ലാഹോർ: പാക്കിസ്ഥാനിൽ സൈനിക വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേർ ആക്രമണത്തിൽ ഒൻപതു സൈനികർ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരിക്കേറ്റു. ഖൈബർ പഖ്തൂൺഖ്വയിലെ ബന്നു ജില്ലയിലെ ജാനി ഖേൽ ജനറൽ മേഖലയിലാണു സംഭവം. മോട്ടോർ സൈക്കിളിൽ എത്തിയ ചാവേർ സൈനിക വാഹനവ്യൂഹത്തിനു സമീപമെത്തിയപ്പോൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ആക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കർ സൈനികരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.
Read MoreTag: pak
സീമ ഡല്‍ഹിയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടു ! സച്ചിന്റെ തകര്‍ന്ന ഫോണില്‍ നിന്ന് ഡേറ്റ ശേഖരിക്കാന്‍ പോലീസ്
കാമുകനെത്തേടി നാലു കുട്ടികളുമായി ഇന്ത്യയിലെത്തിയ പാക്ക് വനിത സീമ ഹൈദര്‍ അറസ്റ്റ് ഭയന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി നോയിഡ പോലീസ്. തിങ്കളാഴ്ച അറസ്റ്റ് ചെയ്യാനെത്തുമ്പോള്‍ ഇവര്‍ ഡല്‍ഹിയിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിനു ഭീകരവിരുദ്ധ സ്ക്വാഡ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. 2019ല്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെയാണ് നോയിഡ സ്വദേശിയായ സച്ചിന് മീണയെ സീമ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മെയില്‍ നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്. ഡല്‍ഹിയിലേക്ക് ബസ് മാര്‍ഗം എത്തിയ ഇവരെ പിന്നീട് നോയിഡയിലെ വാടക വീട്ടിലേക്കു സച്ചിന് കൂട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട സച്ചിന് താന്‍ സീമയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി പിതാവിനോടു പറഞ്ഞുവെന്നു പോലീസിനു മൊഴി നല്കി. ഇന്ത്യന്‍ ജീവിതരീതി പിന്തുടരാമെങ്കില്‍ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു പിതാവ് അറിയിച്ചു. വിവാഹത്തിന്റെ നടപടിക്രമങ്ങള്‍ക്കായി ബുലന്ദ്ശഹറിലെ കോടതിയെ ഇവര്‍ സമീപിച്ചു. എന്നാല്‍…
Read Moreഇത് പുതിയ ഇന്ത്യ ! മുമ്പത്തെക്കാള്‍ കൂടുതല്‍ തിരിച്ചടിക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്ന് യു.എസ്; പാക്, ചൈന ബന്ധങ്ങളില്‍ ആശങ്ക…
അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ആശങ്കയെന്ന് യു.എസ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു വരുന്നതായാണ് യു.എസ്. ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക് പ്രകോപനങ്ങള്‍ക്കെതിരെ മോദിയുടെ കീഴില്‍ ഇന്ത്യ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് മറുപടി നല്‍കുന്നുണ്ടെന്നും യു.എസ്. വ്യക്തമാക്കി. പ്രസ്തുത റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം യു.എസ്. കോണ്ഗ്രസിനുമുന്പില് സമര്‍പ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകളടക്കമുള്ള കാര്യങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറാവുന്നുണ്ടെങ്കിലും സ്ഥിതി ശാന്തമല്ല. 2020-ലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന്റെ അസ്വസ്ഥതകള്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ-പാക് ബന്ധത്തിലും യു.എസ്. ഇന്റലിജന്‍സ് ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും ഏത് സമയവും ആക്രമണം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് യു.എസ്. മുന്നറിയിപ്പ് നല്കുന്നു. പാകിസ്താനെ സംബന്ധിച്ച്, തീവ്രവാദസംഘങ്ങളെ പിന്തുണക്കുന്നതിന്റെ ദീര്‍ഘമായ ചരിത്രമുണ്ടെന്നും എന്നാല്‍ ഇന്ത്യയാവട്ടെ മുമ്പത്തെക്കാള്‍ തിരിച്ചടിക്കുന്ന രാജ്യമായി…
