ജീവനില്‍ കൊതിയുള്ളതു കൊണ്ട് അക്കാര്യങ്ങള്‍ പറയുന്നില്ല ! മലയാള സിനിമയിലെ സെക്‌സ് റാക്കറ്റിനെക്കുറിച്ച് പാര്‍വതി…

മലയാള സിനിമയില്‍ ഉയര്‍ന്നിരിക്കുന്ന സെക്‌സ് റാക്കറ്റ് വിവാദത്തെക്കുറിച്ച് പ്രതികരിച്ച് നടി പാര്‍വതി. മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് ജീവഭയം കൊണ്ടാണെന്ന് നടി പറഞ്ഞു. സെക്സ് റാക്കറ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് പാര്‍വതി ചോദിച്ചു. പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്ന സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പാര്‍വതി പ്രതികരിച്ചത്. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ… അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്‌സ് റാക്കറ്റ് അടക്കം സുഗമമാക്കി കൊടുക്കുന്ന സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിക്ക് അകത്തുണ്ട്. അതിനെ കുറിച്ച് വളരെ വ്യക്തമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന് പറയുന്നതില്‍ ഒരിക്കലും താന്‍ അതിശയപ്പെടുന്നില്ല. ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് താന്‍ പറയുന്നത്, നിര്‍മ്മാതാക്കള്‍ ആണെങ്കിലും,…

Read More