പണപ്പിരിവിനെ ചൊല്ലിയുള്ള തർക്കത്തിൽ സു​ഹൃ​ത്തു​ക്ക​ൾ രാ​ഹു​ലി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു;  കാറിനടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേർ പിടിയിൽ

  ക​റു​ക​ച്ചാ​ൽ: ച​ന്പ​ക്ക​ര​യി​ൽ സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ ബം​ഗ്ലാം​കു​ന്നി​ൽ രാ​ഹു​ലി (35) നെ ​കാ​റി​ന​ടി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് രാ​ഹു​ലി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വിഷ്ണു, സുനീഷ് എന്നിവരെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റി​ന് തൊ​മ്മ​ച്ചേ​രി ബാ​ങ്ക് പ​ടി​ക്കു സ​മീ​പ​മാ​ണ് രാ​ഹു​ലി​നെ സ്വ​ന്തം കാ​റി​ന​ടി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​റി​ന​ടി​യി​ൽ​പ്പെ​ട്ട് ഞെ​രി​ഞ്ഞ് മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ത​ല​യ്ക്കു​ള്ളി​ൽ ഗു​രു​ത​ര​മാ​യ മു​റി​വ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണു കൊ​ല​പാ​ത​ക​മെ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.20നാ​ണ് രാ​ഹു​ലി​നെ ഭാ​ര്യ ശ്രീ​വി​ദ്യ അ​വ​സാ​ന​മാ​യി ഫോ​ണ്‍ വി​ളി​ച്ച​ത്. രാ​ഹു​ൽ ഫോ​ണെ​ടു​ത്തെ​ങ്കി​ലും സം​സാ​രി​ച്ചി​ല്ല. ഫോ​ണി​ലൂ​ടെ ആ​രോ ബ​ഹ​ളം വ​യ്ക്കു​ന്ന ശ​ബ്ദം കേ​ട്ടെ​ന്നാ​ണ് ശ്രീ​വി​ദ്യ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. ഇ​തേ​ത്തു​ട​ർ​ന്നു ക​റു​ക​ച്ചാ​ൽ പോ​ലീ​സ് രാ​ഹു​ലി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. നെ​ടും​കു​ന്ന​ത്ത് സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി​യി​ൽ ബ​സ്…

Read More

കാ​ർ ശ​രീ​ര​ത്തി​ൽ അ​മ​ർ​ന്നി​ട്ടി​ല്ല, കാ​ലു​ക​ൾ മ​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു; കറുകച്ചാലിൽ കാറിനടിയിൽ  യുവാവ്  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;  പോലീസ് വിശദീകരണം  ഇങ്ങനെ

ക​റു​ക​ച്ചാ​ൽ: കാ​റി​ന​ടി​യി​ൽ ബ​സ് ഡ്രൈ​വ​റാ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ്.ച​ന്പ​ക്ക​ര സ്വ​ദേ​ശി കൊ​ച്ചു​ക​ണ്ടം ബം​ഗ്ലാം​കു​ന്ന് വീ​ട്ടി​ൽ രാ​ഹു​ലി(35)നെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ തൊ​മ്മ​ച്ചേ​രി​യി​ക്ക് സ​മീ​പം സ്വ​ന്തം കാ​റി​ന​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ക്കു​ക​യാ​ണ് പോ​ലീ​സ്. രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള​ട​ക്ക​മു​ള്ള ചി​ല​രി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ഹു​ലി​ന്‍റെ ചെ​രു​പ്പു​ക​ൾ വാ​ഹ​ന​ത്തി​ന് നാ​ല് മീ​റ്റ​ർ മു​ൻ​പി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത്, വ​സ്ത്ര​ങ്ങ​ൾ നി​ല​ത്ത് ഉ​ര​ഞ്ഞു കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു, കാ​ർ ശ​രീ​ര​ത്തി​ൽ അ​മ​ർ​ന്നി​ട്ടി​ല്ല, കാ​ലു​ക​ൾ മ​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു, കാ​റി​ന് ത​ക​രാ​റു​ക​ളി​ല്ല, അ​തി​നാ​ൽ കാറിന്‍റെ അ​ടി​യി​ൽ ക​യ​റേ​ണ്ട ആ​വ​ശ്യ​മി​ല്ല, ഹാ​ൻ​ഡ് ബ്രേ​ക്ക് ഇ​ട്ടി​രു​ന്ന​തി​നാ​ൽ വാ​ഹ​നം ഉ​രു​ണ്ട് ശ​രീ​ര​ത്തി​ൽ ഞെ​രു​ങ്ങാ​ൻ സാ​ധ്യ​ത​യി​ല്ല,…

Read More

കൊലപാതകമാണോ ‍‍?  രാഹുലിന്‍റെ തലയ്ക്ക് സാരമായ പരിക്ക്; കറുകച്ചാലിൽ  കാറിനടിയിൽ മരിച്ചയാളുടെ  സുഹൃത്തുക്കളെ തേടി പോലീസ്

ക​റു​ക​ച്ചാ​ൽ: കാ​റി​ന​ടി​യി​ൽ ബ​സ് ഡ്രൈ​വ​റാ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ച​ന്പ​ക്ക​ര സ്വ​ദേ​ശി കൊ​ച്ചു​ക​ണ്ടം ബം​ഗ്ലാം​കു​ന്ന് വീ​ട്ടി​ൽ രാ​ഹു​ൽ (35)നെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ തൊ​മ്മ​ച്ചേ​രി​ക്ക് സ​മീ​പം സ്വ​ന്തം കാ​റി​ന​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.രാ​ഹു​ലി​ന്‍റെ ത​ല​യ്ക്കു​ള്ളി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റ​താ​യി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. നെ​റ്റി​യു​ടെ ഉ​ൾ​വ​ശ​ത്ത് ത​ല​യോ​ടി​നോ​ട് ചേ​ർ​ന്നാ​ണ് മു​റി​വു​ള്ള​ത്. അ​തേ​സ​മ​യം ത​ല​യ്ക്കേ​റ്റ പ​രി​ക്ക് വീ​ഴ്ച​യി​ൽ ഉ​ണ്ടാ​യ​താ​ണോ അ​തോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഉ​ണ്ടാ​യ​താ​ണോ​യെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ യ​ഥാ​ർ​ഥ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കൂവെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.വാ​ഹ​ന​മോ​ടി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ കേ​ടാ​യ കാ​ർ ന​ന്നാ​ക്കു​ന്ന​തി​നി​ട​യി​ൽ അ​ടി​യി​ൽ​പ്പെട്ട് ഞെ​രു​ങ്ങി മ​രി​ച്ച​തെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ത​ല​യി​ലെ പ​രി​ക്ക് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത സം​ശ​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ര​ല​ട​യാ​ള…

Read More