ദു​ബാ​യി​ല്‍ മ​രി​ച്ച ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ആ​ലു​വ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ! ഏ​റ്റെ​ടു​ക്കാ​തെ കു​ടും​ബം

കോ​ട്ട​യം: ദു​ബാ​യി​യി​ല്‍ മ​രി​ച്ച ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​തെ കു​ടും​ബം. ഇ​ന്നു പു​ല​ര്‍​ച്ചെ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ന്‍ കു​ടും​ബം എ​ത്തി​യി​ല്ല. മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നു കു​ടും​ബം അ​റി​യി​ച്ചു. ആം​ബു​ല​ന്‍​സി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നു മു​മ്പി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഏ​ഴു ദി​വ​സം മു​മ്പാ​ണ് ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി ദു​ബാ​യി​യി​ല്‍ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള ശ്ര​മം നേ​ര​ത്തേ ത​ന്നെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യി​രു​ന്നു. മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ദ്ദേ​ഹ​ത്തി​ന്റെ മ​റ്റു സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ത്രം എ​ത്തി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണു കു​ടും​ബം അ​റി​യി​ച്ചി​രു​ന്ന​ത്. അ​ധി​കം ദി​വ​സം മൃ​ത​ദേ​ഹം അ​വി​ടെ സൂ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​യാ​ല്‍ വി​ളി​ക്കാ​നാ​ണു കു​ടും​ബം പ​റ​ഞ്ഞ​ത്. അ​തു​പ്ര​കാ​രം സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ഷ്‌​റ​ഫ് താ​മ​ര​ശേ​രി​യാ​ണു മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്. സ​ബി​യ എ​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് നാ​ട്ടി​ല്‍ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​വ​ര്‍ കു​ടും​ബ​ത്തെ വി​ളി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. ആ​ലു​വ പോ​ലീ​സ്…

Read More

പൊന്നാശാനെ ചതിക്കല്ലേ…കാണേണ്ടതു പോലെ കാണാം ! മാസ്‌ക്കില്ലാതെ യുവതിക്കൊപ്പം കറങ്ങിയ ഇന്ത്യക്കാരനെ ദുബായ് പോലീസ് പൊക്കി; കൈക്കൂലി വാഗ്ദാനം ചെയ്ത യുവാവിന് പറ്റിയത്…

കോവിഡിനെതിരേ ലോകം ഒന്നാകെ പൊരുതുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടത് ഏതൊരാളുടെയും മൗലിക കര്‍ത്തവ്യമാണ്. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് മാസ്‌ക് ധരിക്കാതെ നടന്ന ഇന്ത്യന്‍ യുവാവിനെ ദുബായ് പോലീസ് പൊക്കി. സന്ദര്‍ശക വീസയിലുള്ള ഇയാള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസിന് 3,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് ലഭിച്ചത് മൂന്ന് മാസം തടവ് ശിക്ഷയായിരുന്നു. മാത്രമല്ല ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇന്ത്യക്കാരന് 5,000 ദിര്‍ഹം പിഴയും മൂന്നു മാസം ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും വിധിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ യുഎഇയില്‍ ദേശീയ അണുനശീകരണ യജ്ഞം നടക്കുമ്പോഴായിരുന്നു സംഭവം. ജബല്‍ അലി ഏരിയയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസാണ് 24കാരനായ ഇന്ത്യക്കാരനെ പിടികൂടിയത്. ഒരു യുവതിയോടൊപ്പം ഹോട്ടലിന് പുറത്ത് നില്‍ക്കുകയായിരുന്ന യുവാവ്. രണ്ട് പേരും മാസ്‌ക് ധരിക്കുകയോ മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പൊലീസുകാരന്‍…

Read More

അല്ലേലും വീട്ടില്‍ സിംഹത്തെയൊക്കെ വളര്‍ത്തണമെങ്കില്‍ ഒരു റേഞ്ച് വേണം ! വീട്ടില്‍ സിംഹക്കുട്ടിയെ വളര്‍ത്തുന്ന ഒരു മലയാളിയുടെ കഥ; വീഡിയോ വൈറലാകുന്നു…

