വ​ർ​ക്ക​ല​യി​ൽ ചെ​ള്ള് പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു! പ​നി​യും ഛർ​ദി​യും മൂ​ലം ഒ​രാ​ഴ്ച മു​ൻ​പ് അ​ശ്വ​തി​ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​ര​ത്ത് ചെ​ള്ള് പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. വ​ർ​ക്ക​ല മ​ര​ടു​മു​ക്ക് സ്വ​ദേ​ശിനി അ​ശ്വ​തി(15) ആ​ണ് മ​രി​ച്ച​ത്.

പ​നി​യും ഛർ​ദി​യും മൂ​ലം ഒ​രാ​ഴ്ച മു​ൻ​പ് അ​ശ്വ​തി​ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ അ​ശ്വ​തി കു​ഴ​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​വി​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ശ്വ​തി​ക്ക് ചെ​ള്ള് പ​നി സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മേ​ക്കാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു അശ്വതി.

Related posts

Leave a Comment