പ്രളയത്തിനു ശേഷം ബാക്ടീരിയകള്‍ കൂടുതല്‍ ശക്തിപ്രാപിച്ചു;എലിപ്പനിയുടെ മരണസാധ്യത 20 ശതമാനം വരെയായി;മുമ്പ് 8-10 ദിവസങ്ങള്‍ കൊണ്ട് ഗുരുതരമാകുന്ന രോഗം ഇപ്പോള്‍ നാലു ദിവസത്തിനകം ആളുടെ ജീവനെടുക്കും…

തിരുവനന്തപുരം:വന്‍ദുരന്തം വിതച്ച മഹാപ്രളയത്തെ അതിജീവിക്കാന്‍ പൊരുതുന്ന കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി എലിപ്പനി വ്യാപിക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത തീവ്രസ്വഭാവം കൈവരിച്ച ബാക്ടീരിയകളാണ് എലിപ്പനിയെ അതീവ ഗുരുതരമാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രതിഭാസത്തെപ്പറ്റി പഠിക്കാന്‍ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) വിദഗ്ധര്‍ കേരളത്തിലെത്തും. മുമ്പ് എലിപ്പനി ബാധിച്ചാല്‍ 8-10 ദിവസങ്ങള്‍ കൊണ്ടാണു രോഗം ഗുരുതരമായിരുന്നത്. എന്നാല്‍, ഇപ്പോള്‍ നാലുദിവസത്തിനകം ജീവനെടുക്കുന്ന തരത്തിലിലേക്ക് ഇതിന്റെ തീവ്രത വര്‍ദ്ധിച്ചിരിക്കുകയാണ്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഒരാഴ്ചയ്ക്കകം എടുക്കുന്ന രക്ത സാമ്പിളില്‍നിന്നേ എലിപ്പനി കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിയൂ. ഇപ്പോള്‍ പടരുന്ന എലിപ്പനി ബാക്ടീരിയ വളരെപ്പെട്ടെന്ന് ആന്തരാവയവങ്ങളെ ബാധിക്കുന്നു. നിലവില്‍ 20% വരെ മരണസാധ്യതയുള്ള രോഗമായി എലിപ്പനി മാറി. കേരളത്തില്‍ എലിപ്പനി ഭീഷണിയായി മാറിയത് 1993 മുതലാണ്. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് അതിവേഗം കൂടുന്നതിനാലാണ് എലിപ്പനിയെ ഗൗരവപഠനത്തിനു വിധേയമാക്കുന്നത്. പ്രളയബാധിതപ്രദേശങ്ങളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ദിവസങ്ങളായി പഠനം…

Read More