ഭിന്നശേഷി സംവരണ പ്രതിസന്ധി പരിഹരിക്കാനുള്ളസർക്കാർ തീരുമാനം സ്വാഗതാർഹമാണ്. പക്ഷേ,കോടതിവിധിയനുസരിച്ച് ഉത്തരവിറക്കുന്നതിനുപകരം വീണ്ടും കോടതിയിലേക്കു പോകുന്നത്എന്തിനാണ്? സംശയനിവൃത്തി വരുത്തണം. ഭിന്നശേഷി സംവരണസീറ്റുകൾ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന, നായർ സർവീസ് സൊസൈറ്റിയുടെ കേസിലെ സുപ്രീംകോടതി വിധി ക്രൈസ്തവ മാനേജ്മെന്റുകൾക്ക് ഉൾപ്പെടെ ബാധകമാക്കുമെന്നു സർക്കാർ തീരുമാനിച്ചിരിക്കുന്നു. തികച്ചും സ്വാഗതാർഹം! പക്ഷേ, തീരുമാനം നടപ്പാക്കുമെന്നതിനു പകരം അതിനുള്ള നിയമനടപടി സ്വീകരിക്കുമെന്ന അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഉത്തരവ് മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കാമെന്ന സുപ്രീംകോടതി വിധി നിൽക്കെ, വീണ്ടും കോടതിയിലേക്കു പോകുമെന്ന തീരുമാനം പ്രശ്നപരിഹാരം വൈകിക്കുമെന്ന ആശങ്കയ്ക്കാണ് വഴി തെളിച്ചിരിക്കുന്നത്. ഉദ്യോഗാർഥികളെ കിട്ടാനില്ലാത്തതിനാൽ വൈകുന്ന ഭിന്നശേഷി നിയമനത്തിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് “ബന്ദി’കളാക്കപ്പെട്ടിരുന്ന 16,000 അധ്യാപകരെ മോചിപ്പിക്കാനുള്ള അധികാരം കോടതി സർക്കാരിനു നൽകിയിരിക്കേ, എന്തുകൊണ്ടോ അത് ഉപയോഗിച്ചിട്ടില്ല. സങ്കീർണതകൾ കഴിവതും ഒഴിവാക്കുകയല്ലേ വേണ്ടത്? കാര്യങ്ങൾ സുതാര്യമാകട്ടെ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്…
Read MoreTag: rd-editorial
മുനമ്പം ഭൂമി തട്ടിപ്പിനെ ഇനിയും വെള്ളപൂശരുത്
മുനന്പത്തെ മനുഷ്യരുടെ നിലവിളിക്കു കോടതി കാത് നൽകിയിരിക്കുന്നു. 610 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങിയ കിടപ്പാടത്തിൽ കൈയേറ്റത്തിന്റെ കൊടി കുത്തിയ വഖഫ് ബോർഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയം കുന്പിട്ടുനിൽക്കവേയാണ് ഇരകൾക്ക് ആശ്വാസമായി കോടതി നിരീക്ഷണം. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മുനന്പത്ത് കണ്ണീർ വാർത്തിട്ട്, നിയമസഭയിലും പാർലമെന്റിലും വഖഫ് നിയമ സംരക്ഷണത്തിനു കൈകോർത്തവർക്കുകൂടിയുള്ളതാണ് ഈ കോടതി നിരീക്ഷണം. ഇനി കമ്മീഷനും പഠനവും ചർച്ചയുമല്ല, അനധികൃതമായി വഖഫ് ബോർഡ് കവർന്ന റവന്യു അവകാശങ്ങൾ ഉടമകൾക്കു തിരിച്ചുകൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടത്. കോടതി വളച്ചുകെട്ടില്ലാതെ ചൂണ്ടിക്കാട്ടിയ സത്യത്തെ രാഷ്ട്രീയ വ്യാഖ്യാനങ്ങൾകൊണ്ട് അട്ടിമറിക്കരുത്. ഇതാണു സമയം! മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ല. 1950ലെ…
Read Moreചെറുപ്പത്തിലേ പടിയടയ്ക്കരുത്
