ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക, ഇങ്ങനെയുള്ള പാട്ടുകള്‍ പ്രക്ഷേപണം ചെയ്യരുത്..! എ​ഫ്എം റേ​ഡി​യോ ചാ​ന​ലു​ക​ൾ​ക്ക് കേന്ദ്രത്തിന്റെ മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, ആ​യു​ധം, ഗു​ണ്ടാ​സം​ഘം, തോ​ക്ക് സം​സ്‌​കാ​രം എ​ന്നി​വ​യെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന പാ​ട്ടു​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യ​രു​തെ​ന്ന് എ​ഫ്എം റേ​ഡി​യോ ചാ​ന​ലു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​ല എ​ഫ്എം ചാ​ന​ലു​ക​ൾ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, ആ​യു​ധം, ഗു​ണ്ടാ​സം​ഘം, തോ​ക്ക് സം​സ്‌​കാ​രം എ​ന്നി​വ​യെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന പാ​ട്ടു​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​താ​യി മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​ത്ത​രം ഉ​ള്ള​ട​ക്കം പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത് എ​യ​ർ പ്രോ​ഗ്രാം കോ​ഡി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും അ​നു​മ​തി താ​ൽ​ക്കാ​ലി​ക​മാ​യി നി​ഷേ​ധി​ക്കു​ന്ന​തി​നും ചാ​ന​ൽ നി​രോ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കു​മെ​ന്നും കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Read More

വൈറലായി ‘മ്യൂസിക് കസിന്‍സ്’ ! കേരളത്തിനകത്തും പുറത്തുമിരുന്ന് 16 മല്ലു കസിന്‍സ് പാടിയ അടിപൊളി കവര്‍ ഗാനങ്ങള്‍ തരംഗമാവുന്നു; വീഡിയോ കാണാം…

ലോക്ക്ഡൗണ്‍ കാലത്ത് വൈറലായി ‘മ്യൂസിക് കസിന്‍സ്’. കേരളത്തിനകത്തും പുറത്തുമുള്ള 16 കസിന്‍സ് അവരവരുടെ വീട്ടിലിരുന്ന് പാടിയ തമിഴ്, മലയാളം സൂപ്പര്‍ ഹിറ്റ് പാട്ടുകളുടെ കവര്‍ പാട്ടാണ് ‘മ്യൂസിക്ക് കസിന്‍സ്’. ദുബായില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗായിക ശാലിനിയാണ് കസിന്‍സിനെ ഉള്‍പ്പെടുത്തി ലോക്ക്ഡൗണ്‍കാലത്ത് ഒരു കവര്‍ സോങ് ആല്‍ബമിറക്കിയാലോ എന്ന ആശയം മുന്നോട്ടുവച്ചത്. ഭര്‍ത്താവും ഗായകനുമായ രാഗേഷിന്റെ പിന്തുണ കിട്ടിയതോടെ നാട്ടിലുള്ള സഹോദരങ്ങളായ ശരത്തിനോടും ശാരികയോടും ഇക്കാര്യം പങ്കുവച്ചു. പിന്നീട് അവര്‍ കൂടി മുന്‍കൈയെടുത്ത് സംഗീതത്തില്‍ താല്‍പ്പര്യമുള്ള ബന്ധുക്കളെ ഉള്‍പ്പെടുത്തി ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. പാട്ടുപാടാനും ഫ്ളൂട്ടും വയലിനും ഗിറ്റാറും വായിക്കാന്‍ കഴിവുള്ളവര്‍ ഗ്രൂപ്പിലുള്ളതിനാല്‍ അതിവേഗം ആല്‍ബം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നിരവധി ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും കസിന്‍സ് പരസ്പരം പങ്കുവച്ചു. രണ്ടാഴ്ചയ്ക്കൊടുവില്‍ ബുധനാഴ്ച മ്യൂസിക്ക് കസിന്‍സ് യുട്യൂബിലെത്തി. ആല്‍ബം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി കാഴ്ചക്കാര്‍ മ്യൂസിക്ക് കസിന്‍സിനെ…

Read More