ട്രോളന്മാര്‍ ലിപ് ലോക്ക് ട്രോളുകളുടെ സ്‌റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം. നിങ്ങളില്‍ നല്ല പ്രതീക്ഷ ഉണ്ട്;ടൊവിനോയ്ക്ക് പറയാനുള്ളത്…

ടൊവിനോ തോമസ് നായകനായി അഭിനയിച്ച തീവണ്ടി തീയറ്ററുകള്‍ നിറഞ്ഞോടുകയാണ്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരും സിനിമാ നിരൂപകരും വാനോളം പുകഴ്ത്തുകയാണ് പുതുമയുള്ള പ്രമേയവുമായി വന്ന ചിത്രത്തെയും താരത്തെയും. എന്നാലിതാ സിനിമാമേഖലയിലെ പ്രധാനവില്ലനായ പൈറസി ഈ ചിത്രത്തെയു പിടികൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമകളുടെ പൈറേറ്റഡ് കോപ്പികള്‍ അപ് ലോഡ് ചെയ്യുന്നതു ക്രിമിനല്‍ കുറ്റമാണെന്നും അവ ഡൗണ്‍ലോഡ് ചെയ്തു കാണുന്നവര്‍ കൂട്ടുപ്രതികളാവുകയാണെന്നുമുള്ള പ്രസ്താവനയുമായി ടൊവിനോ രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം തീവണ്ടിയിലെ രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് അത്തരം പ്രവണതകള്‍ ആരാധകര്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ടൊവിനോ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൈറസിക്കെതിരെ പുതിയ ക്യാമ്പെയിനിനു തുടക്കം കുറിച്ച് താരത്തിന്റെ പുതിയ പോസ്റ്റ്. ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: വര്‍ഷങ്ങളായി മലയാളസിനിമയുടെ ശാപം ആണ് പൈറസി. പൈറസി തടയാന്‍ അല്ലെങ്കില്‍ ഇല്ലാതാക്കാന്‍ ഫലപ്രദമായ ഒരേയൊരു…

Read More