ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക, ഇങ്ങനെയുള്ള പാട്ടുകള്‍ പ്രക്ഷേപണം ചെയ്യരുത്..! എ​ഫ്എം റേ​ഡി​യോ ചാ​ന​ലു​ക​ൾ​ക്ക് കേന്ദ്രത്തിന്റെ മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, ആ​യു​ധം, ഗു​ണ്ടാ​സം​ഘം, തോ​ക്ക് സം​സ്‌​കാ​രം എ​ന്നി​വ​യെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന പാ​ട്ടു​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യ​രു​തെ​ന്ന് എ​ഫ്എം റേ​ഡി​യോ ചാ​ന​ലു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​ല എ​ഫ്എം ചാ​ന​ലു​ക​ൾ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, ആ​യു​ധം, ഗു​ണ്ടാ​സം​ഘം, തോ​ക്ക് സം​സ്‌​കാ​രം എ​ന്നി​വ​യെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന പാ​ട്ടു​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​താ​യി മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​ത്ത​രം ഉ​ള്ള​ട​ക്കം പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത് എ​യ​ർ പ്രോ​ഗ്രാം കോ​ഡി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും അ​നു​മ​തി താ​ൽ​ക്കാ​ലി​ക​മാ​യി നി​ഷേ​ധി​ക്കു​ന്ന​തി​നും ചാ​ന​ൽ നി​രോ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കു​മെ​ന്നും കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Read More