‘പഠിച്ചു പഠിച്ച് പിന്നോട്ട്’ എന്നു പറയാറുണ്ട്. അതാണിപ്പോൾ കേരളത്തിലെ സ്കൂൾ കായികരംഗത്ത് നടക്കുന്നത്. സൂക്ഷ്മനിരീക്ഷണവും ശാസ്ത്രീയമായ പരിശീലനരീതികളുംവഴി ലോകരാജ്യങ്ങളെല്ലാം പുതിയ ഉയരവും വേഗവും ദൂരവും കണ്ടെത്താൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടുകുതിക്കുന്പോൾ ഇവിടെ ക്ലോക്കും കലണ്ടറുമെല്ലാം പിറകോട്ടു തിരിച്ചുവച്ചിരിക്കുകയാണ്. ‘ചെറുപ്പത്തിലേ പിടികൂടുക’ എന്നത് ‘ചെറുപ്പത്തിലേ പടിയടയ്ക്കുക’ എന്നായി. സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലം കായികകേരളത്തിന്റെ ഭാവിയാണ് ഇരുളടഞ്ഞിരിക്കുന്നത്. മാത്രവുമല്ല, കുട്ടികളുടെ കായികക്ഷമതയിൽ അങ്ങേയറ്റം ശ്രദ്ധപുലർത്തേണ്ട ഡിജിറ്റൽ കാലത്ത് ഭാവിതലമുറകളുടെ കായികക്ഷമതയുടെ കടയ്ക്കലാണ് നിരുത്തരവാദപരമായ നിലപാട് വഴി കത്തിവച്ചിരിക്കുന്നത്. കളികളിലും വിനോദങ്ങളിലും ഏർപ്പെടുക എന്നതു കുട്ടികളുടെ അവകാശമാണെന്ന് അർഥശങ്കയ്ക്കിടമില്ലാത്തവിധം ലോകമെങ്ങും അംഗീകരിച്ച കാര്യമാണ്. അതനുസരിച്ചുള്ള ആസൂത്രണവും പദ്ധതികളുമാണ് വിവിധ രാജ്യങ്ങൾ നടപ്പാക്കുന്നത്. അപ്പോഴാണിവിടെ പഴയൊരു കെഇആറിന്റെ പേരിൽ സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കാതെ കോപ്രായം കാട്ടുന്നത്. സ്കൂൾ കായികമേളയുടെ സബ്ജില്ലാ തല മത്സരങ്ങൾ വിവിധ ജില്ലകളിൽ നടക്കുമ്പോൾ കായികാധ്യാപകർ നിസഹകരണ സമരത്തിലാണ്. അവരുടെ…
Read Moreആരോഗ്യസുരക്ഷയിൽ അക്രമത്തിന് സ്ഥാനമില്ല
ഞെട്ടിക്കുന്നതാണ് ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്ക് ആശുപത്രിയിൽ നടന്നത്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്കു വെട്ടേറ്റു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ അച്ഛനാണ് ചികിത്സാപ്പിഴവ് ആരോപിച്ച് കൊടുവാൾകൊണ്ട് ഡോ. ടി.പി. വിപിനെ വെട്ടിയത്. വെട്ടേറ്റ ഡോക്ടർക്ക് കുട്ടിയുടെ ചികിത്സയിൽ നേരിട്ട് പങ്കൊന്നും ഉണ്ടായിരുന്നില്ല. മകൾ നഷ്ടപ്പെട്ട അച്ഛന്റെ വേദനയ്ക്ക് പരിധിയില്ല എന്നതു ശരിതന്നെ. എങ്കിലും താമരശേരിയിൽ നടന്ന സംഭവം ആശങ്കയുളവാക്കുന്ന ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട്. 2023 മേയ് പത്തിനു പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ചതിനുശേഷം ഒരുപാടു കാര്യങ്ങൾ നമ്മൾ കേട്ടു. കേരളത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഡോക്ടർ ആശുപത്രിയിൽവച്ചു കൊല്ലപ്പെടുന്നത്. ഈ കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കകം ആശുപത്രി സുരക്ഷാ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. പക്ഷേ, തുടർന്നു ചെയ്യേണ്ട ഒന്നും ചെയ്തില്ലെന്നതിന്റെ തെളിവാണ് താമരശേരിയിൽ നടന്ന സംഭവം. പക്ഷേ, സംവിധാനത്തിന്റെ തകർച്ചയെ മാത്രം…
Read Moreഅതെ, മനസാണു വേണ്ടത്