വളര്‍ത്തു മൃഗങ്ങളില്ലാത്ത വീടുകള്‍ കുറവാണ്. കോഴിയും താറാവും പട്ടിയും പൂച്ചയുമെല്ലാം വളര്‍ത്തു മൃഗങ്ങളായി മലയാളികളുടെ വീടുകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ സ്വന്തം വീട്ടില്‍ സിംഹത്തെ വളര്‍ത്തുന്ന ഒരു മലയാളി ഉണ്ടെന്നറിയാമോ ? ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സിംഹത്തിനെയും കടുവയെയും പോലുള്ള വന്യജീവികളെ വീട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നറിയാമായിരുന്നിട്ടും ഇയാള്‍ ഇങ്ങനെ ചെയ്യുന്നതില്‍ അദ്ഭുതം കൂറണ്ട, ആള് മലയാളിയാണെങ്കിലും സിംഹത്തെ വളര്‍ത്തുന്നത് കേരളത്തിലോ ഇന്ത്യയിലെ മറ്റേതെങ്കിലും സ്ഥലത്തോ അല്ല. ദുബായിലാണ് സംഭവം. നിരവധി അറബികള്‍ തങ്ങളുടെ വീടുകളിലും ഫാമുകളിലും വന്യജീവികളെ വളര്‍ത്താറുണ്ട്. എന്നാല്‍ അവയെ പുറം ലോകം കാണിക്കാറില്ല. ജുനൈദ്, അനസ് എന്നീ പാലക്കാട്ടുകാരാണ് ദുബായിലെ തങ്ങളുടെ താമസസ്ഥലത്ത് സിംഹത്തെ വളര്‍ത്തുന്നത്. നൈല എന്നാണ് സിംഹത്തിന് പേരിട്ടിരിക്കുന്നത്. മല്ലു ട്രാവലര്‍ എന്ന പേരിലറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിറാണ് ഈ കഥ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഷാക്കിറും സുഹൃത്തുക്കളും ചേര്‍ന്ന് സിംഹത്തോടൊപ്പം കളിക്കുന്നതും,…

Read More

വിവാഹ വാഗ്ദാനം നല്‍കി ദുബായില്‍ യുവതിയെ ഒപ്പം താമസിപ്പിച്ചു ! യുവതി ഗര്‍ഭിണിയായപ്പോള്‍ നാട്ടിലേക്ക് മുങ്ങി വേറെ വിവാഹം കഴിച്ചു; ഒടുവില്‍ കുടുങ്ങി…

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പെരിങ്ങാല ആലിന്‍ചുവട് പാലനില്‍ക്കുന്നതില്‍ സൂരജ്(29) ആണ് അറസ്റ്റിലായത്. ദുബായില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അടുത്തിടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനിടെ നാട്ടിലെത്തിയ സൂരജ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെങ്ങന്നൂര്‍ സി.ഐ ജോസ്മാത്യുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Read More

കണ്ണില്‍ മുളകു തേച്ചത് കാഴ്ചയെ ബാധിച്ചു ! ദുബായിലേക്ക് പോയത് രജിത് ആര്‍മിയുടെ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ; രജിത് കുമാറിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങി നടി രേഷ്മ രാജന്‍

റിയാലിറ്റി ഷോ ബിഗ്‌ബോസിലെ മത്സരാര്‍ഥിയായിരുന്ന രജിത് കുമാര്‍ ബിഗ്‌ബോസ് ഹൗസില്‍ വച്ച് മറ്റൊരു മത്സരാര്‍ഥിയായ രേഷ്മ രാജന്റെ കണ്ണില്‍ മുളകു തേച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ രജിത് കുമാറിനെ പരിപാടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ രജിത്തിന്റെ പുറത്താകലോടെ രജിത് ആര്‍മി എന്നറിയപ്പെടുന്ന രജിത് ഫാന്‍സ് രേഷ്മയ്‌ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിട്ടു. തൊട്ടടുത്ത ആഴ്ച തന്നെ രേഷ്മയും പരിപാടിയില്‍ നിന്ന് പുറത്തായി. എന്നാല്‍ രജിത് ഫാന്‍സിന്റെ സൈബര്‍ ആക്രണണം തുടര്‍ന്നു. ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് രേഷ്മ ഇപ്പോള്‍. ഷോയിലൂടെ പേരെടുത്ത് കരിയര്‍ ബില്‍ഡ് ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതിനാണ് ബിഗ്‌ബോസിലെത്തിയതെന്നും രേഷ്മ പറയുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ ‘രജിത്തിനെ പുറത്താക്കിയവള്‍, കണ്ണില്‍ മുളക് തേച്ചവള്‍, പോക്ക് കേസ്’…

