കണ്ണില്‍ മുളകു തേച്ചത് കാഴ്ചയെ ബാധിച്ചു ! ദുബായിലേക്ക് പോയത് രജിത് ആര്‍മിയുടെ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ; രജിത് കുമാറിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങി നടി രേഷ്മ രാജന്‍

റിയാലിറ്റി ഷോ ബിഗ്‌ബോസിലെ മത്സരാര്‍ഥിയായിരുന്ന രജിത് കുമാര്‍ ബിഗ്‌ബോസ് ഹൗസില്‍ വച്ച് മറ്റൊരു മത്സരാര്‍ഥിയായ രേഷ്മ രാജന്റെ കണ്ണില്‍ മുളകു തേച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ രജിത് കുമാറിനെ പരിപാടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ രജിത്തിന്റെ പുറത്താകലോടെ രജിത് ആര്‍മി എന്നറിയപ്പെടുന്ന രജിത് ഫാന്‍സ് രേഷ്മയ്‌ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിട്ടു. തൊട്ടടുത്ത ആഴ്ച തന്നെ രേഷ്മയും പരിപാടിയില്‍ നിന്ന് പുറത്തായി. എന്നാല്‍ രജിത് ഫാന്‍സിന്റെ സൈബര്‍ ആക്രണണം തുടര്‍ന്നു. ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് രേഷ്മ ഇപ്പോള്‍. ഷോയിലൂടെ പേരെടുത്ത് കരിയര്‍ ബില്‍ഡ് ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതിനാണ് ബിഗ്‌ബോസിലെത്തിയതെന്നും രേഷ്മ പറയുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ ‘രജിത്തിനെ പുറത്താക്കിയവള്‍, കണ്ണില്‍ മുളക് തേച്ചവള്‍, പോക്ക് കേസ്’…

Read More