ട്രാഫിക്കില്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന സിനിമ സൂപ്പര്‍ സ്റ്റാറിനെയാണ് അവതരിപ്പിച്ചത്. എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ മമ്മൂട്ടിയെ റഹ്മാന് അനുകരിച്ചതാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. അതെനിക്ക് വിഷമമുണ്ടാക്കിയ ഒരു കാര്യമാണ്. മനസില്‍ പോലും അങ്ങനെ വിചാരിച്ചിട്ടില്ല. അതുപോലെ ഒരാളെക്കണ്ട് അനുകരിക്കാന്‍ ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റല്ല. ഞാനത് ഇച്ചാക്കയോട് പോയി പറഞ്ഞു. ഇച്ചാക്ക ആളുകള്‍ ഇങ്ങനെ ഓരോന്ന് പറയുന്നുണ്ട്, പക്ഷേ ഞാന്‍ നിങ്ങളെ വച്ച് ചെയ്തതല്ല എന്ന് മമ്മൂട്ടിയോട് ഞാന്‍ പറഞ്ഞു. എന്നാല്‍ ആരാ നിന്നോട് അങ്ങനെ പറഞ്ഞത്, അങ്ങനെയൊന്നുമില്ലല്ലോടാ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഇച്ചാക്ക അത് നേരത്തെ കേട്ടിട്ടുണ്ടായിരിക്കും. അദ്ദേഹമാണ് ഫസ്റ്റ് ന്യൂസ് കേള്‍ക്കുന്ന ആൾ. -റഹ്മാൻ
Read MoreTag: rahman
പ്രതിസന്ധിഘട്ടങ്ങളില്‍ സിത്താരയെ സഹായിച്ചു ! പക്ഷെ ദേഹത്ത് തൊടാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ തകര്‍ന്നു പോയി;വെളിപ്പെടുത്തലുമായി റഹ്മാന്‍…
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്നു റഹ്മാന്‍. റൊമാന്റിക് ഹീറോ പരിവേഷത്തില്‍ ഒരുകാലത്ത് താരം സിനിമാലോകത്ത് നിറഞ്ഞു നിന്നു. അക്കാലത്ത് യുവതികളുടെ ഹരമായിരുന്നു താരം. അന്നത്തെ മുന്‍നിര നായികമാരുടെയെല്ലാം നായകനാകാനും റഹ്മാന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് ഗോസിപ്പുകളിലും താരത്തിന് പേര് പതിവായി കേട്ടുകൊണ്ടിരുന്നു. രോഹിണി,ശോഭന തുടങ്ങിയ നായികമാരുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു എന്ന് തന്നെ പറയാം. അന്ന് സോഷ്യല്‍മീഡിയ ഒന്നും ഇല്ലാതിരുന്നിട്ടും ഗോസിപ്പുകള്‍ക്ക് പഞ്ഞം ഒന്നുമുണ്ടായിരുന്നില്ല. ഇങ്ങനെ ഗോസിപ്പുകള്‍ എല്ലാം ഉണ്ടായിരുന്നു എങ്കിലും ആ വിഷയങ്ങളിലൊന്നും ഒരു വേദനയോ ടെന്‍ഷന്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന് ചെറിയ ഒരു ചിന്ത അല്ലാതെ മറ്റൊന്നും അലട്ടിയിരുന്നില്ല എന്നും റഹ്മാന്‍ പറഞ്ഞു. സിനിമാ ജീവിതത്തില്‍ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ താരം തുറന്നു പറയുന്നത്. നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു.…
Read Moreയേ ജോ ദേശ് ഹേ തേരാ….ഹിന്ദി സിനിമാ ഗാനം ആലപിച്ച് യു.എസ് നേവി അംഗങ്ങള്‍ ! വീഡിയോ വൈറലാകുന്നു…
അമേരിക്കന്‍ സൈനികര്‍ ഇന്ത്യന്‍ സിനിമാ ഗാനം പാടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരു ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവും യു.എസ് ചീഫ് ഓഫ് നേവല്‍ ഓപറേഷന്‍സും (സി.എംഒ) നടത്തി ഡിന്നര്‍ മീറ്റംഗിലാണ് യുഎസ് നേവി അംഗങ്ങള്‍ പ്രശസ്തമായ ഹിന്ദി ഗാനം ആലപിച്ചത്. ‘സ്വദേശ്’ എന്ന ചിത്രത്തിലെ യേ ജോ ദേശ് ഹേ തേരാ.. എന്ന ഗാനമാണ് നേവി അംഗങ്ങള്‍ പാടിയത്. ഇന്ത്യന്‍ അംബാസഡറാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ‘ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത സൗഹൃദ ബന്ധം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. യൂണിഫോമിലായിരുന്നു നേവി ഉദ്യോഗസ്ഥര്‍. 1.5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. നേവി ബാന്‍ഡും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ‘സ്വദേശി’ല്‍ എ.ആര്‍. റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഗാനം വന്‍ഹിറ്റാകുകയും…
Read Moreഓരോത്തിടത്തായി വിളി തുടങ്ങി;അവസാന നിമിഷത്തില്‍ വിളിച്ചാല്‍ അവര്‍ എന്തു ചെയ്യാന്‍ ! പിന്നെ ഒന്നും ആലോചിച്ചില്ല ഞങ്ങള്‍ രാധികയുടെ വീട്ടിലേക്കു വണ്ടിവിട്ടു; ക്രിസ്മസ് ദിനത്തില്‍ സംഭവിച്ച കാര്യം തുറന്നു പറഞ്ഞ് റഹ്മാന്‍
ഒരു കാലഘട്ടത്തില്‍ മലയാള യുവതയുടെ ഐക്കണായിരുന്നു റഹ്മാന്‍. സംവിധായകന്‍ പത്മരാജന്റെ കണ്ടെത്തലായിരുന്നു ഈ നടന്‍. ക്രിസ്മസ് ദിനത്തില്‍ തങ്ങളുടെ കുടുംബത്തിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ റഹ്മാന്‍. ക്രിസ്മസ് ദിനത്തില്‍ കുടുംബവുമൊന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് ഞങ്ങളുടെ പതിവുകളിലൊന്നാണെന്നും,? ഷൂട്ടിംഗ് തിരക്കുകളില്‍പെട്ടതിനാല്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍ ഒന്നും നടത്താന്‍ ഇത്തവണ സാധിച്ചില്ലെന്നും തുടര്‍ന്ന് നടി രാധികയുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച കാര്യവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം തുറന്നു പറയുന്നു. റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… രുചിയുള്ളൊരു ക്രിസ്മസ് കഥ. ക്രിസ്മസ് ദിനത്തില്‍ കുടുംബവുമൊന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് ഞങ്ങളുടെ പതിവുകളിലൊന്നാണ്. ഇത്തവണയും അതുണ്ടുവുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രത്യേകിച്ചും മൂത്ത മകള്‍ റുഷ്ദ. ജോലിയുടെ സമ്മര്‍ദങ്ങള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം കിട്ടുന്ന ഓരോ നിമിഷവും എത്ര രുചിയുള്ളതാണെന്ന് ജോലിക്കാരിയായ അവള്‍ക്കുമറിയാം. ഷൂട്ടിങ് തിരക്കുകളില്‍പെട്ടതിനാല്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍…
Read More