ടൊ​വീ​നോ തോ​മ​സി​നു കി​ട്ടു​ന്ന ക​യ്യ​ടി​ക​ൾ കാ​ലം കാ​ത്തു​വ​ച്ച കാ​വ്യ നീ​തി

2018 എ​ന്ന സി​നി​മ​യി​ലൂ​ടെ ടൊ​വീ​നോ തോ​മ​സി​നു കി​ട്ടു​ന്ന ക​യ്യ​ടി​ക​ൾ കാ​ലം കാ​ത്തു​വ​ച്ച കാ​വ്യ നീ​തി​യാ​ണെ​ന്ന് ന​ടി റോ​ഷ്ന ആ​ൻ റോ​യ്. പ്ര​ള​യ​കാ​ല​ത്ത് എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച താ​ര​ത്തെ എ​ല്ലാ​വ​രും ചേ​ർ​ന്നു പ്ര​ള​യം സ്റ്റാ​ർ എ​ന്നു വി​ളി​ച്ച് പ​രി​ഹ​സി​ച്ച​പ്പോ​ൾ ഇ​ന്ന് അ​തേ പ്ര​ള​യം അ‌​ടി​സ്ഥാ​ന​മാ​ക്കി​യെ​ടു​ത്ത സി​നി​മ​യി​ലൂ​ടെ ക​ളി​യാ​ക്ക​വ​ർ ത​ന്നെ ടൊ​വി​നോ​യ്ക്കു വേ​ണ്ടി ക​യ്യ​ടി​ക്കു​ക​യാ​ണെ​ന്ന് റോ​ഷ​ന പ​റ​യു​ന്നു. കേ​ര​ള​ത്തി​ലെ വെ​ള്ള​പ്പൊ​ക്കം മ​ര​ണം വ​രെ​യും മ​റ​ക്കാ​നാ​വി​ല്ല. സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു ത​ന്ന വെ​ള്ള​പ്പൊ​ക്കം. 2018-ന്‍റെ അ​വ​സാ​നം ടൊ​വീ​നോ തോ​മ​സെ​ന്ന ന​ട​ന് കി​ട്ടു​ന്ന മ​ന​സു​നി​റ​ഞ്ഞു​ള്ള ക​യ്യ​ടി​ക​ൾ കാ​ലം കാ​ത്തു​വ​ച്ച കാ​വ്യ​നീ​തി​യാ​ണ്. താ​ര​പ​രി​വേ​ഷ​മു​പേ​ക്ഷി​ച്ച് പ്ര​ള​യ​കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ച്ച മ​നു​ഷ്യ​ർ​ക്കി​ട​യി​ലി​റ​ങ്ങി പ്ര​വ​ർ​ത്തി​ച്ചി​ട്ടും, എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി സ്വ​ന്തം വീ​ടു​തു​റ​ന്നി​ടു​ക പോ​ലും ചെ​യ്തി​ട്ടും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ല പ്ര​ബു​ദ്ധ​ന്മാ​രു​ടെ​യു​ൾ​പ്പ​ടെ പ​രി​ഹാ​സ​ത്തി​നി​ര​യാ​യ, ‘പ്ര​ള​യം സ്റ്റാ​ർ’ എ​ന്നു വി​ളി​ച്ച​പ​ഹ​സി​ക്ക​പ്പെ​ട്ട ടൊ​വി​നോ​യ്ക്ക് അ​തേ പ്ര​ള​യ​മ​ടി​സ്ഥാ​ന​മാ​ക്കി​യെ​ടു​ത്ത സി​നി​മ​യി​ലൂ​ടെ അ​തേ മ​ല​യാ​ളി​യു​ടെ​ത​ന്നെ ക​യ്യ​ടി​കി​ട്ടു​ന്ന കാ​വ്യ​നീ​തി. സി​നി​മ…

Read More

ടൊവിനോയും ബേസില്‍ ജോസഫും ഇന്‍സ്റ്റഗ്രാം ലൈവില്‍ ഇരിക്കുമ്പോള്‍ അതാ വരുന്നു ദര്‍ശന… പിന്നെ നടന്നത് ഇങ്ങനെ…

