അതാണ് ഞങ്ങള്‍ തമ്മിലുണ്ടായ ആദ്യത്തെ തിരുത്തല്‍ ! മോഹന്‍ലാല്‍ അന്ന് തന്നോടു പറഞ്ഞ കാര്യം വെളിപ്പെടുത്തി രണ്‍ജി പണിക്കര്‍…

മലയാള സിനിമയിലെ സകലകലാ വല്ലഭന്മാരിലൊരാളാണ് രണ്‍ജി പണിക്കര്‍. തിരക്കഥാകൃത്തായി സിനിമയിലെത്തിയ രണ്‍ജി പിന്നീട് സംവിധായകനും നിര്‍മാതാവുമായി. ഇപ്പോള്‍ മലയാള സിനിമയിലെ തിരക്കുള്ള നടന്‍ കൂടിയാണ് അദ്ദേഹം.സൂപ്പര്‍ഹിറ്റ് സിനിമകള്‍ രചിച്ചിട്ടുള്ള രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഒരുകാലത്തെ ഹിറ്റ് കോംബോകള്‍ ആയിരുന്നു രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് കൂട്ടുകെട്ടും രണ്‍ജി പണിക്കര്‍ -ജോഷി കൂട്ടുകെട്ടും. മലയാളത്തിലെ ഒട്ടമിക്ക മാസ്സ് മസാല പടങ്ങളും രചിച്ചിരിക്കുന്നതും രണ്‍ജി പണിക്കര്‍ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ചെയ്ത സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് അദ്ദേഹം. രണ്‍ജി പണിക്കരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ സക്കീര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു പ്രജ. ഈ സിനിമയ്ക്കുവേണ്ടി താന്‍ എഴുതിയ ഡയലോഗുകള്‍ ചിത്രീകരണ സമയത്ത് മോഹന്‍ലാലിന് പറഞ്ഞുകൊടുത്തപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞതായിട്ടാണ്…

Read More