മാവേലിക്കരയില്‍ 90കാരിയെ ക്രൂരമായി പീഡിപ്പിച്ച ‘പുട്ടാലു’ ഗിരീഷിന്റേത് കുത്തഴിഞ്ഞ ജീവിതം, ലൈംഗിക വൈകൃതങ്ങള്‍ക്ക് മൃഗങ്ങള്‍ വരെ ഇര, ഭാവഭേദമില്ലാതെ പ്രതി

മാവേലിക്കര കണ്ടിയൂരില്‍ 90 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കണ്ടിയൂര്‍ കുരുവിക്കാട് ബിന്ദു ഭവനത്തില്‍ ഗിരീഷ്(23) ലൈംഗിക വൈകൃതങ്ങള്‍ക്കും ലഹരിക്കും അടിമയാണെന്ന് പോലീസ്. മദ്യം ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രതിക്ക് ലൈംഗിക വൈകൃതങ്ങള്‍ ഏറെയുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാളുടെ ലൈംഗിക പ്രക്രിയകള്‍ക്കു മൃഗങ്ങളെ വരെ ഉപയോഗിച്ചിരുന്നതായി കുറ്റ സമ്മതത്തില്‍ പറഞ്ഞതായി പോലീസ് രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു.  മൊബൈല്‍ ഫോണിലും മറ്റുമായി സ്ഥിരമായി ലൈംഗിക വീഡിയോ കാണുന്നതും പ്രതിയുടെ വിനോദമാണ്. കുട്ടികളും യുവാക്കളും ഇയാളെ വിളിച്ചിരുന്നത് പുട്ടാലു എന്ന ഇരട്ടപ്പേരിലായിരുന്നു. ആദ്യമായാണ് ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നും പ്രതി പറഞ്ഞതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ ഗിരീഷ് ഓടുപൊളിച്ചു വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നുവെന്നു പേലീസ് പറഞ്ഞു. രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍നിന്ന് അശ്വതി മഹോത്സവത്തിനു ശേഷം അറുപതുകാരിയായ മകള്‍ തിരികെയെത്തിയപ്പോഴാണ്…

Read More