ഒടുവിൽ കേന്ദ്രസർക്കാർ തനിനിറം കാട്ടി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനാകില്ല. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതിന് രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ല; വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. സത്യവാങ്മൂലത്തോടു കോടതി അതിരൂക്ഷമായാണ് പ്രതികരിച്ചത്. ചിറ്റമ്മനയം വേണ്ട. കേന്ദ്രത്തിന് അധികാരമില്ലെന്ന് പറയാനാകില്ല. വായ്പ എഴുതിത്തള്ളാൻ മനസുണ്ടോ എന്നതാണ് പ്രശ്നം. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്നുപറയണം. ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് തുറന്നടിച്ചു. ആസാം, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസംകൂടി പണം അനുവദിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്? കേന്ദ്രസർക്കാരിനോട് കോടതിയുടെ ചോദ്യം. ഇതേ ചോദ്യമാണ് ജനങ്ങൾക്കും ചോദിക്കാനുള്ളത്. ആരുടെ കൂടെയാണ് നിങ്ങൾ എന്നൊരു ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. വായ്പകൾ എഴുതിത്തള്ളുമോ എന്ന കോടതിയുടെ ചോദ്യത്തിനു…
Read Moreമോഷ്ടാക്കളെ പിടിക്കണം; പോറ്റിവളർത്തിയവരെയും
ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ആഗോള അയ്യപ്പഭക്തരെ ചതിച്ചവരെ കണ്ടെത്തണം, ശിക്ഷിക്കണം. രാജ്യത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന വിവരം ലക്ഷക്കണക്കിനു ഭക്തരുടെ ഹൃദയങ്ങളെ ഉലച്ചിരിക്കുന്നു. ശ്രീകോവിലിന്റെ കാവൽക്കാരായ ദ്വാരപാലകരുടെ ശില്പത്തെ പൊതിഞ്ഞ സ്വർണംപോലും തട്ടിയെടുത്തവർ മറ്റെന്തു കവർച്ചയ്ക്കും മടിക്കാത്തവരാണ്. ദ്വാരപാലകരെ ‘വകവരുത്തിയവർ’ എവിടെയൊക്കെ കടന്നുകയറിയെന്നും അറിയേണ്ടതുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്പലംവിഴുങ്ങികളെ മാത്രമല്ല, അവരെ പോറ്റിവളർത്തിയവരെയും നിയമത്തിനു മുന്നിലെത്തിക്കട്ടെ. ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ശബരിമലയിൽനിന്ന് 2019ൽ അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലകശില്പത്തിനൊപ്പം തിരിച്ചെത്തിയില്ലെന്നു വ്യക്തമാണെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സ്വർണം പൊതിഞ്ഞ യഥാർഥ ദ്വാരപാലകശില്പങ്ങൾ 2019ൽ സ്പോൺസർ വില്പന നടത്തിയോയെന്നും സംശയിക്കാമെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്. വെങ്കിടേഷിനെ തലവനാക്കി…
Read Moreനേര്യമംഗലം-വാളറ വഴി സർക്കാരും മുടക്കരുത്
കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കുള്ള അപകടവഴി ഒന്നു നന്നാക്കാൻ പോലും കെൽപ്പില്ലാതെ വനംവകുപ്പിനും പരിസ്ഥിതി ഹർജിക്കാർക്കും മുന്നിൽ മുട്ടിടിച്ചു നിൽക്കുകയാണ് സർക്കാർ. ദേശീയപാത-85ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗത്തെ വിപുലീകരണ ജോലിയാണ് ബിജെപി നേതാവിന്റെ ഹർജിയിൽ കോടതി വിലക്കിയതിനെത്തുടർന്നു മൂന്നു മാസത്തോളമായി മുടങ്ങിക്കിടക്കുന്നത്. ആദ്യം വഴിമുടക്കിയതു വനംവകുപ്പാണെങ്കിലും വഴി വനംവകുപ്പിന്റേതല്ലെന്നു സ്വകാര്യ വ്യക്തികൾ കോടതിയിൽ തെളിയിച്ചതോടെ പിന്മാറി. പിന്നാലെയാണ് പുതിയ ഹർജിക്കാരനെത്തിയത്. ഹർജിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊടുത്ത തെറ്റായ സത്യവാങ്മൂലം തിരുത്താൻ കോടതി രണ്ടുതവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇന്നു മൂന്നാമത്തെ അവസരമാണ്. മണ്ണിടിഞ്ഞും മരം വീണും വണ്ടിയിടിച്ചും മരണമേഖലയായ നേര്യമംഗലം-വാളറ റോഡ് സർക്കാർ നന്നാക്കുമോ? അതോ, വനംവകുപ്പിന്റെയും ബിനാമികളുടെയും താളത്തിനുള്ള തുള്ളൽ തുടരുമോ? ഇന്നറിയാം. കേരളത്തിന്റെ മലയോര-വനാതിർത്തി മേഖലകളെ വന്യജീവികൾക്കു സുഖവാസകേന്ദ്രവും കർഷകർക്കും ആദിവാസികൾക്കും മരണമേഖലയുമാക്കിയ വനംവകുപ്പാണ് നേര്യമംഗലം-വാളറ റോഡിലും…
Read Moreമദ്യക്കന്പനിയെ വാഴിക്കാൻ എലപ്പുള്ളിയെ വീഴിക്കരുത്
പാലക്കാട് എലപ്പുള്ളിയിൽ കുടിവെള്ളം മുട്ടിക്കുന്ന മദ്യനിർമാണശാല സ്ഥാപിക്കരുതെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം കരുത്താർജിക്കുകയാണ്. ദിവസങ്ങൾക്കുമുന്‍പ്, ശുചീകരണപ്രവർത്തനങ്ങൾക്ക് എന്നു പറഞ്ഞെത്തിയ മദ്യക്കന്പനിക്കാരെ ജനം തടഞ്ഞിരുന്നു. ഇന്ന്, പ്രദേശത്ത് സംസ്ഥാനതല സമ്മേളനം നടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നു മദ്യനിർമാണത്തിനുള്ള സ്പിരിറ്റ് വാങ്ങുന്നതിന്റെ നഷ്ടം ഒഴിവാക്കാമെന്നതാണ് സർക്കാരിന്റെ ന്യായം. അതായത്, ഇപ്പോൾതന്നെ അമിതലാഭമുള്ള മദ്യക്കച്ചവടത്തെ കൊള്ളസങ്കേതമാക്കാനുള്ള ചതുരുപായങ്ങളിലാണ് സർക്കാർ. മദ്യവും മയക്കുമരുന്നും കേരളത്തിന്റെ ഏറ്റവും വലിയ ശാപമായി മാറിയതുപോലും സർക്കാരിനെ പിന്തിരിപ്പിക്കുന്നില്ല. ക്ഷേമത്തേക്കാൾ ലാഭത്തിനു പ്രാധാന്യം കൊടുക്കുന്ന ഈ നിലപാടിൽനിന്നു സർക്കാർ പിന്തിരിയണം. മദ്യക്കന്പനിയെ വാഴിക്കാൻ എലപ്പുള്ളിക്കാരെ വീഴിക്കരുത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ 600 കോടി നിക്ഷേപത്തില്‍ വന്‍കിട മദ്യനിര്മാണത്തിനാണ് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് എക്സൈസ് വകുപ്പ് അനുമതി നല്‍കിയത്. പഞ്ചായത്തിനോട് ആലോചിക്കുകപോലും ചെയ്യാതെയുള്ള സർക്കാർ തീരുമാനം അറിഞ്ഞതുമുതൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. കോൺഗ്രസും ബിജെപിയും ജനങ്ങൾക്കൊപ്പമുണ്ട്. നാലു ഘട്ടമായി 500…
Read Moreനുണയ്ക്കു പിന്നാലെ വർഗീയ കാർഡ്
