കൊച്ചി/പറവൂര്‍ : ആറര പതിറ്റാണ്ടു നീണ്ട സംഗീത സപര്യ ബാക്കിയാക്കി മറഞ്ഞ ഭാവഗായകന് പി. ജയചന്ദ്രന് സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി. പ്രണയവും വിരഹവും ഭക്തിയുമൊക്കെ നിറഞ്ഞ ഒരുപിടിഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ സംസ്കാരം എറണാകുളം ചേന്ദമംഗലത്തെ പാലിയം തറവാട്ടു വളപ്പില്‍ ഉച്ചയോടെ നടന്നു. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു സംസ്കാരം. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് ഭൗതികദേഹം ഇന്നു രാവിലെ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അല്പസമയം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെ നിന്നാണ് മന്ത്രി ബിന്ദു ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഭൗതികദേഹം രാവിലെ 10.45 ഓടെ പാലിയം തറവാട്ടിലേക്ക് എത്തിച്ചത്. ജയചന്ദ്രന് ജീവിതത്തിലും സംഗീതത്തിലും പിച്ചവച്ച ഈ തറവാട്ടില്‍ തന്നെ അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. അഞ്ചു വയസുവരെ മാത്രമേ ജയചന്ദ്രന് തറവാട് വീട്ടില്‍ കഴിഞ്ഞിട്ടുള്ളു എങ്കിലും ഉത്സവം ഉള്‍പ്പെടെയുള്ള എല്ലാ വിശേഷങ്ങള്‍ക്കും അദ്ദേഹം ഇവിടെ എത്തുമായിരുന്നു. ചേന്ദമംഗലം പാലിയത്ത് അമ്മ…
Read MoreTag: p jayachandran singer
മാഞ്ഞുപോയി മധുര സ്വരം
വിശാലമായൊരു വേദിയിൽ ഒരേകാന്തപഥികനെപ്പോലെ പി. ജയചന്ദ്രൻ പാടുന്നു. ഇടത്തേ കൈ പാന്റ്സിന്റെ പോക്കറ്റിലിട്ട്, ഇതൊക്കെയെന്തനായാസം എന്ന മട്ടിൽ അലസം. ചിലയിടങ്ങളിൽ ചില വാക്കുകൾക്ക് അല്പമൊരു ഘനംകൊടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ പഴയ അതേ സ്വരം, അതേ ഭാവം- മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു… അതാ, അവിടമാകമാനം ചന്ദ്രികയുദിക്കുന്നു… പതിറ്റാണ്ടുകൾ പിന്നിലേക്കു നടന്നാൽ മദ്രാസിൽ ദേവരാജൻ മാസ്റ്ററുടെ താമസസ്ഥലത്തെത്തും. സംഗീതം ശാസ്ത്രീയമായി പഠിക്കാത്തവരെക്കൊണ്ട് ഞാൻ പാടിക്കാറില്ല എന്നു കട്ടായം പറഞ്ഞെങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം എന്ന മാസ്റ്ററുടെ അലിവിനു പാത്രമായി അദ്ദേഹത്തിനുമുന്നിൽ ഭവ്യതയോടെ നിൽക്കുകയാണ് ജയചന്ദ്രൻ എന്ന യുവാവ്. ആർ.കെ. ശേഖറിന്റെ ഹാർമോണിയ നാദത്തിനൊപ്പം മാസ്റ്റർ ജയചന്ദ്രനെ പാട്ടുപഠിപ്പിക്കുന്നു- താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ… എഴുതിയെടുക്കുക, പഠിക്കുക, പിറ്റേന്നുവന്ന് പാടിക്കേൾപ്പിക്കുക, തിരുത്തലുകൾ വീണ്ടും പഠിക്കുക, പിന്നെയും പാടുക… മാസ്റ്ററുടെ പതിവുശൈലി തുടർന്നു. കളിത്തോഴൻ (1966) എന്ന ചിത്രത്തിനുവേണ്ടിയാണ് പാട്ട്. രണ്ടാമതൊരു പാട്ടുകൂടി മാസ്റ്റർ…
Read Moreവല്ലാത്തൊരു അനാഥത്വമുണ്ടാക്കുന്ന വിയോഗം: ഇനി കൂട്ടിന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രമെന്ന് ജി. വേണുഗോപാൽ
തിരുവനന്തപുരം: ഗായകന് പി. ജയചന്ദ്രന്റെ വിയോഗം വല്ലാത്തൊരു അനാഥത്വമുണ്ടാക്കുന്നുവെന്നും അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രമാണ് ഇനിയുണ്ടാവുകയെന്നും ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. “”തീരെ വയ്യാത്തപ്പോഴും പോയിക്കണ്ടപ്പോഴുമെല്ലാം “റഫി സാബ് ” ആയിരുന്നു സംസാരത്തിൽ. മകൾ ലക്ഷ്മിയോട് പറഞ്ഞ് അകത്തെ മുറിയിൽ നിന്ന് ഒരു ഡയറി എടുപ്പിച്ചു. മുഴുവൻ റഫി സാബിന്റെ പടങ്ങളും അദ്ദേഹത്തിന്റെ പാട്ടുകളുടെ വരികളും. പോകുവാൻ നേരം, ഒരിക്കലുമില്ലാത്ത പോൽ, എന്റെ കൈ ജയേട്ടന്റെ കൈയ്ക്കുള്ളിലെ ചൂടിൽ ഒരൽപ്പനേരം കൂടുതൽ ഇരുന്നു. ഇന്നിനി ഒരിയ്ക്കലും തിരിച്ചു വരാത്ത കാലഘട്ടവും സ്വർഗീയ നാദങ്ങളും ഗാനങ്ങളും അവയുടെ സൃഷ്ടാക്കളുമൊക്കെ എന്നെ വലയം ചെയ്യുന്ന പോൽ!. നിത്യ ശ്രുതിലയവും ഗന്ധർവനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടൻ മൺമറഞ്ഞിരിക്കുന്നു. ഇനി കൂട്ടിന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രം!- ജി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreമഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും… ജയേട്ടൻ എനിക്ക് ജ്യേഷ്ഠസഹോദരൻ: മോഹൻലാൽ