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം ‘മിന്നല്‍ മുരളി’യുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ട്രെയ്ലര്‍ റിലീസിന് മുന്നോടിയായി ടൊവിനോയും ബേസിലും ചേര്‍ന്ന് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലൈവിനിടെ നടി ദര്‍ശന രാജേന്ദ്രന്‍ കമന്റുമായി എത്തിയിരുന്നു. ഇതാണ് രസകരമായ സംഭാഷണങ്ങള്‍ക്ക് വഴിവെച്ചത്. ”ദര്‍ശനാ… ഇപ്പൊ എല്ലായിടത്തും ദര്‍ശനയാണല്ലോ” എന്നാണ് ലൈവിനിടെ ദര്‍ശന എത്തിയപ്പോള്‍ ബേസില്‍ പറഞ്ഞത്. ”ദേ ദര്‍ശന പിന്നേം വന്നിരിക്കുന്നു. ദര്‍ശനാ…, എടാ ബേസിലേ നിനക്ക് എന്നെ വെച്ച് ഒരു പാട്ടെഴുതിക്കൂടേ, ടൊവിനോ…,” എന്നാണ് ടൊവിനോ ചിരിച്ചു കൊണ്ട് ബേസിലിനോട് ചോദിക്കുന്നത്. ”അത് സൗണ്ട് ശരിയാവില്ല, വര്‍ക്കാവില്ല, വേണ്ട” എന്നായിരുന്നു ബേസിലിന്റെ രസകരമായ മറുപടി. ”സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ ഒരേയൊരു നടിയാണ് ദര്‍ശന” എന്ന് ടൊവിനൊ പറഞ്ഞപ്പോള്‍ ദര്‍ശനയും പിന്നെ ഉര്‍വശിയുമാണുള്ളത് എന്നായിരുന്നു…

Read More

 പാരമ്പര്യം ഉള്ളവർക്ക് സമ്മർദം ഉണ്ടാകും; സി​നി​മ​യി​ല്‍ വ​രു​മ്പോ​ള്‍ എ​നി​ക്കൊ​ന്നും ന​ഷ്ട​പ്പെ​ടാ​നു​ണ്ടാ​യി​രു​ന്നി​ല്ല; സിനിമാമേഖലയിലെ ചില സത്യങ്ങൾ തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

ഒ​ന്നു​മി​ല്ലാ​ത്ത​വ​ന്‍ വ​ള​ര്‍​ന്ന് വ​ലു​താ​വു​ന്ന​ത് കാ​ണാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​മാ​ണ്. ആ ​ഒ​രു ഇ​ള​വ് ചി​ല​പ്പോ​ള്‍ പാ​ര​മ്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് കി​ട്ടി​യെ​ന്ന് വ​രി​ല്ലെന്ന് ടൊവിനോ തോമസ് ഒ​രു തു​ട​ക്കം കി​ട്ടി എ​ന്ന​തി​ന​പ്പു​റം പാ​ര​മ്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് സ​മ്മ​ര്‍​ദം ഉ​ണ്ടാ​വും. ചി​ല​പ്പോ​ള്‍ അ​ച്ഛ​ന്‍ നൂ​റും ഇ​രു​ന്നൂ​റും സി​നി​മ​ക​ള്‍ ചെ​യ്ത ആ​ളാ​യി​രി​ക്കാം. എ​ന്നാ​ല്‍ മ​ക​ന്‍റെ ആ​ദ്യ പ​ടം ക​ഴി​യു​മ്പോ​ഴേ​ക്കും അ​ച്ഛ​നോ​ളം എ​ത്തി​യി​ല്ലെ​ന്ന താ​ര​ത​മ്യം വ​രും. അ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ ഇ​ന്‍​സ്ട്രി​യി​ല്‍ ഒ​രു ബ​ന്ധ​വു​മി​ല്ലാ​തെ വ​രു​ന്ന​വ​ര്‍​ക്ക് ഇ​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. എ​നി​ക്ക് അ​റി​യു​ന്ന​വ​രാ​ണ് ഈ ​ന​ട​ന്മാ​രെ​ല്ലാം. സി​നി​മ​യി​ല്‍ വ​രു​മ്പോ​ള്‍ എ​നി​ക്കൊ​ന്നും ന​ഷ്ട​പ്പെ​ടാ​നു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ അ​വ​ര്‍​ക്ക് അ​വ​രു​ടെ പാ​ര​മ്പ​ര്യ​ത്തി​ന​നു​സ​രി​ച്ചെ​ങ്കി​ലും നി​ല നി​ല്‍​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. പാ​ര​മ്പ​ര്യം മാ​ത്രം കൊ​ണ്ട് നി​ല നി​ല്‍​ക്കാ​ന്‍ ആ​വി​ല്ല, അ​വ​രെ​ല്ലാം അ​ഭി​ന​യ​വും ഉ​ള്ള​വ​രാ​ണെ​ന്നാ​ണ് തോ​ന്നു​ന്നതെന്ന് ടെ ​വി​നോ തോ​മ​സ് പറയുന്നു

