പണപ്പിരിവിനെ ചൊല്ലിയുള്ള തർക്കത്തിൽ സു​ഹൃ​ത്തു​ക്ക​ൾ രാ​ഹു​ലി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു;  കാറിനടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേർ പിടിയിൽ

 

ക​റു​ക​ച്ചാ​ൽ: ച​ന്പ​ക്ക​ര​യി​ൽ സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ ബം​ഗ്ലാം​കു​ന്നി​ൽ രാ​ഹു​ലി (35) നെ ​കാ​റി​ന​ടി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്.

സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് രാ​ഹു​ലി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വിഷ്ണു, സുനീഷ് എന്നിവരെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റി​ന് തൊ​മ്മ​ച്ചേ​രി ബാ​ങ്ക് പ​ടി​ക്കു സ​മീ​പ​മാ​ണ് രാ​ഹു​ലി​നെ സ്വ​ന്തം കാ​റി​ന​ടി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​റി​ന​ടി​യി​ൽ​പ്പെ​ട്ട് ഞെ​രി​ഞ്ഞ് മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ത​ല​യ്ക്കു​ള്ളി​ൽ ഗു​രു​ത​ര​മാ​യ മു​റി​വ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണു കൊ​ല​പാ​ത​ക​മെ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.20നാ​ണ് രാ​ഹു​ലി​നെ ഭാ​ര്യ ശ്രീ​വി​ദ്യ അ​വ​സാ​ന​മാ​യി ഫോ​ണ്‍ വി​ളി​ച്ച​ത്. രാ​ഹു​ൽ ഫോ​ണെ​ടു​ത്തെ​ങ്കി​ലും സം​സാ​രി​ച്ചി​ല്ല.

ഫോ​ണി​ലൂ​ടെ ആ​രോ ബ​ഹ​ളം വ​യ്ക്കു​ന്ന ശ​ബ്ദം കേ​ട്ടെ​ന്നാ​ണ് ശ്രീ​വി​ദ്യ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. ഇ​തേ​ത്തു​ട​ർ​ന്നു ക​റു​ക​ച്ചാ​ൽ പോ​ലീ​സ് രാ​ഹു​ലി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

നെ​ടും​കു​ന്ന​ത്ത് സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി​യി​ൽ ബ​സ് ഗാ​രേ​ജി​ൽ എ​ത്തി​യ രാ​ഹു​ൽ കാ​റെ​ടു​ത്തു വീ​ട്ടി​ലേ​ക്കു പോ​യെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. രാ​ഹു​ലി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ കീ​റി​യി​രു​ന്നു.

ചെ​രു​പ്പു​ക​ൾ വാ​ഹ​ന​ത്തി​നു നാ​ലു മീ​റ്റ​റോ​ളം മു​ന്പി​ലു​മാ​ണു കി​ട​ന്ന​ത്. ത​ല​യ്ക്കു​ള്ളി​ൽ മു​റി​വ് ക​ണ്ടെ​ത്തി​യ​തി​നാ​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പി​ന്നീ​ട് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ബ​സ് ഗാ​രേ​ജി​ൽ​നി​ന്നു രാ​ഹു​ലി​ന്‍റെ കാ​റും മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി​യ സ്ഥ​ലം വ​രെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ട്.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും വി​ര​ല​ട​യാ​ള​ങ്ങ​ളും മ​റ്റു തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്.

Related posts

Leave a Comment