തിരുവനന്തപുരം: ഗായകൻ പി. ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് വികാരനിർഭരമായ കുറിപ്പുമായി ചലച്ചിത്രതാരം മോഹൻലാൽ. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ തനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. “മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസുകൾ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു”- മോഹൻലാൽ കുറിച്ചു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച ജയചന്ദ്രന് പ്രണാമമർപ്പിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreജയേട്ടനെന്നും ഞാന്‍ കുഞ്ഞനുജത്തിയായിരുന്നു; ഗായിക ജെന്‍സി
കൊച്ചി: ‘ജയേട്ടനൊപ്പം ഞാന്‍ ഗാനമേളകളില്‍ പാടുമ്പോള്‍ അന്നെനിക്ക് പ്രായം 12 മാത്രമായിരുന്നു. ഒരു കുഞ്ഞനുജത്തിയോടുള്ള കരുതലും സ്നേഹവുമായിരുന്നു അന്നു മുതല്‍ അദ്ദേഹം എനിക്ക് തന്നിരുന്നത്. എന്റെ ഗുരു സ്ഥാനീയനായ അര്ജുനന് മാഷിന്റെ വീട്ടില്‍ ജയേട്ടന് അന്നൊക്കെ നിത്യസന്ദര്‍ശകനായിരുന്നു. അന്നേയുള്ള ബന്ധമാണ്. ജയേട്ടന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്’; മലയാളികളുടെ മനസില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് കടന്നു പോയ പി. ജയചന്ദ്രന്റെ ഓര്‍മയില്‍ ഗായിക ജെന്‍സി ആന്റണി തേങ്ങി. 1978 ല്‍ പുറത്തിറങ്ങിയ അവള് കണ്ട ലോകം എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം.കെ. അര്‍ജുനന്റെ സംഗീതത്തിലുള്ള “ഇടവപ്പാതി കാറ്റടിച്ചാല്‍/ ഉടുക്കുകൊട്ടുമെന്‍ നെഞ്ചില്‍/ ഇടിമുഴക്കം പേടിച്ചോ കുളിരു തോന്നി നാണിച്ചോ’ എന്ന ഗാനമാണ് ജെന്‍സി ജയചന്ദ്രനോടൊപ്പം ആദ്യം പാടിയത്. തുടര്‍ന്ന് മറ്റു പല മലയാള ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് പാടി. 1979 ല്‍ തമിഴില്‍ ഇളയരാജയുടെ അന്പേ സംഗീത…
Read Moreനിലച്ചു, ഭാവഗീതം: പി. ജയചന്ദ്രൻ വിട വാങ്ങി
തൃശൂർ: ദശാബ്ദങ്ങളോളം മലയാളികളുടെ മനസുകവർന്ന ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. കരൾരോഗബാധയെതുടർന്ന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ അദ്ദേഹം ഇന്നലെ രാത്രി ഏഴോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. 7.54നായിരുന്നു അന്ത്യം. അമല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു രാവിലെ എട്ടിനു പൂങ്കുന്നം സീതാറാം മിൽ ലെയ്നിലെ ഗുൽമോഹർ ഫ്ലാറ്റിൽ എത്തിക്കും. തുടർന്നു പത്തോടെ സംഗീതനാടക അക്കാദമിയിൽ പൊതുദർശനത്തിനുശേഷം പന്ത്രണ്ടോടെ വീണ്ടും ഫ്ലാറ്റിലേക്കു കൊണ്ടുവരും. നാളെ രാവിലെ എട്ടിന് എറണാകുളം ചേന്ദമംഗലത്തെ പാലിയത്തു വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും. ഭാര്യ: ലളിത. മക്കൾ: ലക്ഷ്മി, ദിനനാഥ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്,ഹിന്ദി ഭാഷകളിൽ 15,000ത്തിലധികം ഗാനങ്ങൾ ആലപിച്ചു. അഞ്ചു പതിറ്റാണ്ടിലധികം സിനിമ, ലളിതഗാനം, ഭക്തിഗാനം, ടിവി, സ്റ്റേജ് ഷോകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. മികച്ച…
Read More