Read More

വയലന്‍സ് സീനുകള്‍ കണ്ട് കയ്യടിക്കുന്നവര്‍ എന്തുകൊണ്ട് ലവ് മേക്കിംഗ് സീന്‍ വരുമ്പോള്‍ കണ്ണടയ്ക്കുന്നു ! കളയിലെ കിടപ്പറ സീന്‍ മേക്കിംഗ് വീഡിയോ പുറത്തു വിട്ട് ടൊവിനോ…

ടൊവിനോ തോമസ് നായകനായെത്തിയ കള മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലാല്‍, ദിവ്യ പിള്ള, സുമേഷ് മൂര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വച്ചിരിക്കുന്നത്.കളയുടെ പ്രൊമോഷന്‍ പ്രെസ്സ് മീറ്റിനിടെ ലിപ് ലോക്ക്/ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യം ടൊവിനോയ്ക്കു നേരെ ഉയര്‍ന്നിരുന്നു. ആ സമയത്ത് ടോവിനോ ആളുകളുടെ ഈ ചിന്താഗതിയെ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. വയലന്‍സ് സീനുകള്‍ കണ്ട് കൈയടിക്കുന്നവര്‍ എന്ത് കൊണ്ടാണ് ഒരു ലവ് മേക്കിങ് സീന്‍ വരുമ്പോള്‍ കണ്ണടക്കുന്നത് എന്നാണ് ടോവിനോ ചോദിച്ചത്. ഏതൊരു സീന്‍ ഷൂട്ട് ചെയുന്നത് പോലെ കൃത്യമായ ഷോട്ട് ഡിവിഷനോടെ ആണ് അത്തരം സീനുകള്‍ ചിത്രീകരിക്കുന്നത് എന്നും ടോവിനോ പറഞ്ഞിരുന്നു. കളയിലെ ബെഡ്‌റൂം സീനിന്റെ മേക്കിംഗ് വീഡിയോ താന്‍ എടുത്തു വച്ചിട്ടുണ്ട് എന്നും റീലീസിന് ശേഷം പുറത്തു…

Read More

ടൊവിനോ വീണ്ടും അച്ഛനായി ! ഇസമോള്‍ക്കു ലഭിച്ചത് കുഞ്ഞ് അനിയനെ; ആശംസകളുമായി ആരാധകര്‍…

നടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. താന്‍ അച്ഛനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ തന്നെയാണ് എല്ലാവരെയും അറിയിച്ചത്. ഇസയാണ് ടൊവിനോ-ലിഡിയ ദമ്പതികളുടെ മൂത്തകുട്ടി. പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. അതിനുള്ള കാരണവും ടൊവിനോ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്തു. ഏറെ നാള്‍ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവായ മറുപടി ലഭിച്ചതെന്നും വളരെ സരസമായി ടൊവിനോ കുറിച്ചിട്ടുണ്ട്. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നുവെന്നും ടൊവിനോ പറഞ്ഞിരുന്നു.

Read More

പരിപാടിയ്‌ക്കെത്താന്‍ വൈകുമെന്ന് മനസ്സിലായ ടൊവിനൊ പോലീസിനെ വിളിച്ചു ! സുനില്‍ കുമാര്‍ പാഞ്ഞെത്തി; വീഡിയോ വൈറലാകുന്നു…

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയ നടന്‍ ടൊവിനൊ തോമസ് ഗതാഗതക്കുരുക്കില്‍ പെട്ടപ്പോള്‍ രക്ഷകനായത് സിവില്‍ പോലീസ് ഓഫീസര്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് ടൊവിനോയുടെ കാര്‍ ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്കില്‍പെട്ടത്. സിവില്‍ പൊലീസ് ഓഫീസറായ മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കേ നെടുമ്പള്ളി വീട്ടില്‍ സുനില്‍കുമാറാണ് കുടുക്കില്‍ നിന്നും ടൊവിനൊയെ രക്ഷിച്ചെടുത്തത്. വൈകിട്ട് ആറിനായിരുന്നു പരിപാടി. ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ടാതിഥികളും രണ്ടുമണിക്കൂറോളമാണ് മുഖ്യാതിഥിയായ ടൊവിനോയെ കാത്തിരുന്നത്. പരിപാടിക്കെത്താന്‍ വൈകിയതോടെ ടൊവിനോ പൊലീസ് മേധാവിയെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. താന്‍ ഗതാഗത കുരുക്കില്‍പെട്ടുവെന്നും ഒരു ബൈക്ക് കിട്ടിയാല്‍ അവിടെ എത്താമെന്നും അറിയിച്ചു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഹൈക്കോടതിയില്‍ ഡ്യൂട്ടിചെയ്തിരുന്ന പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍ സ്ഥലത്തെത്തുകയായിരുന്നു. സുനില്‍കുമാര്‍ ബൈക്കില്‍ ടൊവിനോയെ ഹൈക്കോടതിയിലെത്തിച്ചു. ഒപ്പം സെല്‍ഫി പകര്‍ത്തിയ ശേഷമാണ് ടൊവിനോ സുനില്‍കുമാറിനെ വിട്ടയച്ചത്.