Read Moreമുമ്പ് പറഞ്ഞിരുന്നത് മരിച്ചു പോയെന്ന് ! പണിപാളുമെന്ന് മനസ്സിലായപ്പോള്‍ കൊടുംഭീകരന് ജയില്‍ ശിക്ഷ വിധിച്ച് പാകിസ്ഥാന്…
‘മരിച്ച’ ഭീകരന് പാകിസ്ഥാനില്‍ 15 വര്‍ഷം തടവുശിക്ഷ. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില് ഒരാളാണ് ലഷ്കറെ തൊയിബ ഭീകരന് സാജിദ് മജീദ് മിറി(44)നാണ് ഇപ്പോള്‍ തടവു ശിക്ഷ ലഭിക്കുന്നത്. ഇയാള്‍ ജീവിച്ചിരിപ്പില്ലെന്ന് ആയിരുന്നു നേരത്തെ പാകിസ്ഥാന്റെ വാദം. എന്നാല്‍, സമ്മര്‍ദ്ദത്തിലായതോടെ പാക് മുട്ടുമടക്കുകയായിരുന്നു. ഭീകരവാദികള്‍ക്ക് സാമ്പത്തികസഹായം നല്‍കിയെന്ന കേസില്‍ ലഹോറിലെ കോടതിയില്‍ അതീവരഹസ്യമായാണ് സാജിദ് മജീദിനെ വിചാരണ ചെയ്തത്. തെളിവ് ഹാജരാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റു ചെയ്ത് ഭീകരവിരുദ്ധ കോടതിയില്‍ വിചാരണ നടത്തിയത്. ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ തടയാനുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. വിലക്കു പട്ടികയില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്. ഇതിനായി ഭീകരവിരുദ്ധ നടപടികള്‍ എന്തെല്ലാം സ്വീകരിച്ചെന്ന് വിശദീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് സാജിദ് മജീദിനെ ശിക്ഷിച്ചത് എന്നാണ് വിവരം. ഇക്കാര്യം എഫ്എടിഎഫിന് മുന്നില്‍ നേട്ടമായി…
Read Moreസൈന്യത്തിന്റെ വിവരങ്ങള്‍ വര്‍ഷങ്ങളായി ചോര്‍ത്തിയിരുന്ന രാജസ്ഥാന് സ്വദേശി പിടിയില്‍ ! പരിശീലനം കിട്ടിയിരുന്നത് പാകിസ്ഥാനില്‍ നിന്ന്…
പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളായി സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്ന ചാരപ്പണി ആള് രാജസ്ഥാനില്‍ പിടിയില്‍. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ മൊബൈല്‍ സിം കാര്‍ഡുകളുടെ കട നടത്തുന്ന നവാബ് ഖാന് എന്നായാളെയാണ് രാജസ്ഥാന് പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്ക് വേണ്ടി വര്‍ഷങ്ങളായി ഇയാള്‍ ചാരപ്പണി ചെയ്യുകയായിരുന്നെന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാള്‍ കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു. 2015ല്‍ നവാബ് ഖാന് പാകിസ്ഥാനിലേക്ക് പോയിരുന്നു. ഐഎസ്ഐയുടെ കീഴില്‍ 15 ദിവസം പരിശീലനം നേടിയ ഇയാള്‍ക്ക് 10,000 രൂപയും ലഭിച്ചു. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെയാണ് കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Read Moreപാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ചു ! ഭാര്യയ്ക്കും കുടുംബത്തിനുമെതിരേ ഭര്‍ത്താവിന്റെ പരാതി…
