വേണ്ടി വന്നാൽ പുലി പച്ചക്കറിയും വിൽക്കും…അയ്യന്തോൾ ദേശം പുലിക്കളിസംഘം കാർഷിക കൂട്ടായ്മയുടേയും അയ്യന്തോൾ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ അയ്യന്തോൾ സിവിൽ സ്റ്റേഷൻ പരിസരത്ത് അമർജവാൻ സ്മാരകത്തിനു സമീപം ആരംഭിച്ച നാട്ടുചന്തയിലെത്തിയ പുലിവേഷധാരി കണിവെള്ളരിയുമായി. – കെ.കെ. അർജുനൻ
Read MoreTag: photo click
കണികാണാൻ കമലനേത്രൻ… പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിൽ ശ്രീകൃഷ്ണ പ്രതിമകളുടെ വില്പനയ്ക്കെത്തിയ രാജസ്ഥാൻ സ്വദേശി മംഗലാൽ. ദിലീപ്, സൂര്യ ഫോട്ടോസ്
Read Moreവിശപ്പിനെന്ത് പണിമുടക്ക്…ദേശീയ പണിമുടക്ക് എന്ന് പറയുമെങ്കിലും ഫലത്തിൽ കേരളത്തിൽ മാത്രമാണു പണിമുടക്കം. കോവിഡ് കാലത്ത് റിസോർട്ടിലെ ജോലി നഷ്ടപ്പെട്ടവരിൽ ഒരാളാണു വീശുവലയെറിയുന്ന ഫ്രാൻസീസ്. പണിമുടക്കാതെ അന്നന്നത്തേക്കുള്ള അന്നത്തിനുള്ള വക തേടുകയാണ് 72 കാരനായ ഫ്രാൻസിസ്. കുമരകം കേളങ്കരി വട്ടക്കായൽ ഭാഗത്തുനിന്നുള്ള കാഴ്ച. -ജോണ് മാത്യു
Read Moreആകാശത്തെ നിറക്കൂട്ട്… പുതുമയുള്ള നിറങ്ങളും രൂപങ്ങളുമായി ഇന്നലെ വൈകുന്നേരം ആറോടെ ആകാശത്ത് വിരിഞ്ഞ നിറച്ചാർത്ത്. രാജകുമാരിയിൽനിന്നു ജിജോ രാജകുമാരി പകർത്തിയ ചിത്രം.
Read More‘ചിരി റെയിൽ..!’ ‘കെ റെയിൽ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന കെ റെയിൽ സിൽവർലൈൻ ജനകീയ സമിതി കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ സംസ്ഥാന സമരജാഥയുടെ സമാപനത്തോട് അനുബന്ധിച്ച് ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാ പട്കറും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സൗഹൃദം പങ്കുവച്ചപ്പോൾ . മുൻ എം എൽ എ ജോസഫ്. എം. പുതുശ്ശേരി, ഷാജിർഖാൻ, ജെ എസ് എസ് സംസ്ഥാന സെക്രട്ടറി അഡ്വ: എ. എൻ. രാജൻ ബാബു തുടങ്ങിയവർ സമീപം. – അനിൽ ഭാസ്കർ
Read Moreകാക്കിക്കുള്ളിലെ ചൂടകറ്റാൻ… കോട്ടയം പാറന്പുഴ കുഴിയാലിപ്പടിയിൽ കെ-റെയിലിനു കല്ലിടാനെത്തിയ വാഹനം തടഞ്ഞു നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ ഡ്യൂട്ടിക്കെത്തിയ പോലീസുകാർക്ക് കഴിക്കാൻ തണ്ണിമത്തൻ നൽകിയപ്പോൾ. സമരക്കാരെ നേരിടാനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എത്തിയ ഇരുനൂറോളം പോലീസുകാർക്ക് ദാഹമകറ്റാൻ ഒരു ചാക്ക് തണ്ണിമത്തനാണ് എത്തിച്ചത്.
Read Moreയെവൻ “പുലി’യാണ് ട്ടാ… ഇരയെ വേട്ടയാടി പിടിച്ച് കടിച്ചുപിടിച്ചുള്ള ആ വരവു കണ്ടാൽ ഇവൻ പുലിയാണെന്നല്ലേ തോന്നൂ. ഇരയെ വീഴ്ത്തിയിട്ടും വേട്ടക്കാരന്റെ കണ്ണിലെ ക്രൗര്യം മാഞ്ഞിട്ടില്ല.
Read Moreനീരാട്ടിൽ ആറാടി ഗജവീരൻമാർ..! ഉത്സവാഘോഷങ്ങൾ തിരികെയെത്തിയതോടെ ഭാരതപ്പുഴയിൽ നീരാടുന്ന ഗജവീരൻമാര്; കൊച്ചി പാലത്തിനടുത്തുനിന്നുള്ള ദൃശ്യം
Read Moreപൊള്ളുന്ന വെയിലല്ലേ..! കത്തിക്കാളുകയാണ് വേനൽ ചൂട്. ആയിരം തണ്ണിമത്തൻ അകത്താക്കാനുള്ള ദാഹമാണുളളത്. ചൂടിനെ പ്രതിരോധിക്കാൻ ജലാംശം ധാരാളമുള്ള തണ്ണിമത്തനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. ജ്യൂസായും അല്ലാതെയും കഴിച്ചാൽ ദാഹം മാറും. കിലോയ്ക്ക് 20 മുതൽ 30 രൂപവരെയാണ് വില. കോട്ടയം നഗരത്തിലെ തണ്ണിമത്തൻ കടയിൽനിന്നും ജ്യൂസ് കുടിക്കുന്നയാൾ. -അനൂപ് ടോം
Read Moreചൂടു തടുക്കാൻ തണ്ണിമത്തൻ..യാത്ര തടുക്കാൻ ആകാശപ്പാത…തൃശൂർ ശക്തൻ നഗറിൽ ആകാശപ്പാതയുടെ നിർമാണത്തോടനുബന്ധിച്ച് വഴിയടച്ചതിനു സമീപം തണ്ണിമത്തനുകൾ വില്പനയ്ക്കു വച്ചിരിക്കുന്നു. – ടോജോ പി. ആന്റണി.
Read More