ക​ന്നി​യാ​ത്ര​യി​ല്‍ ത​ന്നെ പ​ണി​പാ​ളി ! കെ ​സ്വി​ഫ്റ്റി​ന്റെ 35,000 രൂ​പ​യു​ടെ ക​ണ്ണാ​ടി ഇ​ള​കി റോ​ഡി​ല്‍; സം​ഭ​വി​ച്ച​ത്…

ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഇ​ന്ന​ലെ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കെ-​സ്വി​ഫ്റ്റ് ബ​സ് ക​ന്നി​യാ​ത്ര​യി​ല്‍ ത​ന്നെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ല്‍ ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്ത ബ​സ് ക​ല്ല​മ്പ​ല​ത്തി​ന് സ​മീ​പം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല. കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട ബ​സ് എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ബ​സി​ന്റെ 35,000 രൂ​പ വി​ല​യു​ള്ള സൈ​ഡ് മി​റ​ര്‍ ഇ​ള​കി പോ​യി. ഇ​തി​ന് പ​ക​ര​മാ​യി കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സൈ​ഡ് മി​റ​ര്‍ ഘ​ടി​പ്പി​ച്ചാ​ണ് യാ​ത്ര തു​ട​ര്‍​ന്ന​ത്. ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി പു​തി​യ​താ​യി കെ ​സ്വി​ഫ്റ്റ് എ​ന്ന സ്വ​ത​ന്ത്ര ക​മ്പ​നി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കെ-​സ്വി​ഫ്റ്റ് ബ​സ് മു​ഖ്യ​മ​ന്ത്രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ലീ​പ്പ​ര്‍ സം​വി​ധാ​ന​മു​ള്ള ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച 100 കോ​ടി​രൂ​പ കൊ​ണ്ട് വാ​ങ്ങി​യ 116 ബ​സ്സു​ക​ളു​മാ​യാ​ണ് കെ ​സ്വി​ഫ്റ്റ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.…

Read More