നടന്നു കൊണ്ടിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് വിജയിച്ചത് രാജ്യത്ത് പലരും പടക്കംപൊട്ടിച്ച് ആഘോഷിച്ചത് വിവാദമായിരുന്നു. ഈ വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലെന്നു കാണിക്കുകയാണ് പുതിയ സംഭവം.പാക് വിജയം ആഘോഷിച്ചെന്ന് കാണിച്ച് ഭാര്യയ്ക്കെതിരെ ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭാര്യയെ കൂടാതെ, യുവതിയുടെ മാതാപിതാക്കള്‍ക്ക് എതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യക്കെതിരെ പാകിസ്ഥാന് വിജയിച്ചപ്പോള്‍ ഭാര്യയും മാതാപിതാക്കളും പടക്കം പൊട്ടിച്ച് ആഘോഷിച്ചതായും വാട്സാപ്പില്‍ സ്റ്റാറ്റസാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യയുടെ പരാജയത്തില്‍ ഇവര്‍ സന്തോഷിക്കുകയായിരുന്നെന്നും സമൂഹമാധ്യമങ്ങളിലൂടെ അത് പങ്കുവെച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുമ്പ് ആഗ്രയിലെ എന്‍ജിനിയറിങ് കോളജില്‍ പാകിസ്ഥാന് വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സമാനമായ മറ്റൊരു സംഭവത്തില്‍ രാജസ്ഥാനില്‍ സ്കൂള്‍ അധ്യാപികയെ പുറത്താക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.…
Read Moreപാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ നഴ്സിനു നേരെ മതനിന്ദ ആരോപിച്ച് ആക്രമണം ! 30കാരിയെ ആള്‍ക്കൂട്ടം ആശുപത്രിയില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു; സഹപ്രവര്‍ത്തകയുടെ പ്രതികാര നടപടിയെന്ന് വിവരം…
പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ക്രിസ്ത്യന്‍ നഴ്സിന് നേരിടേണ്ടി വന്നത് കൊടിയ പീഡനം. കറാച്ചിയിലെ ശോഭരാജ് മെറ്റേണിറ്റി ഹോസ്പിറ്റലിലെ തബിത നസീര്‍ ഗില്ലിനെ (30) ആണ് ജനക്കൂട്ടം ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. യുവതി മതനിന്ദ നടത്തിയെന്ന് ഒരു മുസ്ലിം സഹപ്രവര്‍ത്തക ആരോപിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം കെട്ടിയിട്ട് പീഡിപ്പിച്ചത്. രാവിലെ മുതല്‍ മര്‍ദ്ദിച്ച ശേഷം തബിതയെ ഒരു മുറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പൊലീസ് എത്തി തബിതയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കുറ്റക്കാരിയല്ലെന്ന് പൊലീസ് കണ്ടെത്തുകയും അവരെ മോചിപ്പിക്കുകയുമായിരുന്നു. സഹപ്രവര്‍ത്തകയുടെ പ്രതികാര നടപടിയാണ് മതനിന്ദ ആരോപണമെന്നാണ് വിവരം. ഒരു രോഗിയില്‍ നിന്ന് സഹപ്രവര്‍ത്തക പണം സ്വീകരിച്ചത് കണ്ടുപിടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആശുപത്രി സേവനങ്ങള്‍ ഉപയോഗിക്കുന്ന ആളുകളില്‍ നിന്ന് സ്റ്റാഫ് പണം സ്വീകരിക്കുന്നത് ഗില്‍ വിലക്കിയിരുന്നു. എന്നാല്‍, ഒരു മുസ്ലിം സഹപ്രവര്‍ത്തക ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും രോഗിയില്‍ നിന്നും പണം…
Read Moreപാക് പൗരന്മാരെയും വുഹാനില്‍ നിന്ന് രക്ഷിക്കാമെന്ന് നരേന്ദ്ര മോദി ! എന്നാല്‍ ഇന്ത്യയുടെ മനുഷ്യത്വ പരമായ സമീപനത്തോട് ഇമ്രാന് ഖാന് മുഖംതിരിച്ചു; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…
ചൈനയില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ പൗരന്മാരെ തിരികെയെത്തിക്കാന്‍ എല്ലാ രാജ്യങ്ങളും ഉത്സാഹിക്കുമ്പോള്‍ ഇതിനോടു മുഖം തിരിക്കുന്ന ഒരേയൊരാള്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനാണ്. കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് പാക് പൗരന്മാരെ ഒഴിപ്പിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതിനൊപ്പം അവിടെ കുടുങ്ങിയ പാക് പൗരന്മാരായ വിദ്യാര്‍ഥികളെയും ഒഴിപ്പിക്കാമെന്ന് അറിയിച്ചിട്ടും പാകിസ്താന് പ്രതികരിച്ചില്ലെന്നാണ് വിവരം. പാക് വിദ്യാര്‍ഥികളെയും ചൈനയില്‍ നിന്ന് കൊണ്ടുവരാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ മനുഷ്യത്വപരമായ സമീപനത്തോട് ഇമ്രാന് ഖാന് പ്രതികരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോവല്‍ കൊറോണ വൈറസ് ബാധ പടരുന്നതിനെ തുടര്‍ന്ന് വുഹാനില്‍ കുടുങ്ങിയ 640 പേരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി പാക്കിസ്ഥാനെ സഹായിക്കാമെന്ന് അറിയിച്ചത്. എന്നാല്‍ ഇന്ത്യയുടെ വാഗ്ദാനത്തോട് ഇമ്രാന് പ്രതികരിച്ചില്ലെന്നാണ് അധികൃതരെ…