Read More

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് ദുബായില്‍ പോലീസിന്റെ പിടിയില്‍ ! ഫൈസലിനെ കുടുക്കിയത് ദുബായ് പോലീസിന്റെ അന്വേഷണം…

നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരില്‍ ഒരാളും മൂന്നാം പ്രതിയുമായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ് (36) ദുബായ് പോലീസിന്റെ കസ്റ്റഡിയില്‍. ഫൈസലിനെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് കരുതുന്നത്. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. ഫൈസലിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ച കാര്യം ഇന്ത്യന്‍ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ അതു നിഷേധിച്ചുകൊണ്ട് ഇയാള്‍ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ തന്നെയാണു പ്രതിയെന്ന് എന്‍െഎഎ സ്ഥിരീകരിച്ചപ്പോള്‍ ഒളിവില്‍ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക്ക്‌ഷോപ്പ് എന്നിവയുടെ ഉടമയാണ് ഫൈസല്‍. ഇയാളുടെ തൃശൂരിലെ വീട്ടില്‍ കഴിഞ്ഞ…

Read More

കൊച്ചിയില്‍ നിന്ന് ദുബായ്ക്കുള്ള വിമാനത്തില്‍ കയറിയ ബ്രിട്ടീഷുകാരന് കോവിഡ്; ഇയാള്‍ എത്തിയത് മൂന്നാറില്‍ നിന്നും;വിമാനത്തിലുണ്ടായിരുന്ന 270 ആളുകളെ ആശുപത്രിയിലേക്ക് മാറ്റും

കൊച്ചി: ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ നെടുന്പാശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇയാളും 19 പേരടങ്ങുന്ന സംഘത്തെയും നെടുന്പാശേരിയില്‍ പോലീസ് പിടികൂടി. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ വിദേശത്തേക്ക് കടക്കാനാണ് ബ്രിട്ടീഷ് പൗരന്‍ ശ്രമിച്ചത്. വിമാനത്തിനുള്ളില്‍നിന്നും പോലീസ് ഇയാളടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. അണുവിമുക്തമാക്കുന്നതിനായി നെടുന്പാശേരി വിമാനത്താവളം അടച്ചേക്കുമെന്നും സൂചനയുണ്ട്. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ 19 പേരടങ്ങുന്ന സംഘത്തെ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Read More

ദുബായ് വിമാനത്താവളത്തില്‍ ബാഗേജുകള്‍ മോഷ്ടിക്കുന്ന കമിതാക്കള്‍ ഒടുവില്‍ പിടിയില്‍ ! മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഭീഷണിയായ ഇവരെ കസ്റ്റംസ് കുടുക്കിയത് അതിവിദഗ്ധമായി…

ദുബായ്: വിദഗ്ധമായി മോഷണം നടത്തുന്നവരെ അതിവിദഗ്ധമായി പിടികൂടുന്നത് ഒരു മായാജാലം തന്നെയാണ്. ദുബായ് വിമാനത്താവളത്തില്‍ നടന്ന സംഭവം തെളിയിക്കുന്നത് ഇതാണ്. വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ബാഗേജുകള്‍ മാത്രം മോഷ്ടിക്കുന്ന കമിതാക്കള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായതോടെ ഞെട്ടിപ്പിക്കുന്ന മോഷണകഥയാണ് പുറത്തു വന്നിരിക്കുന്നത്. ദുബായ് ക്‌സറ്റംസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മോഷണത്തിന്റെ മായാജാലം എന്ന് പേരിട്ടിരിക്കുന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവര്‍ മോഷണ സംഘത്തെ പൊക്കിയത്. വളരെ ആസൂത്രിതമായായിരുന്നു പോലീസിന്റെ നടപടി. പല ഘട്ടങ്ങളായി നടത്തിയ ഓപ്പറേഷന്‍ വഴി പഴുതുകളടച്ച് അതി വിദഗ്ധമായാണ് ഇവര്‍ ഈ മോഷണ കലയുടെ ദമ്പതികളെ കുരുക്കിയത്. കഴിഞ്ഞ കുറേ നാളുകളായി ദുബായ് വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ലഗേജുകള്‍ ധരാളമായി മോഷണം പോകുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ദമ്പതികള്‍ കുടുങ്ങിയത്. ഇരുവരെയും ദുബായ് പൊലീസിന് കൈമാറിയെന്നാണ് വിവരം. യാത്രക്കാരുടെ ബാഗേജുകള്‍ വിമാനത്താവളത്തിന്റെ ആഗമന…

