മാവേലിക്കരയില്‍ 90കാരിയെ ക്രൂരമായി പീഡിപ്പിച്ച ‘പുട്ടാലു’ ഗിരീഷിന്റേത് കുത്തഴിഞ്ഞ ജീവിതം, ലൈംഗിക വൈകൃതങ്ങള്‍ക്ക് മൃഗങ്ങള്‍ വരെ ഇര, ഭാവഭേദമില്ലാതെ പ്രതി

giriമാവേലിക്കര കണ്ടിയൂരില്‍ 90 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കണ്ടിയൂര്‍ കുരുവിക്കാട് ബിന്ദു ഭവനത്തില്‍ ഗിരീഷ്(23) ലൈംഗിക വൈകൃതങ്ങള്‍ക്കും ലഹരിക്കും അടിമയാണെന്ന് പോലീസ്. മദ്യം ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രതിക്ക് ലൈംഗിക വൈകൃതങ്ങള്‍ ഏറെയുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാളുടെ ലൈംഗിക പ്രക്രിയകള്‍ക്കു മൃഗങ്ങളെ വരെ ഉപയോഗിച്ചിരുന്നതായി കുറ്റ സമ്മതത്തില്‍ പറഞ്ഞതായി പോലീസ് രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു.  മൊബൈല്‍ ഫോണിലും മറ്റുമായി സ്ഥിരമായി ലൈംഗിക വീഡിയോ കാണുന്നതും പ്രതിയുടെ വിനോദമാണ്. കുട്ടികളും യുവാക്കളും ഇയാളെ വിളിച്ചിരുന്നത് പുട്ടാലു എന്ന ഇരട്ടപ്പേരിലായിരുന്നു.

ആദ്യമായാണ് ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നും പ്രതി പറഞ്ഞതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ ഗിരീഷ് ഓടുപൊളിച്ചു വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നുവെന്നു പേലീസ് പറഞ്ഞു. രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍നിന്ന് അശ്വതി മഹോത്സവത്തിനു ശേഷം അറുപതുകാരിയായ മകള്‍ തിരികെയെത്തിയപ്പോഴാണ് വയോധിക ഉപദ്രവിക്കപ്പെട്ടതായി കണ്ടത്.

ഇയാള്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരികള്‍ ഉപയോഗിക്കുന്ന ആളാണൊ എന്നറിയാന്‍ പരിശോധന നടത്തി. അതിന്റെ റിപ്പോര്‍ട്ട് ഉടനടി ലഭിക്കും. അടിപിടി കേസുകള്‍ ഉള്‍പ്പടെ മൂന്നു കേസുകളില്‍ പ്രതിയാണ്. പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിയപ്പോള്‍ കുറ്റബോധത്തിന്‍റേതായ യാതൊരു ഭാവവും ഗിരീഷിന് ഇല്ലായിരുന്നു. ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെ പോലീസിനോട് പ്രതി ചെയ്ത കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. നാട്ടുകാരും മറ്റും ആക്രോശം ഉയര്‍ത്തിയിട്ടും പ്രതിയില്‍ യാതൊരു ഭാവഭേദങ്ങളും ഉണ്ടായില്ല. ഇയാളുടെ ഭാവവ്യത്യാസം ഇല്ലായ്മ ആദ്യഘട്ട അന്വേഷണത്തില്‍ പോലീസിനെ പോലും സംശയത്തിലാക്കിയിരുന്നതായി പോലീസ് സംഘവും പറയുന്നു.

സംഭവദിവസം വയോധികയുടെ വസ്ത്രത്തില്‍ രക്തം കണ്ടതിനെക്കുറിച്ച് ആരാഞ്ഞപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ ചേര്‍ന്നു ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വയോധികയുടെ കിടപ്പുമുറില്‍നിന്നു ലഭിച്ച മൊബൈല്‍ ഫോണിനെക്കുറിച്ചുനടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്. വയോധികയുടെ വീടിനു സമീപത്തുനിന്നുമാണു പ്രതി പിടിയിലായത്. സുഹൃത്തിന്റെ കൈവശമായിരുന്നു തന്റെ മൊബൈല്‍ എന്നായിരുന്നു പ്രതിയുടെ ആദ്യ നിലപാട്. തുടര്‍ന്നു നടന്ന ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നടന്നതു മൃഗീയമായ പീഡനമാണെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുഹൃത്തിനെ കുടുക്കി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ആദ്യ ശ്രമം. നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ പോലീസിനു ലഭിച്ചു എന്നറിഞ്ഞ പ്രതി മറ്റൊരു നമ്പരില്‍നിന്ന് ഈ ഫോണിലേക്കു വിളിച്ചു തന്റെ സുഹൃത്തായ കുരുവിക്കാട് സ്വദേശിയെ അന്വേഷിച്ചിരുന്നു. ഫോണ്‍ സുഹൃത്തിന്‍റെ കൈവശമാണെന്ന ധാരണ സൃഷ്ടിക്കാനായിരുന്നു ഇത്.

മൊബൈല്‍ തന്റെ സുഹൃത്തിന്‍റെ കൈവശം ബുധനാഴ്ച വൈകുന്നേരത്തോടെ ചാര്‍ജ് ചെയ്യാന്‍ കൊടുത്തു വിട്ടെന്നും തുടര്‍ന്ന് അശ്വതി മഹോത്സവം കാണാന്‍ പോയ താന്‍ തിരികെ വീട്ടില്‍ വന്നു കിടന്നു എന്നുമായിരുന്നു ആദ്യമൊഴി. ഇതിനെത്തുടര്‍ന്നു സ്വകാര്യ ബസ് ജീവനക്കാരനായ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു നടത്തിയ ചോദ്യംചെയ്യലിലാണു ഗിരീഷിന്റെ വാദം പൊളിഞ്ഞത്.

Related posts