ഭാര്യ ഒളിച്ചോടിയതിന്റെ വൈരാഗ്യത്തില്‍ ‘സൈക്കോ’യായി ! 18 സ്ത്രീകളെ കൊന്ന 45കാരന്‍ ഒടുവില്‍ പിടിയില്‍; സംഭവം ഹൈദരാബാദില്‍…

പതിനെട്ടു സ്ത്രീകളെ കൊലപ്പെടുത്തിയ നാല്‍പ്പത്തിയഞ്ചുകാരന്‍ ഹൈദരാബാദില്‍ പിടിയിലായി. ഹൈദരാബാദില്‍ അടുത്തിടെ നടന്ന രണ്ടു യുവതികളുടെ മരണത്തിലെ അന്വേഷണമാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. സിറ്റി പൊലീസ് ടാസ്‌ക് ഫോഴ്‌സും രച്ചകൊണ്ട കമ്മിഷണറേറ്റിലെ പൊലീസും ചേര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 21 കേസുകളില്‍ ഇയാളെ അറസ്റ്റു ചെയ്തിരുന്നു. 16 കൊലപാതകങ്ങള്‍, നാലു സ്വത്ത് കേസുകള്‍, പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപെടല്‍ എന്നീ കേസുകളിലാണ് ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. 21-ാം വയസ്സില്‍ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകളോട് വൈരാഗ്യപരമായ രീതിയില്‍ പെരുമാറാന്‍ ഇയാള്‍ തീരുമാനിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 2003 മുതലാണ് ഇയാള്‍ കൊലപാതകം പോലുള്ള ക്രിമിനല്‍ പരിപാടികള്‍ തുടങ്ങിയത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെ ലൈംഗിക താല്‍പര്യമുണ്ടെന്ന് കാട്ടി പണം നല്‍കി വശത്താക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇവര്‍ക്കൊപ്പം മദ്യപിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ഇത്തരത്തില്‍ കൊല നടത്തിയതിനുശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍…

Read More

എല്ലാം സരസമായി വാ തോരാതെ സംസാരിച്ച് ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ഫ്ളാറ്റാക്കും! എന്നാല്‍ പിന്നീടങ്ങോട്ട്…. സൈക്കോപ്പാത്തുകളെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു…

സമൂഹത്തിലെ നിശബ്ദരായ അപകടകാരികളാണ് സൈക്കോപ്പാത്തുക്കള്‍. സൈക്കോപാത്തുകളുടെ ചിന്തകളെ പിന്തുടരുന്നത് അത്ര എളുപ്പമല്ല. ഇവരെ സൈക്കോപാത്തുകള്‍ എന്നു വിളിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ്. സാമീപ്യം കൊണ്ട് നമ്മുടെ എനര്‍ജി ഊറ്റിക്കുടിക്കുന്നവരാണ് ഇവര്‍. ഇത്തരം സൈക്കോപാത്തുകളെപ്പറ്റി സൈക്യാട്രിസ്റ്റ് തോമസ് മത്തായി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. തോമസ് മത്തായിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… സൈക്കോപാത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നാട്ടിന്‍പുറത്തെ ചായക്കടകളില്‍ തുടങ്ങി യൂണിവേഴ്‌സിറ്റി ക്ലാസ്‌റൂമുകള്‍ വരെ Jack the Ripper, ചാള്‍സ് ശോഭരാജ്, ജോളി കൂടത്തായി ഒക്കെ ഹോട്ട് topics ആവാറുണ്ട്. Motive ഇല്ലാതെ കൊല ചെയ്യുന്നതിന്റെ psychology എന്താവും, ഇത്രയും ക്രൂരമായ ഒരു കൃത്യം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം, ഇതൊക്കെ mental health professionals വരെ നീണ്ട അവലോകനത്തിന് വിധേയമാക്കുന്നു. എന്നാല്‍ ഒരു psychiatrist ആയിട്ട് work ചെയ്യുമ്പോള്‍ എന്നെ പലപ്പോഴും bother ചെയ്തിട്ടുള്ളത്…

Read More