ഇന്ത്യയില്‍ പ്രവര്‍ത്തനമണ്ഡലം സ്ഥാപിച്ചെന്ന് അവകാശപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് ! വിലായ ഓഫ് ഹിന്ദ് പ്രഖ്യാപനത്തെത്തുടര്‍ന്ന് അതീവ ജാഗ്രതയില്‍ സുരക്ഷാ സേനകള്‍; ഐഎസ് നീക്കം വിഘടനവാദികളിലൂടെയോ ?

രാജ്യത്തെ ഭീതിയിലാക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ അവകാശവാദം. ഇന്ത്യയില്‍ പ്രവര്‍ത്തനമണ്ഡലം സ്ഥാപിച്ചതായാണ് ഐഎസ് അവകാശപ്പെടുന്നത്. നിരോധിത ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഭീകരനെ കശ്മീരില്‍ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം. ഇതാദ്യമായാണ് ഇന്ത്യയില്‍ സ്വന്തം പ്രവിശ്യയ്ക്കു രൂപം നല്‍കിയെന്ന് ഐഎസ് ഭീകരര്‍ അവകാശപ്പെടുന്നത്. ജമ്മു കശ്മീരില്‍ ഷോപ്പിയാന്‍ ജില്ലയിലെ ആംഷിപ്പൊരയില്‍ കഴിഞ്ഞദിവസമുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെടുകയാണ് ഐഎസ്. പുതിയ പ്രവിശ്യയുടെ പേരും സ്വന്തം വാര്‍ത്താ ഏജന്‍സിയായ അമാഖ് വഴി ഐഎസ് പുറത്തുവിട്ടു. വിലായ ഓഫ് ഹിന്ദ്(ഇന്ത്യയിലെ പ്രവിശ്യ). ഇറാഖിലും സിറിയയിലും സ്വയം നിയന്ത്രിത പ്രദേശങ്ങള്‍ രൂപീകരിച്ചതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയിലും പ്രവിശ്യ രൂപവല്‍ക്കരിച്ചതെന്ന് ഐഎസ് പറയുന്നു. ഇതോടെ കാശ്മീരില്‍ സേന നിരീക്ഷണങ്ങള്‍ ശക്തമാക്കി. കാഷ്മീരിനെ പാകിസ്ഥാനോടൊപ്പം ചേര്‍ക്കാന്‍ കച്ചകെട്ടിയിരിക്കുന്ന വിഘടനവാദികള്‍ ഐഎസിനോടൊപ്പം ചേരാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു.ഷോപ്പിയാനില്‍ ഭീകരവാദികളുമായി ഏറ്റുട്ടലുണ്ടായെന്നും അതില്‍ ഇഷ്ഫാഖ് അഹമ്മദ് സോഫി…

Read More