Read More

പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ സഹായിക്കാന്‍ ദുബായ് ഭരണാധികാരി; അടിയന്തിര സഹായം നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം

മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയുടെ വിജയത്തിനു കേരള ജനത എക്കാലവും ഒപ്പമുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്കു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കേരളത്തെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് കൈകോര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദുരന്തമുഖത്തെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണു സഹായാഭ്യര്‍ഥന പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹായ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ഏവരോടും അഭ്യര്‍ഥിക്കുന്നുവെന്നും മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലുമുള്ള പോസ്റ്റുകളില്‍ പറയുന്നു. ട്വിറ്ററിലും ഫെയ്സ്ബുക്കിലുമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കുറിപ്പിനു വലിയ പിന്തുണയാണു ലഭിക്കുന്നത്. ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ യുഎഇ കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്…

Read More

ഹോളിവുഡ് സിനിമകളെ വെല്ലുന്ന മോഷണം കണ്ട് ദുബായ് പോലീസ് ഞെട്ടി; പെണ്‍സുഹൃത്തിന്റെ ബുദ്ധിയില്‍ മോഷ്ടിച്ചെടുത്തത് 10 കോടി രൂപ; ഒടുവില്‍ യുവതി പണവുമായി മുങ്ങിയപ്പോള്‍ കൂട്ടുകാരന്‍ പെട്ടു…

ദുബായ്: ഹോളിവുഡ് സിനിമകളെ വെല്ലുന്ന മോഷണം കൂട്ടുകാരനിലൂടെ നടത്തിയ യുവതി മുങ്ങിയത് മൂന്നു മില്യാണ്‍ ദിര്‍ഹവുമായി. ആകെ അഞ്ചു മില്യണ്‍ ദിര്‍ഹം(പത്തു കോടി രൂപ) മോഷ്ടിച്ചതിനാണ് ഷോപ്പിങ് മാളുകളില്‍ പണം കൊണ്ടു പോകുന്ന ഗാര്‍ഡിനെ അറസ്റ്റു ചെയ്തത്. എന്നാല്‍, എല്ലാം ആസൂത്രണം ചെയ്തത് തന്റെ പെണ്‍സുഹൃത്താണെന്ന് കെനിയന്‍ സ്വദേശിയായ ഗാര്‍്ഡ വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിയത് അന്വേഷണ ഉദ്യോഗസ്ഥരാണ്. മാര്‍ച്ച് നാലിനാണ് സിനിമയെ വെല്ലുന്ന കൊള്ള നടന്നത്. തനിക്കൊപ്പമുണ്ടായിരുന്ന മറ്റു ഗാര്‍ഡുകളുടെ ശ്രദ്ധമാറ്റിയ ശേഷം പണം അടങ്ങിയ വാഹനം ദൈയ്‌റ സിറ്റി സെന്ററിന് സമീപം നിര്‍ത്തി. കാര്യങ്ങള്‍ ആസൂത്രണം ചെയ്ത കെനിയന്‍ സ്വദേശിയായ വനിത സുഹൃത്ത് ഇവിടെ നില്‍പ്പുണ്ടായിരുന്നു. മോഷ്ടിച്ച പണത്തില്‍ നിന്നും ഏതാണ്ട് മൂന്നു മില്യണ്‍ ദിര്‍ഹം യുവതി എടുത്തുവെന്നു പ്രതി പൊലീസിനോട് പറഞ്ഞു. ഹമാറിയ ഭാഗത്ത് ജോലി ചെയ്യുമ്പോഴാണ് കെനിയന്‍ സ്വദേശി യുവതിയുമായി പരിചയത്തിലാകുന്നത്. സംഭാഷണത്തിനിടെ ജോലിയുടെ…

Read More