ആ​ശു​പ​ത്രി​യി​ല്‍ മാ​ന​സി​കോ​ല്ലാ​സം പ​ക​ര്‍​ന്ന് കൂ​ട്ടി​രി​ക്കാ​ന്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ ! പു​ത്ത​ന്‍ പ​രീ​ക്ഷ​ണ​വു​മാ​യി ആ​ശു​പ​ത്രി

മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സ​ഹ​വാ​സം മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കു​മെ​ന്ന് മു​മ്പേ ത​ന്നെ തെ​ളി​ഞ്ഞി​ട്ടു​ള്ള​താ​ണ്. ഇ​പ്പോ​ഴി​താ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന രോ​ഗി​ക​ള്‍​ക്ക് കൂ​ട്ടി​രി​ക്കാ​ന്‍ മൃ​ഗ​ങ്ങ​ളെ ഏ​ര്‍​പ്പാ​ടാ​ക്കി​യി​രി​ക്കു​ക​യാ​ണ് മെ​ക്സി​ക്കോ​യി​ലെ ഒ​രു പൊ​തു ആ​ശു​പ​ത്രി. മാ​ന​സി​ക രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള ചി​കി​ത്സ​യി​ലാ​ണ് മ​ക്കാ​വു ത​ത്ത മു​ത​ല്‍ സൈ​ബീ​രി​യ​ന്‍ ഹ​സ്‌​കി വ​രെ​യു​ള്ള പ​ക്ഷി മൃ​ഗാ​ദി​ക​ളു​ടെ സാ​ന്നി​ദ്ധ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ഒ​മ്പ​ത് വ​യ​സ്സു​ള്ള അ​ലെ​സി​യ റാ​മോ​സ് എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്ക് ഇ​വ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ന്റെ ഉ​ത്ക​ണ്ഠ കു​റ​യ്ക്കാ​നും വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും കൂ​ടു​ത​ല്‍ ആ​ശ്വാ​സം ക​ണ്ടെ​ത്താ​നും അ​തു​വ​ഴി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ഈ ​ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ​താ​യി അ​ലെ​സി​യ പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ല്‍ ശ്ര​ദ്ധ​ക്കു​റ​വ് ഉ​ണ്ടാ​ക്കു​ന്ന അ​റ്റ​ന്‍​ഷ​ന്‍ ഡെ​ഫി​സി​റ്റ് ഹൈ​പ്പ​ര്‍​ആ​ക്ടി​വി​റ്റി ഡി​സോ​ഡ​ര്‍ (എ​ഡി​എ​ച്ച്ഡി) എ​ന്ന രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​താ​ണ് അ​ലെ​സി​യ. നാ​ഷ​ണ​ല്‍ സെ​ന്റ​ര്‍ ഫോ​ര്‍ മെ​ന്റ​ല്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ന്ന ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ട്ട് നാ​യ​ക​ളും ഇ​വി​ടെ​യു​ണ്ട്. ഒ​രു അ​പ​ക​ട​ത്തി​ല്‍ ക​ണ്ണ്…

Read More

കുടുംബത്തിന്റെ വിഷമം അവസാനിപ്പിച്ച് സ്‌മോക്കി ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി ! ആ സ്‌നേഹപ്രകടനം കണ്ടു നിന്നവരുടെ പോലും കണ്ണു നിറച്ചു…

കുടുംബത്തെ ദിവസങ്ങളോളം വേദനയിലാഴ്ത്തിയ ശേഷം ഒടുവില്‍ സ്‌മോക്കി തിരിച്ചെത്തി. പെരിന്തല്‍മണ്ണ നാലകത്ത് ഹുസൈന്റെ കാണാതായ ആഫ്രിക്കന്‍ ഗ്രേ തത്തയാണ് പല കൈമറിഞ്ഞ് ഒടുവില്‍ വീട്ടുകാരുടെ സ്‌നേഹത്തിലേക്കു തിരിച്ചെത്തിയത്. കാണാതായ തത്തയ്ക്കു വേണ്ടി പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കുകയും സമീപപ്രദേശങ്ങളിലെല്ലാം അന്വേഷണം നടത്തുകയും ചെയ്തെങ്കിലും വിവരമൊന്നും ലഭിക്കാതെ കഴിയുകയായിരുന്നു ഹുസൈനും കുടുംബവും. ദിവസങ്ങളായി തത്തയെ അന്വേഷിച്ചലയുന്ന ഹുസൈനെ കുറിച്ച് കഴിഞ്ഞ ദിവസം പത്രത്തില്‍ വാര്‍ത്ത നല്‍കിയതാണ് തത്തയെ കണ്ടെത്താന്‍ സഹായകമായത്. മൂന്ന് വര്‍ഷം മുന്‍പ് കോയമ്പത്തൂരില്‍നിന്നു വാങ്ങിയ സ്‌മോക്കിയെ കഴിഞ്ഞദിവസം കൂടുതുറന്ന് ശുശ്രൂഷിക്കുന്നതിനിടയാണ് കാണാതായത്. പുറത്തേക്കു പറന്ന തത്തയെ അടുത്ത കെട്ടിടത്തിനു മുകളില്‍വച്ച് കാക്കക്കൂട്ടം ആക്രമിക്കുന്നതു കണ്ട ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ രക്ഷിച്ച് കൊണ്ടുപോവുകയായിരുന്നു. ഇവര്‍ തത്തയെ സംരക്ഷിച്ച് മറ്റൊരു തമിഴ്നാട് സ്വദേശിക്കു വിറ്റു. ഇയാളില്‍നിന്ന് ഇതൊന്നുമറിയാതെ ചീരട്ടമണ്ണ സ്വദേശി രാജേഷ് തത്തയെ വാങ്ങി. പത്ര വാര്‍ത്ത കണ്ട…

Read More