Read More

അതേ നല്ല പണിയെടുത്തിട്ടു തന്നെയാണ് പടമിറക്കുന്നത്…അല്ലാതെ ഓസിനല്ല ! ആരാധകന്റെ ചോദ്യത്തിന് ഇടിവെട്ട് മറുപടിയുമായി ടൊവിനോ…

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. സിനിമയ്ക്കു പുറത്തും സോഷ്യല്‍ മീഡിയയിലുമെല്ലാം ആളുകള്‍ ടൊവിനോയെ ഇഷ്ടപ്പെടുന്നു. സാമൂഹിക വിഷയങ്ങളിലും ധീരമായ പ്രതികരണം നടത്താന്‍ താരത്തിന് മറുപടിയില്ല. ഇപ്പോള്‍ ഒരു ആരാധകന് ടൊവിനോ കൊടുത്ത മറുപടിയാണ് വൈറലാകുന്നത്. ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങളിറങ്ങുമ്പോള്‍ ആരാധകരോട് ചിത്രം കാണാന്‍ പറയാന്‍ ചമ്മലുണ്ടോ? എന്ന് ചോദിച്ച അരാധകനോട്. ‘നല്ല പണിയെടുത്തിട്ടാണ് പടമിറക്കുന്നത്. അല്ലാതെ ഓസിനല്ല, എല്ലാ പടത്തിനും രാപ്പകലില്ലാതെ നല്ല പണിയെടുക്കുന്നുണ്ട്’, എന്നായിരുന്നു ടൊവിനോയുടെ മറുപടി. പുതിയ ചിത്രം കല്‍ക്കിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി സംയുക്ത മേനോനൊപ്പം ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവീനോ. സിനിമയിലെ റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ എന്തായിരിക്കും സംസാരിച്ചുകൊണ്ടിരിക്കുക എന്ന ചോദ്യവും ചിരി നിറച്ചു. എപ്പോഴാണ് കട്ട് പറയുക, ഇന്നുച്ചക്ക് ചിക്കനാണോ തുടങ്ങിയ കാര്യങ്ങളായിരിക്കും സംസാരിക്കുകയെന്നാണ് ഇരുവരും പറഞ്ഞത്.

Read More

എന്തൊരു അഹങ്കാരം ! പുതുവര്‍ഷത്തില്‍ ടൊവിനോ സ്വന്തമാക്കിയത് ഒന്നല്ല രണ്ട് ബിഎംഡബ്ല്യു; കാരണം ഇങ്ങനെ…

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോയ്ക്ക് 2018 ഭാഗ്യവര്‍ഷമായിരുന്നു. തീവണ്ടി,ഒരു കുപ്രസിദ്ധ പയ്യന്‍,എന്റെ ഉമ്മാന്റെ പേര്,മാരി-2 അങ്ങനെ തൊട്ടതെല്ലാം പൊന്നായി. സിനിമ സമ്മാനിച്ച വിജയങ്ങള്‍ ആഘോഷമാക്കാന്‍ ഒന്നല്ല രണ്ട് ബിഎംഡബ്ല്യു വാഹനങ്ങളാണ് ടൊവിനോ പുതു വര്‍ഷത്തില്‍ സ്വന്തമാക്കിയത്. ഒന്ന് ബിഎംഡബ്ല്യു നിരയിലെ ഏറ്റവും ആഡംബര സെഡാനായ 7 സീരിസാണെങ്കില്‍ മറ്റേത് ഇരുചക്ര ശ്രേണിയിലെ ചെറു ബൈക്കായ ജി310 ജിഎസ് ആണ്. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് രണ്ട് പുതിയ വാഹനങ്ങളും താരം സ്വന്തമാക്കിയത്. സെവന്‍ സീരിസിലെ ഡീസല്‍ വകഭേദം 730 എല്‍ഡി എം സ്പോര്‍ട്ടാണ് താരം സ്വന്തമാക്കിയത്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 6.2 സെക്കന്‍ഡുകള്‍ മാത്രം.ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിന്‍പവര്‍ ടര്‍ബോ എന്‍ജിന്‍ ടെക്നോളജിയാണ് 7 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. ആറു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 265 എച്ച് പി കരുത്തും 620…

