കൊലപാതകമാണോ ‍‍?  രാഹുലിന്‍റെ തലയ്ക്ക് സാരമായ പരിക്ക്; കറുകച്ചാലിൽ  കാറിനടിയിൽ മരിച്ചയാളുടെ  സുഹൃത്തുക്കളെ തേടി പോലീസ്



ക​റു​ക​ച്ചാ​ൽ: കാ​റി​ന​ടി​യി​ൽ ബ​സ് ഡ്രൈ​വ​റാ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ച​ന്പ​ക്ക​ര സ്വ​ദേ​ശി കൊ​ച്ചു​ക​ണ്ടം ബം​ഗ്ലാം​കു​ന്ന് വീ​ട്ടി​ൽ രാ​ഹു​ൽ (35)നെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ തൊ​മ്മ​ച്ചേ​രി​ക്ക് സ​മീ​പം സ്വ​ന്തം കാ​റി​ന​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.രാ​ഹു​ലി​ന്‍റെ ത​ല​യ്ക്കു​ള്ളി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റ​താ​യി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​താ​ണ് കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. നെ​റ്റി​യു​ടെ ഉ​ൾ​വ​ശ​ത്ത് ത​ല​യോ​ടി​നോ​ട് ചേ​ർ​ന്നാ​ണ് മു​റി​വു​ള്ള​ത്. അ​തേ​സ​മ​യം ത​ല​യ്ക്കേ​റ്റ പ​രി​ക്ക് വീ​ഴ്ച​യി​ൽ ഉ​ണ്ടാ​യ​താ​ണോ അ​തോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഉ​ണ്ടാ​യ​താ​ണോ​യെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.

പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ യ​ഥാ​ർ​ഥ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കൂവെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.വാ​ഹ​ന​മോ​ടി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ കേ​ടാ​യ കാ​ർ ന​ന്നാ​ക്കു​ന്ന​തി​നി​ട​യി​ൽ അ​ടി​യി​ൽ​പ്പെട്ട് ഞെ​രു​ങ്ങി മ​രി​ച്ച​തെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ത​ല​യി​ലെ പ​രി​ക്ക് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത സം​ശ​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര​ട​ക്കം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വീ​ണ്ടും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ക​ൾ ന​ട​ത്തും.രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment