സൈന്യത്തിന്റെ വിവരങ്ങള്‍ വര്‍ഷങ്ങളായി ചോര്‍ത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശി പിടിയില്‍ ! പരിശീലനം കിട്ടിയിരുന്നത് പാകിസ്ഥാനില്‍ നിന്ന്…

പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളായി സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്ന ചാരപ്പണി ആള്‍ രാജസ്ഥാനില്‍ പിടിയില്‍. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ മൊബൈല്‍ സിം കാര്‍ഡുകളുടെ കട നടത്തുന്ന നവാബ് ഖാന്‍ എന്നായാളെയാണ് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്ക് വേണ്ടി വര്‍ഷങ്ങളായി ഇയാള്‍ ചാരപ്പണി ചെയ്യുകയായിരുന്നെന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാള്‍ കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു. 2015ല്‍ നവാബ് ഖാന്‍ പാകിസ്ഥാനിലേക്ക് പോയിരുന്നു. ഐഎസ്ഐയുടെ കീഴില്‍ 15 ദിവസം പരിശീലനം നേടിയ ഇയാള്‍ക്ക് 10,000 രൂപയും ലഭിച്ചു. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെയാണ് കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Read More