കു​ള​ത്തു​പ്പു​ഴ​സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​യോടുള്ള അവഗണന: യൂത്തുകോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി


കു​ള​ത്തു​പ്പു​ഴ : കു​ള​ത്തു​പ്പു​ഴ​സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ മ​ന്ത്രി​യും പു​ന​ലൂ​ര്‍ എം​എ​ല്‍​എ​യു​മാ​യ കെ ​രാ​ജു​വി​നെതിരെ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. ആ​ശു​പ​ത്രി​യോ​ടു​ള്ള സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ കെ ​രാ​ജു​വി​ന് നേ​രെ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം മു​ന്‍​കൂ​ട്ടി അ​റി​ഞ്ഞ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് വ​ന്‍ പോ​ലീ​സ് സം​ഘ​ത്തെ കു​ള​ത്തു​പ്പു​ഴ​യി​ല്‍ വി​ന്യ​സി​ച്ചി​രു​ന്നു.

ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ എ​ത്തി​യ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രിങ്കൊടി കാ​ണി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കു​ള​ത്തു​പ്പു​ഴ യു​പി​സ്കൂ​ളി​ന് സ​മീ​പ​ത്താ​യി പ​ല​യി​ട​ങ്ങളിലാ​യി നി​ന്നാ​യി​രു​ന്നു യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. എ​ന്നാ​ല്‍ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന സി​പി​ഐ എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടി എ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷ സാ​ധ്യ​ത ഉ​ട​ലെ​ടു​ത്തു.

കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ ​സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ഇ​ട​പെ​ട്ട​തോ​ടെ സം​ഘ​ര്‍​ഷം ഒ​ഴി​വാ​യി. അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. പ്ര​തി​ഷേ​ധ​ത്തിനിടയിൽ റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം സി​സി​ലി ജോ​ബി​ന് പ​രി​ക്കേ​റ്റു.

യൂ​ത്ത്കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മദ് ഫൈ​സ​ല്‍, മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി ​സു​ഭി​ലാ​ഷ്കു​മാ​ര്‍, യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ മാ​ന്‍​സിം​ഗ്, ജോ​ജോ, ഷ​മീ​ര്‍, ഷം​നാ​ദ്, സു​രാ​ജ്, പ്ര​വീ​ണ്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

Related posts