Read More

ആ ചേച്ചി എന്നെ ദുല്‍ഖറിന്റെ മുമ്പില്‍ നാണം കെടുത്തി ! താന്‍ ചമ്മിപ്പോയ ആ സംഭവത്തെക്കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ…

ആളുമാറി അഭിസംബോധന ചെയ്യുന്ന അബദ്ധം പലര്‍ക്കും പറ്റാറുണ്ട്. ആരാധകരില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുള്ള സിനിമാതാരങ്ങളും കുറവല്ല. സമാനമായ ഒരു അനുഭവം പങ്കുവച്ചു കൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് നടന്‍ ടൊവിനോ തോമസാണ്. സംഭവത്തെക്കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ. ‘മായാനദി എന്ന ചിത്രത്തിന്റെ ഭാഗമായി ചെന്നൈയ്ക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം. വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് അതെ ഫ്‌ളൈറ്റില്‍ ദുല്‍ഖര്‍ സല്‍മാനും ചെന്നൈയ്ക്ക് പോകാന്‍ എത്തിയത്, വിമാനത്താവളത്തില്‍ ഞങ്ങള്‍ ഒരുമിച്ച് സംസാരിച്ചുനില്‍ക്കുമ്പോഴാണ് ദുരെ നിന്നും ഒരു ചേച്ചി ഞങ്ങളെ തിരിച്ചറിഞ്ഞത്. കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ചേച്ചി ഓടി വരികയാണ്. അപ്പോള്‍ എനിക്ക് തോന്നി ഇത് ദുല്‍ഖറിനെ കണ്ടിട്ടുള്ള വരവാണ്. കുറച്ച് അസൂയയും തോന്നി. ഞാന്‍ അധികം ശ്രദ്ധക്കൊടുക്കാതെ നിന്നപ്പോള്‍ ചേച്ചി ദുല്‍ഖറിനെ ശ്രദ്ധിക്കാതെ എന്റെ നേര്‍ക്ക് ഒരു വരവ്. ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ചേച്ചി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു…

Read More

വിദേശ ചിത്രങ്ങളിലെ കൊലപാതകവും ബലാല്‍സംഗവും അവിഹിതവുമെല്ലാം ആവോളം ആസ്വദിക്കും; എന്നാല്‍ മലയാളത്തില്‍ ഒരു ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ അത് സംസ്‌കാരത്തിനു ചേര്‍ന്നതല്ലതാനും; വിമര്‍ശകരെ നിശബ്ദരാക്കി ടൊവിനോ

മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്ന വിശേഷണമാണ് പലരും ടൊവിനോ തോമസിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ടൊവിനോ ചിത്രങ്ങളായ മായാനദിയിലെയും തീവണ്ടിയിലെയും ലിപ് ലോക്ക് ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സിനിമയുടെ വിജയത്തിനപ്പുറവും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നതും ഇതു തന്നെയാണ്. ലിപ് ലോക്ക് രംഗങ്ങളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുറത്തുവരുന്നത് ആളുകളിലെ കപട സാദാചാരമാണെന്നാണ് ടൊവിനോയുടെ അഭിപ്രായം. വിദേശ ചിത്രങ്ങളിലും മറ്റും ഇത്തരം രംഗങ്ങള്‍ കുഴപ്പമില്ല പക്ഷെ നമ്മള്‍ ഇതെല്ലാം ചെയ്യുന്നത് ശരിയല്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ഇതേ ആളുകള്‍ തന്നെ മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തണമെന്നും പരീക്ഷണങ്ങള്‍ക്ക് മുതിരണമെന്നുമൊക്കെ വാചാലരാകുകയും ചെയ്യും, ടൊവിനോ പറഞ്ഞു. ഈ വിമര്‍ശിക്കുന്നവരെല്ലാം വളരെ ലാഘവത്തോടെ കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും, താരം അഭിപ്രായപ്പെട്ടു.…

Read More