കടിയുടെ ആദ്യപാഠം… വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സും വാക്സിനേഷനും നിര്‍ബന്ധമാക്കി തെരുവുനായ നിയന്ത്രണത്തിന് അധികാരികള്‍ തുടക്കമിടുമ്പോഴും നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും നായകളുടെ വിളയാട്ടം തുടരുകയാണ്. കോട്ടയം മാര്‍ക്കറ്റ് റോഡില്‍ വിഹരിക്കുന്ന നായയും നായ്ക്കുട്ടിയും. -ദീപിക
Read MoreTag: photo click
ഇവിടവും ഞങ്ങളുടെ ലോകം..!
ഇവിടവും ഞങ്ങളുടെ ലോകം..! തെരുവുനായുടെ ആക്രമണത്തിൽ മരിച്ച അഭിരാമിയുടെ മൃതദേഹം റാന്നിയിലേക്കു കൊണ്ടു പോകുന്നതിനായി കയറ്റിയ ആംബുലന്‍സില്‍ കയറുന്നതിനായി മാതാപിതാക്കളായ ഹരീഷും രജനിയും നടന്നു പോകുമ്പോള്‍ ആശുപത്രിവരാന്തയുടെ സമീപത്ത് വിശ്രമിക്കുന്ന തെരുവ് നായ. -അനൂപ് ടോം.
Read Moreഒരേ വേഗം, ഒരേ താളം… കുമരകം മുത്തേരിമടയിൽ നെഹ്റു ട്രോഫി മത്സരത്തിനു മുന്നോടിയായി എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ ഇന്നലെ പരിശീലന തുഴച്ചിൽ നടത്തിയപ്പോൾ. – ദീപിക
Read Moreശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കോട്ടയം മുട്ടന്പലം തൃഗൗതമപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്നു രാവിലെ നടന്ന ഗോപികാനൃത്തത്തിൽ പങ്കെടുക്കാനെത്തിയവർ. – അനൂപ് ടോം
Read Moreകടലമ്മ കലിപ്പിലാണ്..! ശക്തമായ കാറ്റും കടലാക്രമണവും മൂലം കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിലെ കര മുഴുവൻ കടൽ കവരുകയാണ്. ആലപ്പുഴ വളഞ്ഞവഴിയിൽ ഇന്നലെയുണ്ടായ കടലാക്രമണത്തിൽ കരയിലേക്കു കയറുന്ന തിരമാല. -പി. മോഹനൻ
Read Moreഈ കറുപ്പിന് വിലക്കുണ്ടോ..! നെല്ലിയാമ്പതി ചുരം റോഡിൽ ഗതാഗത തടസം സൃഷ്ടിച്ച് അമ്മയും കുഞ്ഞും… ചിത്രം പകർത്തിയത്- ബെന്നി നെന്മാറ
Read Moreസുരക്ഷയാണ് പ്രധാനം..! സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ ഒറ്റ പ്രസവത്തിലെ കുട്ടികളായ ഫെലീഷ ഷിബു , ഫിയോന ഷിബു , ഫെനിക്സ് ഷിബു എന്നിവർ മാസ്ക് ശരിയായി ധരിക്കാൻ പരസ്പരം സഹായിക്കുന്നു. – അനിൽ ഭാസ്കർ ……………………………………………………………………………………………………………………………………………………………………………………………………………… അക്ഷരമുറ്റത്തെ ആഘോഷം… കളിചിരികൾക്കു വിരാമമിട്ട് കുരുന്നുകൾ അറിവിന്റെ പുതിയ ചക്രവാളങ്ങൾ തേടി സ്കൂളുകളിലെത്തി. പുതിയ അധ്യായന വർഷം പഠനോത്സവമാക്കി മാറ്റുകയാണ് വിദ്യാർഥികളും അധ്യാപകരും ഒത്തുചേർന്ന്. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽപി സ്കൂളിലെ പ്രവേശനോത്സവത്തിൽ നിന്ന്. – അനൂപ് ടോം
Read Moreആരാദ്യം പിടിക്കും… കായൽപരപ്പിൽ മീൻ പിടിയ്ക്കാനെത്തിയ മത്സ്യത്തൊഴിലാളികളെ നോക്കുന്ന നീർകാക്കക്കൾ. വേമ്പനാട്ടുകായലിൽ നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു.
Read Moreജലനിരപ്പ് ഉയരുമ്പോൾ… അതുക്കുംമേലെ നെഞ്ചിടിപ്പും..! കനത്ത മഴയെ തുടർന്ന് വീടിനു മുന്നിൽ വെള്ളം നിറഞ്ഞപ്പോൾ വിഷമത്തോടെ വീടിന്റെ തിണ്ണയിൽ നിൽക്കുന്ന വീട്ടമ്മ. പുലിക്കൂട്ടിശേരിയിൽ നിന്നുള്ള ദൃശ്യം. – രാഷ്ട്രദീപിക.
Read Moreകൂടുതേടി… കനത്ത മഴയെത്തുടർന്നു പാടങ്ങളിൽ വെള്ളം നിറഞ്ഞതിനാൽ താറാവുകളെ പെട്ടികളിലാക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകുന്ന കർഷകർ. കോട്ടയം അയ്മനം ഐക്കരശാലി ഭാഗത്തുനിന്നുള്ള കാഴ്ച. അനൂപ് ടോം.
Read More