ര​വി ശാ​സ്ത്രി-​അ​മൃ​ത സിം​ഗ് പ്ര​ണ​യം ആ​രാ​ധ​ക​ര്‍​ക്ക് ഇ​ന്നും മ​റ​ക്കാ​നാ​വാ​ത്ത ക​ഥ ! വി​വാ​ഹ നി​ശ്ച​യം വ​രെ​യെ​ത്തി​യ ആ ​പ്ര​ണ​യ​ത്തി​ന് പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റും ബോ​ളി​വു​ഡും ത​മ്മി​ലു​ള്ള ബ​ന്ധം ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ല. ഈ ​ര​ണ്ടു മേ​ഖ​ല​യി​ലു​ള്ള താ​ര​ങ്ങ​ള്‍ ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​വു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തു​മൊ​ക്കെ ഇ​ന്നും തു​ട​രു​ന്നു. ഷ​ര്‍​മി​ള ടാ​ഗോ​റും ടൈ​ഗ​ര്‍ പ​ട്ടൗ​ഡി​യും മു​ത​ല്‍ വി​രാ​ടും അ​നു​ഷ്‌​ക​യും വ​രെ നീ​ണ്ടു കി​ട​ക്കു​ക​യാ​ണ് ആ ​പ​ട്ടി​ക. ഇ​ത്ത​ര​ത്തി​ല്‍ എ​ണ്‍​പ​തു​ക​ളി​ലെ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട പ്ര​ണ​യ ജോ​ഡി​യാ​യി​രു​ന്നു ര​വി ശാ​സ്ത്രി​യും അ​മൃ​ത സിം​ഗും. ആ ​സ​മ​യ​ത്ത് ബോ​ളി​വു​ഡി​ല്‍ ഏ​റ്റ​വും തി​ര​ക്കു​ള്ള ന​ടി​മാ​രി​ലൊ​രാ​ളാ​യി​രു​ന്നു അ​മൃ​ത സിം​ഗ്. ര​വി ശാ​സ്ത്രി​യാ​ക​ട്ടെ ഇ​ന്ത്യ​ന്‍ ടീ​മി​ലെ സു​ന്ദ​ര​നാ​യ സൂ​പ്പ​ര്‍ താ​ര​വും. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം വി​വാ​ഹ നി​ശ്ച​യ​ത്തി​ലേ​ക്ക് വ​രെ എ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ഈ ​പ്ര​ണ​യ ബ​ന്ധം അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ന്‍ സെ​യ്ഫ് അ​ലി ഖാ​നെ അ​മൃ​ത വി​വാ​ഹം ക​ഴി​ച്ചു. ര​വി ശാ​സ്ത്രി​യും വി​വാ​ഹി​ത​നാ​യി. എ​ങ്കി​ലും ആ​രാ​ധ​ക​രി​ല്‍ പ​ല​രും ഇ​പ്പോ​ഴും ആ ​പ​ഴ​യ പ്ര​ണ​യ ക​ഥ ഓ​ര്‍​ക്കു​ന്നു​ണ്ട്.…

Read More