ഒ​ഡീ​ഷ​യി​ല്‍ വി​ചി​ത്ര പ്ര​തി​ഭാ​സം ! ര​ണ്ടു മ​ണി​ക്കൂ​റി​നി​ടെ ഉ​ണ്ടാ​യ​ത് 61,000 ഇ​ടി​മി​ന്ന​ലു​ക​ള്‍; മ​ര​ണ​സം​ഖ്യ 12 ആ​യി

ഒ​ഡീ​ഷ​യി​ല്‍ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ തു​ട​ര്‍​ച്ച​യാ​യ ഇ​ടി​മി​ന്ന​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. 14 പേ​ര്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ര​ണ്ടു മ​ണി​ക്കൂ​റി​നി​ടെ 61,000 ഇ​ടി​മി​ന്ന​ലു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ നാ​ല് പേ​ര്‍ ഖു​ര്‍​ദ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രും ര​ണ്ടു പേ​ര്‍ ബ​ലം​ഗീ​റി​ല്‍ നി​ന്നു​ള്ള​വ​രു​മാ​ണ്. അം​ഗു​ല്‍, ബൗ​ധ്, ധെ​ങ്ക​നാ​ല്‍, ഗ​ജ​പ​തി, ജ​ഗ​ത്സി​ങ്പു​ര്‍, പു​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​ത്ത​ര്‍ വീ​തം മ​രി​ച്ചു. ഗ​ജ​പ​തി, കാ​ണ്ഡ​മാ​ല്‍ ജി​ല്ല​ക​ളി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ട്ടു ക​ന്നു​കാ​ലി​ക​ളും ച​ത്ത​താ​യി പ്ര​ത്യേ​ക ദു​രി​താ​ശ്വാ​സ ക​മ്മി​ഷ​ന്‍ (എ​സ്ആ​ര്‍​സി) അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്നും എ​സ്ആ​ര്‍​സി വ്യ​ക്ത​മാ​ക്കി. ഇ​ടി​മി​ന്ന​ലി​നെ ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഒ​രു നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ണ്‍​സൂ​ണ്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​സാ​ധാ​ര​ണ​വും തീ​വ്ര​വു​മാ​യ ഇ​ത്ത​രം ഇ​ടി​മി​ന്ന​ലു​ക​ള്‍ ഉ​ണ്ടാ​കാ​റു​ള്ള​തെ​ന്നു കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ര്‍ പ​റ​ഞ്ഞു. ത​ണു​ത്ത​തും അ​ല്ലാ​ത്ത​തു​മാ​യ മേ​ഘ​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി ഇ​ത്ത​രം പ്ര​തി​ഭാ​സ​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍…

Read More