിവാഹത്തിന് വരന്‍ എത്താതെ മുടങ്ങുമെന്നായപ്പോള്‍ കുടുംബ സുഹൃത്തിന്റെ സഹോദരന്‍ യുവതിക്ക് താലി ചാര്‍ത്തുകയായിരുന്നു. കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹമാണ് ഇന്നലെ പകല്‍ 11.40നും 12നും മധ്യേ ഉള്ള മുഹൂര്‍ത്തത്തില്‍ കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്. താമരക്കുളം സ്വദേശിയായിരുന്നു വരന്‍. മുഹൂര്‍ത്തം അടുത്തിട്ടും വരനും ബന്ധുക്കളും എത്തിയില്ല. അന്വേഷിച്ചപ്പോഴാണ് വരന്‍ വീട്ടില്‍ നിന്നും രാവിലെ മുങ്ങിയ വിവരം എത്തിയത്.വരനും ബന്ധുക്കളും എത്താതായതോടെ വധുവിന്റെ ബന്ധുക്കള്‍ പന്തളം പോലീസില്‍ പരാതി നല്‍കി. പന്തളം പൊലീസ് നൂറനാട് പൊലീസുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തുകയും ഇതോടെ വരനെ രാവിലെ മുതല്‍ കാണാനില്ലെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പ്രതിസന്ധി മറികടക്കാന്‍ എന്ത് ചെയ്യാമെന്നായി ആലോചന.…

Read More