വാ​യ്പുണ്ണ് ( മൗത്ത് അ​ൾ​സ​ർ) എ​ങ്ങ​നെ ചി​കി​ത്സി​ക്കാം?

ചു​ണ്ടു​ക​ൾ, ക​വി​ൾ, നാ​വി​ന്‍റെ ഇ​രു​വ​ശം, ടോ​ൺ​സി​ലി​നു ചു​റ്റും എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആഫ്തസ് അൾസർ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്. ഈ ​അ​ൾ​സ​റു​ക​ൾ 5 എം​എ​മ്മി​ൽ താ​ഴെ വ​ലുപ്പമു​ള്ള​വ​യാ​ണ്. എ​പ്പോ​ൾ ചി​കി​ത്സ തേ​ടാം?ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ വാ​യ്പു​ണ്ണ് നി​ല​നി​ൽ​ക്കു​ക​യോ പ​തി​വാ​യി വാ​യ്പു​ണ്ണ് വ​രി​ക​യോ ചെ​യ്താ​ൽ ദ​ന്ത​ഡോ​ക്‌​ട​റെ കാ​ണു​ക. അ​സാ​ധാ​ര​ണ​മാ​യ വ​ലി​യ വാ​യ്പു​ണ്ണ്, വേ​ദ​ന​യി​ല്ലാ​ത്ത വ്ര​ണം, അ​ധ​ര​ങ്ങ​ളി​ലേ​ക്കു നീ​ളു​ന്ന അ​ൾ​സ​ർ, ഭ​ക്ഷ​ണം ക​ഴി​ക്കാ​നും കു​ടി​ക്കാ​നും ക​ഠി​ന​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ, വ്ര​ണം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്പോ​ഴെ​ല്ലാം ക​ടു​ത്ത പ​നി അ​ല്ലെ​ങ്കി​ൽ വ​യ​റി​ള​ക്കം എ​ന്നി​വ ക​ണ്ടാ​ൽ നി​ങ്ങ​ൾ ഡോ​ക്‌​ട​റെ കാ​ണ​ണം. വാ​യ്പു​ണ്ണ് എ​ങ്ങ​നെ നി​ർ​ണ​യി​ക്കാം?ഒ​രു വി​ഷ്വ​ൽ പ​രി​ശോ​ധ​ന​യി​ലൂ​ടെ നി​ങ്ങ​ളു​ടെ ഡോ​ക്‌​ട​ർ​ക്ക് വാ​യ്പു​ണ്ണ് നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യും. വാ​യ്പു​ണ്ണ് ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നെ​ങ്കി​ൽ നി​ങ്ങ​ൾ ഒ​രു ദ​ന്ത​ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടു​ക. നി​ങ്ങ​ൾ​ക്ക് അ​യ​ൺ ഫോ​ളേ​റ്റ്, വി​റ്റ​മി​ൻ എ​ന്നി​വ​യു​ടെ തോ​ത് കു​റ​വാ​ണെ​ന്നു ഡോ​ക്‌​ട​ർ​ക്കു തോ​ന്നു​ക​യാ​ണെ​ങ്കി​ൽ ഒ​രു ര​ക്ത​പ​രി​ശോ​ധ​ന നി​ർ​ദേ​ശി​ച്ചേ​ക്കാം. വാ​യ്പു​ണ്ണി​ന് വ്യ​ക്ത​മാ​യ കാ​ര​ണം ക​ണ്ടു​പി​ടി​ക്കാ​ൻ പ​റ്റാ​തെ​വ​രി​ക​യോ…

Read More