നുണ പറയുന്നവർക്കു വർഗീയത കളിക്കാനും മടിയുണ്ടാകില്ലെന്നു തോന്നും, വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ കേട്ടാൽ. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നായിരുന്നു ആദ്യ പ്രസ്താവന. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സർക്കാരിനു നിയമനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നു തെളിഞ്ഞതോടെയാണ് രോഷാകുലനായ മന്ത്രി വർഗീയ കാർഡിറക്കിയത്. മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ടെന്നും കോടതിവിധി അനുസരിക്കണമെന്നുമാണ് ഭീഷണി. ഭിന്നശേഷി ഒഴിവുകൾ നികത്താൻ സർക്കാർ പരാജയപ്പെട്ടതിനാൽ സ്ഥിരനിയമനം മുടങ്ങിയ മറ്റ് അധ്യാപകർക്കുവേണ്ടി ശബ്ദിക്കുന്നതിൽ എന്തു മതവും ജാതിയുമാണ് ഉള്ളതെന്നു മനസിലാകുന്നില്ല. ഇങ്ങനെയൊക്കെ വസ്തുതകളെ വളച്ചൊടിക്കണമെങ്കിൽ വർഗീയതയുടെ കനലൊരുതരിയെങ്കിലും ഉള്ളിലുണ്ടാകണം. തീർച്ചയായും ആത്മപരിശോധന നടത്തണം. 16,000 അധ്യാപകരാണു മഴയത്തു നിൽക്കുന്നത്; പതിനായിരക്കണക്കിനു വിദ്യാർഥികളും. വർഗീയ ധ്രുവീകരണമല്ല സർ, വകതിരിവാണു വേണ്ടത്.അഞ്ചു വർഷത്തിലധികമായി സർക്കാരിനു പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകരുടെ നിയമനം. ഈ നാലു ശതമാനം…
Read Moreനദി മുതൽ കടൽ വരെ സമാധാനം പുലരട്ടെ
എന്നേക്കുമായി പലസ്തീനികളുടെ കണ്ണീരുണങ്ങുമെന്നും യഹൂദരുടെ സുരക്ഷാഭീതി ശമിക്കുമെന്നും പറയാറായിട്ടില്ലെങ്കിലും ഒരു സമാധാനപദ്ധതി രൂപംകൊണ്ടിരിക്കുന്നു. അമേരിക്കയുടെ മുൻകൈയിൽ തയാറാക്കപ്പെട്ടതെങ്കിലും അറബ് രാജ്യങ്ങളും പിന്തുണയ്ക്കുന്ന പദ്ധതി നടപ്പായാൽ പലസ്തീനികൾക്കും യഹൂദർക്കും സമാധാനത്തോടെ ജീവിക്കാനുള്ള പുതിയൊരു യുഗത്തിന്റെ ഉദ്ഘാടനമായേക്കാം. ഭീകരപ്രസ്ഥാനമായ ഹമാസിന് ഭരണപങ്കാളിത്തമില്ലാത്ത പദ്ധതി, ഗാസയെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഇരവാദത്തിനുള്ള ഷോകേസായി ഉപയോഗിക്കുന്നവർക്കും ഇസ്രയേൽ വിരുദ്ധതയാൽ അന്ധരായവർക്കും വോട്ട് രാഷ്ട്രീയക്കാർക്കും ഒഴികെയുള്ള ജനാധിപത്യലോകത്തിന് ആശ്വാസകരമായിരിക്കും. വൈറ്റ് ഹൗസ് പുറത്തിറക്കിയ സമാധാനപദ്ധതിയിൽ 20 നിർദേശങ്ങളാണുള്ളത്. വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും മോചനം, ഘട്ടങ്ങളായി ഇസ്രയേൽ സൈന്യത്തിന്റെ പിൻവാങ്ങൽ, അടിയന്തര സഹായങ്ങളെത്തിക്കൽ, ഐക്യരാഷ്ട്രസഭ, സന്നദ്ധസംഘടനകൾ എന്നിവയിലൂടെയുള്ള പുനർനിർമാണം തുടങ്ങിയവ ഇതിലുണ്ട്. ഭരണമാറ്റമാണ് പദ്ധതിയുടെ കാതൽ. ട്രംപ് അധ്യക്ഷനായ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ പോലുള്ള വ്യക്തികൾ ഉൾപ്പെടുന്ന, ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സമിതിയുടെ മേൽനോട്ടത്തിൽ ഒരു പലസ്തീൻ സമിതി ഗാസ ഭരിക്കും.…
Read More