Read Moreഫേസ്ബുക്ക് പ്രണയിനിയെ കാണാന്‍ പാകിസ്ഥാനിലേക്കു പോയ ഇന്ത്യന്‍ പൗരന് ആറു വര്‍ഷത്തിനു ശേഷം ജയില്‍മോചനം; ഹമീദ് അന്‍സാരിഒരിക്കലും മറക്കില്ല ആ യാത്ര…
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയ കാണാനായി പാകിസ്ഥാനില്‍ അനധീകൃതമായി കടന്ന ഇന്ത്യന്‍ പൗരന് ആറു വര്‍ഷത്തിനു ശേഷം മോചനം. ഹമീദ് നെഹാല്‍ അന്‍സാരി എന്നയാളാണ് ജയില്‍ മോചിതനാവുന്നത്. ഇയാളുടെ മോചനവുമായി ബന്ധപ്പെട്ട് പാക്ക് സര്‍ക്കാര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. അന്‍സാരിയുടെ മോചനവാര്‍ത്ത രാജ്യത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയ ആശ്വാസമുണ്ടാക്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. തടവ്ശിക്ഷ പൂര്‍ണമായും അനുഭവിച്ച ശേഷമാണ് ഇയാള്‍ പുറത്തിറങ്ങുന്നത് എന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച്ചയോടെ ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും. അപൂര്‍വ്വമായാണ് ഇത്രവേഗത്തില്‍ ഇത്തരത്തിലുള്ള കുറ്റവാളികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതോടെ പുറത്തിറക്കുന്നത്. അന്‍സാരിയുടെ പെട്ടന്നുള്ള റിലീസ് സിഖ് തീര്‍ത്ഥാടകര്‍ക്കായി കര്‍തര്‍പൂര്‍ ഇടനാഴി തുറക്കുന്നതിന് ശേഷമുള്ള ഒരു കാല്‍വയ്പ്പായാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ മുടക്കമില്ലാതെ ശ്രമം നടത്തിവരികയായിരുന്നു. 96 വട്ടം അന്‍സാരിയെ കാണാനായി നടത്തിയ പരിശ്രമം പരാജയപ്പെടുകയും…
Read Moreപാകിസ്ഥാനിലും നോട്ടു നിരോധനം വരുമോ ? ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയില്‍ ഉഴറി പാകിസ്ഥാന്; 100 ദിവസം കൊണ്ട് ഇമ്രാന് ഖാന് രാജ്യത്തെ തകര്‍ത്തെന്ന് വ്യവസായികള്‍…
കറാച്ചി: പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പാകിസ്ഥാനി രൂപ കൂപ്പുകുത്തിയിരിക്കുകയാണ്. പാകിസ്ഥാന് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്ത് 100ാം ദിവസമാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ 143 ആണ് വെള്ളിയാഴ്ച പാക്ക് രൂപയുടെ മൂല്യം. അധികാരമേറ്റതു മുതല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ ഇമ്രാന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായില്ലെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. എന്നാല്‍ ഇമ്രാന്റെയും ധനമന്ത്രി ആസാദ് ഉമറിന്റെയും സാമ്പത്തീക പദ്ധതികളില്‍ പ്രതീക്ഷ നഷ്ടപെട്ടിരിക്കുകയാണ് പാകിസ്ഥാനിലെ വ്യവസായികള്‍. കഴിഞ്ഞ ആഴ്ച രാജ്യാന്തര നാണ്യനിധിയുമായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു ശാശ്വത നടപടികള്‍ സ്വീകരിക്കാത്തതില്‍ ഇമ്രാന് ഖാനെതിരെയും ധനമന്ത്രി ആസാദ് ഉമര്‍ ലേയ്ഡിനെതിരെയും വ്യവസായ പ്രമുഖര്‍ അടക്കം രംഗത്തെത്തി. നിരവധി വാഗ്ദാനങ്ങള്‍ നിരത്തിയാണ് ഇമ്രാന് തിരഞ്ഞെടുപ്പിനെ നേരിട്ടത്.…
Read More