ന​ര​സിം​ഹ​റാ​വു​വി​നെ വ​ര്‍​ഗീ​യ​വാ​ദി​യെ​ന്ന് ആ​ക്ഷേ​പി​ച്ച് മ​ണി​ശ​ങ്ക​ര്‍ അ​യ്യ​ര്‍ ! ആ​ദ്യ​ത്തെ ബി​ജെ​പി പ്ര​ധാ​ന​മ​ന്ത്രി​യെ​ന്നും പ​രി​ഹാ​സം

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​ര​സിം​ഹ​റാ​വു​വി​നെ വ​ര്‍​ഗീ​യ​വാ​ദി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ മ​ണി​ശ​ങ്ക​ര്‍ അ​യ്യ​ര്‍. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ബി.​ജെ.​പി പ്ര​ധാ​ന​മ​ന്ത്രി​യും റാ​വു ആ​യി​രു​ന്നു​വെ​ന്ന് അ​യ്യ​ര്‍ പ​രി​ഹ​സി​ച്ചു. ആ​ത്മ​ക​ഥ​യാ​യ ‘മെ​മ​യേ​ഴ്സ് ഓ​ഫ് എ ​മാ​വ​റി​ക്’ എ​ന്ന പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​ന​വേ​ള​യി​ല്‍ മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ വീ​ര്‍ സാ​ങ്വി​യു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ് മ​ണി​ശ​ങ്ക​ര്‍ അ​യ്യ​രു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം. രാം ​റ​ഹിം യാ​ത്ര​ന​ട​ത്താ​ന്‍ ഒ​രു​ങ്ങി​യ​ഘ​ട്ട​ത്തി​ല്‍ റാ​വു​വു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണം വി​ശ​ദീ​ക​രി​ച്ചാ​യി​രു​ന്നു ന​ര​സിം​ഹ​റാ​വു​വി​നെ​ക്കു​റി​ച്ച് അ​യ്യ​രു​ടെ പ​രാ​മ​ര്‍​ശം. ”യാ​ത്ര​യോ​ട് എ​തി​ര്‍​പ്പി​ല്ലെ​ന്നു പ​റ​ഞ്ഞ റാ​വു മ​തേ​ത​ര​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള എ​ന്റെ നി​ര്‍​വ​ച​ന​ങ്ങ​ളോ​ട് വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചു. ഇ​തൊ​രു ഹി​ന്ദു​രാ​ജ്യ​മാ​ണെ​ന്ന് താ​ങ്ക​ള്‍ മ​ന​സ്സി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നു തോ​ന്നു​ന്നു എ​ന്നാ​യി​രു​ന്നു റാ​വു പ​റ​ഞ്ഞ​ത്. ഇ​തു​ത​ന്നെ​യാ​ണ് ബി.​ജെ.​പി.​യും പ​റ​യു​ന്ന​തെ​ന്ന് ഞാ​ന്‍ മ​റു​പ​ടി​ന​ല്‍​കി” അ​യ്യ​ര്‍ പ​റ​ഞ്ഞു. ന​രേ​ന്ദ്ര​മോ​ദി​ക്ക് മു​മ്പു​ണ്ടാ​യി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​മാ​രെ​ല്ലാം പാ​കി​സ്താ​നു​മാ​യി ഏ​തെ​ങ്കി​ലും​ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് ശ്ര​മി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​നെ​തി​രേ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്താ​ന്‍ ധൈ​ര്യം​കാ​ട്ടു​മെ​ങ്കി​ലും ഒ​രു മേ​ശ​യ്ക്ക് ചു​റ്റു​മി​രു​ന്ന് അ​വ​രു​മാ​യി ച​ര്‍​ച്ച​ന​ട​ത്താ​ന്‍ മോ​ദി ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും…

Read More

ഒരുകാലത്ത് ഇന്ത്യന്‍ ഭരണത്തെ പോലും സ്വാധീനിച്ച ആള്‍ദൈവം ചന്ദ്രസ്വാമി യാത്രയായി; മുന്‍ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖറിന്റെയും നരസിംഹറാവുവിന്റെയും പ്രിയപ്പെട്ടവന്‍; മാര്‍ഗരറ്റ് താച്ചര്‍ മുതല്‍ ദാവൂദ് ഇബ്രാഹിം വരെ ശിഷ്യര്‍…

മുംബൈ: ആള്‍ദൈവങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. ഇപ്പോള്‍ ലിംഗം നഷ്ടമായ ഗംഗേശാനന്ദ വരെ ഇത് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഈ വക സ്വാമിമാരുടെയൊക്കെ തലതൊട്ടപ്പനായിരുന്നു ചന്ദ്രസ്വാമി. മുംബൈയിലെ ആശുപത്രിയില്‍ വൃക്കരോഗത്തെത്തുടര്‍ന്ന് അറുപത്താറുകാരനായ ചന്ദ്രസ്വാമി അന്തരിച്ചപ്പോള്‍ മോഡേണ്‍ ആള്‍ദൈവങ്ങള്‍ക്ക് നഷ്ടമായത് ഗുരുതുല്യനായ മനുഷ്യനെയാണ്. ഒരു കാലത്ത് ഇന്ത്യയുടെ ഭരണത്തെ പോലും സ്വാധീനിച്ച ആള്‍ദൈവമായിരുന്നു ചന്ദ്രസ്വാമി. പ്രധാനമന്ത്രിമാരായിരുന്ന ചന്ദ്രശേഖര്‍, പി വി നരസിംഹറാവു എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചന്ദ്രസ്വാമിയുമായുള്ള ബന്ധം ഇരു നേതാക്കളെയും വന്‍ വിവാദങ്ങളില്‍ ചാടിച്ചിട്ടുണ്ട്. വിദേശ നാണ്യവിനിമയച്ചട്ടം ലംഘിച്ചതിന് ചന്ദ്രസ്വാമിക്കെതിരേ സുപ്രീം കോടതി ശിക്ഷ വിധിച്ചിരുന്നു. രാജസ്ഥാനിലെ ബെഹ്‌റൂറില്‍ ജനിച്ച നേമി ചന്ദാണ് പിന്നീട് ചന്ദ്രസ്വാമി എന്ന പേരില്‍ അറിയപ്പെട്ടത്. കുട്ടിയായിരിക്കുമ്പോഴേ കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്കു പോയ ചന്ദ്രസ്വാമിയ്ക്ക്് നന്നേ ചെറുപ്പത്തിലേ താന്ത്രിക വിദ്യയില്‍ താല്‍പര്യം ജനിച്ചു. കുട്ടിക്കാലം കഴിയും മുമ്പേ വീടുവിട്ടു ഉപാധ്യാര്‍ അമര്‍ മുനിയുടെയും…

Read More